സ്വന്തം ലേഖകന്‍: ഫോക്‌സ്‌വാഗണ്‍ യൂറോപ്യന്‍ കാറുകളിലും കൃത്രിമം കാട്ടി, കമ്പനി വന്‍ പ്രതിസന്ധിയിലേക്ക്. ഫോക്‌സ്‌വാഗണ്‍ കമ്പനി യൂറോപ്പിലിറക്കിയ കാറുകളിലും മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതായി ജര്‍മനി വെളിപ്പെടുത്തി. നേരത്തെ കാറുകളില്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനി കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അമേരിക്കയില്‍ ക്രിമിനല്‍ക്കുറ്റത്തിന് അന്വേഷണം …
സ്വന്തം ലേഖകന്‍: മരണഭീതിയില്‍ പൊട്ടിക്കരയുന്ന സിറിയന്‍ ചാവേറിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ചാവേറുകള്‍ക്ക് മരണത്തെ ഭയമില്ല എന്നാണ് വപ്പ്. എന്നാല്‍ സിറിയയില്‍ അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍നുസ്രയുടെ ചാവേറായ 20 കാരന്‍ ദൗത്യത്തിന് മുന്‍പ് മരണത്തെ ഭയന്ന് പൊട്ടികരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്. ഉസ്മബക്കിസ്ഥാന്‍ സ്വദേശിയായ ജാഫര്‍ അല്‍ തയ്യാര്‍ ആണ് ചാവേര്‍ ആക്രമണത്തിന് …
സ്വന്തം ലേഖകന്‍: പാലാ ലിസ്യൂ മഠത്തിലെ കന്യാസ്ത്രീയുടെ കൊലപാതകം, പ്രതി ഹരിദ്വാറില്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് ഹരിദ്വാറിലെ ഒരു മഠത്തില്‍വെച്ച് പിടിയിലായത്. ഉത്തരാഖണ്ഡ് പോലീസാണ് ഇന്നലെ അര്‍ധരാത്രി ഇയാളെ പിടികൂടിയത്. പേഴ്‌സും പണവും നഷ്ടപ്പെട്ട് കുടുങ്ങിയെന്ന വ്യാജേനയാണ് ഇയാള്‍ മഠത്തില്‍ എത്തിപ്പെട്ടത്. തുടര്‍ന്ന് സംശയം തോന്നിയ മഠം അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. …
സ്വന്തം ലേഖകന്‍: മിനായിലെ കല്ലേറു കര്‍മ്മത്തിനിടെ വന്‍ ദുരന്തം, മരണം 700 കവിഞ്ഞു, മരിച്ചവരില്‍ രണ്ടു മലയാളികള്‍. 863 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുര്‍റഹ്മാന്‍, കണ്ണൂര്‍ കണിയാങ്കണ്ടി അബൂബക്കര്‍ ഹാജി എന്നിവരാണ് മരിച്ച മലയാളികള്‍. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ മുഹമ്മദ് എന്നയാളും മരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹം അപകടത്തില്‍പ്പെട്ടല്ല മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും …
സ്വന്തം ലേഖകന്‍: റാസല്‍ഖൈമയില്‍ രണ്ടു മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണു മുരളീധരന്‍ നായര്‍ (26), ഷിബു ശശിധരന്‍ (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലെ വെള്ളം നിറച്ച വലിയ വീപ്പയില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവിന്റെ മൃതദേഹം. ഷിബുവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. റാസല്‍ഖൈമയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു വിഷ്ണു. …
സ്വന്തം ലേഖകന്‍: മോദി അയര്‍ലന്റില്‍, മതമൗലിക വാദവും തീവ്രവാദവും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. കൂടാതെ അയര്‍ലാന്‍ഡ് സന്ദര്‍ശനത്തിനിടെ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി സ്ഥിരാംഗത്വത്തിന് പിന്തുണയും തേടി മോദി. ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടത്തില്‍ (എന്‍.എസ്.ജി)? അംഗമാകാനും പിന്തുണ തേടി. അമേരിക്കയിലേക്കുള്ള യാത്രക്കിടെ അഞ്ച് മണിക്കൂര്‍ അയര്‍ലാന്‍ഡില്‍ ചെലവഴിച്ച മോദി 59 കൊല്ലത്തിനിടെ അവിടേക്കെത്തുന്ന ആദ്യ …
സ്വന്തം ലേഖകന്‍: പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം, പ്രതി കാസര്‍കോഡ് സ്വദേശി, മാനസിക രോഗിയെന്ന് സംശയം. കാസര്‍കോഡ് സ്വദേശി സതീഷ് ബാബുവാണ് യഥാര്‍ത്ഥ കൊലയാളിയെന്ന് പോലീസ് വ്യക്തമാക്കി. ചെറുകിട മോഷണമാണ് സതീഷിന്റെ പതിവെന്ന് പോലീസ് പറയുന്നു. എന്നാല്‍, മോഷണശ്രമത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് സ്ഥിരീകരിക്കാനാവില്ല. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എഡിജിപി കെ.പത്മകുമാര്‍ …
സ്വന്തം ലേഖകന്‍: ഇറാനില്‍ ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യ. എന്നാല്‍ പ്രകൃതി വാതക വിതരണത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായായാല്‍ മാത്രമേ പദ്ധതി നടക്കൂ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ദശലക്ഷം ബ്രിട്ടീഷ് തെര്‍മ്മല്‍ യൂണിറ്റിന് 2.95 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം വിതരണം ചെയ്യാമെന്നായിരുന്നു …
സ്വന്തം ലേഖകന്‍: വാര്‍ത്താ അവതാരകയായി ജോലി കിട്ടാന്‍ അല്‍ബേനിയന്‍ യുവതി സ്വീകരിച്ച വ്യത്യസ്തമായ വഴി, പ്രേക്ഷകരും ചാനല്‍ അധികൃതരും കണ്ണുതള്ളി. സ്‌ക്രീന്‍ ടെസ്റ്റില്‍ ചാനല്‍ മേലധികാരികളുടെയും പ്രേക്ഷകരുടേയും ‘കണ്ണുതള്ളിച്ച’ യുവതിക്ക് അപ്പോള്‍ തന്നെ ജോലിയും കിട്ടി. അല്‍ബേനിയയിലെ എങ്കി ബ്രെസാജ് എന്ന 21 വയസുകാരിയാണ് ജോലി കിട്ടാന്‍ വേറിട്ട മാര്‍ഗം സ്വീകരിച്ചത്. അല്‍ബേനിയയിലെ ജാര്‍ ടിവിയാണ് …
സ്വന്തം ലേഖകന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ കരാര്‍, എന്‍എച്ച്എസിന് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. വെറും മൂന്നു ദിവസത്തിനുള്ളില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് സര്‍ട്ടിഫിക്കറ്റസ് ഓഫ് കറന്റ് പ്രൊഫഷണല്‍ സ്റ്റാറ്റസിനുള്ള 1644 അപേക്ഷകളാണ് ലഭിച്ചതെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് വിദേശത്ത് ജോലിക്ക് ശ്രമിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ജോലി ദിവസങ്ങളില്‍ വൈകുന്നേരവും വാരാന്ത്യത്തിലും …