സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ പോരാട്ടം ലോകം തുടരുമ്പോള്‍ ആസ്‌ട്രേലിയയില്‍ നിന്നും ശുഭവാര്‍ത്ത. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സി.എസ്.ഐ.ആര്‍.ഒ) വികസിപ്പിച്ചെടുത്ത കൊറോണക്കെതിരായ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി. ലോകാരോഗ്യ സംഘടന ഈ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകമെങ്ങുമുള്ള ഗവേഷകര്‍ പരസ്പരം സഹകരിച്ചതോടെ അതിവേഗത്തിലാണ് …
സ്വന്തം ലേഖകൻ: പട്ടി, പൂച്ച എന്നിവയുടെ മാംസവില്‍പ്പനയും ഉപഭോഗവും നിരോധിച്ച ചൈനയിലെ ആദ്യ നഗരമായി മാറുകയാണ് ഷെന്‍ചെന്‍. വന്യമൃഗങ്ങളുടെ നിരോധനത്തെക്കുറിച്ചുള്ള പുതിയ നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് നഗരത്തില്‍ പട്ടിയുടെയും പൂച്ചയുടെയും വില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്. പുതിയ നിയമം മെയ് ഒന്ന് മുതല്‍ നിലവില്‍ വരും. ഇതനുസരിച്ച് പാമ്പുകളും പല്ലികളും ഉള്‍പ്പെടെയുള്ള സംരക്ഷിത വന്യജീവികളുടെ പ്രജനനം, വില്‍പ്പന, ഉപഭോഗം …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കുട്ടികള്‍ക്കു ജനനത്തിനു തൊട്ടുപിന്നാലെ ക്ഷയരോഗപ്രതിരോധത്തിനായി നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്‌സിന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്‌സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍വൈഐടി) ഇറ്റലിയെയും അമേരിക്കയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത്. ബിസിജി …
സ്വന്തം ലേഖകൻ: ഇന്നലെ ബ്രിട്ടനിൽ മരണമടഞ്ഞവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 381 കൊറോണ വൈറസ് മരണങ്ങളും 3,009 കേസുകളും യുകെയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. അതിനിടെ രാജ്യത്ത് സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് വൻ പരാതി ഉയർന്നു. ഇതോടെ ദിവസം 25,000 പേരെ വീതം കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ മധ്യത്തോടെ ഇതിന് …
സ്വന്തം ലേഖകൻ: വരാനിരിക്കുന്ന രണ്ടാഴ്ചക്കാലം അമേരിക്കയെ സംബന്ധിച്ച് വളരെ വേദനാജനകമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന വൈറ്റ് ഹൗസിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. “വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം,” വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മദീനയില്‍ മൂന്ന് പ്രവാസികളും ഒരു പൌരനും മരിച്ചു. മക്കയിലും റിയാദിലുമാണ് മറ്റു രണ്ട് പ്രവാസികളുടെ മരണം. 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗമുക്തി കേസുകളും കുത്തനെ ഉയര്‍ന്നതോടെ 264 …
സ്വന്തം ലേഖകൻ: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ട് ദിവസങ്ങൾകൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ഒരാഴ്ച മുമ്പ് ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമായിരുന്നു. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗപ്പകർച്ച തീവ്രമായതാണ് കുതിച്ചുചാട്ടത്തിന് കാരണം. രോഗം ആദ്യം തിരിച്ചറിഞ്ഞ അന്നു മുതൽ രോഗികളുടെ …
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം . ഇന്ന് മാത്രം എഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1750 കടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രണ്ടും മധ്യ പ്രദേശിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പതുപേര്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള രാജ്യവ്യാപക ലോക്ക് ഡൗണ്‍ കണക്കിലെടുത്ത്, 2018-19 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. അതുപോലെ തന്നെ പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. 2020 ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പ്രകാരം, ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന …