സ്വന്തം ലേഖകൻ: റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങുന്ന ദമ്പതിമാരേയും അവരുടെ കുഞ്ഞിനേയും സിഗ്നല്‍ തെറ്റിച്ചു പാഞ്ഞ് വന്ന കാറിൽ നിന്ന് രക്ഷിച്ചത് മറ്റൊരു കാർ. കാര്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാറിനെ ഇടിച്ചു തെറിപ്പിച്ചതിനാൽ രക്ഷപെട്ടത് ആ മൂന്നു ജീവനുകളാണ്. യുഎസിലെ അരിസോണയിലാണ് സംഭവം നടന്നത്. വീഡിയോ രണ്ടു ദിവസത്തിനുള്ളില്‍ കണ്ടത് ഒരു ലക്ഷത്തില്‍ പരം പേരാണ്. …
സ്വന്തം ലേഖകൻ: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാര്‍ കച്ചടം ഏതാണ്ട് പകുതിയായതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രകിയയില്‍ മാറ്റം വരുത്തുന്നതിനും ചെലവ് വെട്ടിക്കുറക്കാനും തീരുമാനിച്ചു. രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചുപൂട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന മാന്ദ്യം രൂക്ഷമായതാണ് രാജ്യത്തെ വാഹന നിർമ്മാതാക്കളെ കടുത്ത നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് …
സജീഷ് ടോം: യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു. ഒരു …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് കരാർ നടപടികൾ 31 നകം പൂർത്തിയാക്കാനാവില്ലെന്നു വ്യക്തമായതോടെ, നീട്ടിക്കിട്ടുന്ന 3 മാസ കാലാവധിക്കിടെ ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പു നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ തയാറെടുക്കുന്നു. ബ്രെക്സിറ്റ് കരാർ ബില്ലിൽ ചൊവ്വാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പ്രതിപക്ഷ ലേബർ എംപിമാരുടെ പിന്തുണയോടെ ജോൺസന് വിജയിക്കാനായെങ്കിലും (322–299) ഈ മാസം 31നു മുൻപ് ബ്രെക്സിറ്റ് …
സ്വന്തം ലേഖകൻ: ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്‌നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്. അന്വഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ചയാണ് എസെക്‌സ് കൗണ്ടിയിലെ ഈസ്റ്റേണ്‍ അവന്യൂവില്‍ മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്ക് കണ്ടെടുത്തിയത്. ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. ഉത്തര അയര്‍ലന്‍ഡ് പൗരനാണ് പിടിയിലായ റോബിന്‍സണ്‍ …
സ്വന്തം ലേഖകൻ: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സുരക്ഷാ മേഖല സൃഷ്ടിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് പിന്തുണയുമായി റഷ്യ. തുര്‍ക്കിയുമായുള്ള കരാറിന്റെ ഭാഗമായാണ് കുര്‍ദ് പോരാളികളെ അതിര്‍ത്തിയില്‍ നിന്ന് ഒഴിവാക്കാന്‍ റഷ്യ സൈന്യത്തെ ഇറക്കി മുന്നോട്ടു വന്നിരിക്കുന്നത്. മാന്‍ബിജ്, കൊബാനെ തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയും റഷ്യയും തമ്മിലുള്ള ധാരണ …
സ്വന്തം ലേഖകൻ: പാർപ്പിട മേഘലയിൽ സഹകരിക്കുന്നതിനു ഇന്ത്യയും സൗദിയും തമ്മിൽ നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനു ഇന്നലെ ചേർന്ന മന്ത്രിസഭയോഗം അംഗീകാരം നൽകി. പാർപ്പിട കാര്യ മന്ത്രി സമർപ്പിച്ച റിപ്പോർട്ടും ശുറാ കൗൺസിൽ തീരുമാനവും പരിശോധിച്ചാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചത്. കൂടാതെ ടെലികോം , ഐ.ടി മേഖലയിൽ സഹകരിക്കുന്നതിനു ഇന്ത്യൻ ടെലികോം റെഗുലേറ്ററി …
സ്വന്തം ലേഖകൻ: ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സൗദിയ എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. കോഴിക്കോട്, കൊച്ചി എന്നിവയുള്‍പ്പടെയുള്ള സര്‍വ്വീസുകളാണ് മാറ്റുന്നത്. ഡിസംബര്‍ 10 മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സൗദിയ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുക. ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് സൗദിയ സര്‍വ്വീസുകള്‍ മാറ്റികൊണ്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിരവധി …
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും അസമിലും സിക്കിമിലും ബി.ജെ.പി. നേട്ടമുണ്ടാക്കിയപ്പോള്‍ പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്റെയും സംസ്ഥാനമായ ഗുജറാത്തില്‍ കനത്ത തിരിച്ചടി. ഗുജറാത്തിലും പഞ്ചാബിലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചു ഗംഭീര തിരിച്ചുവരവ് നടത്തി. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 11 നിയമസഭ മണ്ഡലങ്ങളില്‍ ഏഴിടത്ത് ബി.ജെ.പി. മുന്നേറ്റം നടത്തുന്നു. സൈദ്പുരില്‍ സമാജ് വാദി പാര്‍ട്ടി വിജയിച്ചു. രാംപുരില്‍ …
സ്വന്തം ലേഖകൻ: അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒരു സീറ്റ് യു.ഡി.എഫ്, എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. അരൂര്‍ പിടിച്ചെടുത്ത യു.ഡി.എഫ് മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്തി. ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെട്ട മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്‍റെ മിന്നുന്ന …