സ്വന്തം ലേഖകൻ: ഒക്ടോബറിൽ സൌദി അറേബ്യയിലെ സ്വകാര്യ എണ്ണ ഇതര മേഖല കൂടുതൽ മെച്ചപ്പെട്ടതായി റിപ്പോട്ട്. എന്നാൽ തൊഴിൽ നിലവാരം കുറഞ്ഞു തന്നെ തുടരുന്നതായി പഠനം പറയുന്നു. സെപ്റ്റംബറിൽ 50.7 ആയിരുന്ന സൌദിയിലെ പർച്ചേസിങ് മാനേജർമാരുടെ സൂചിക ഒക്ടോബറിൽ 51 ആയി ഉയർന്നു. ഐഎച്ച്‌എസ് മാർക്കിറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം എട്ട് മാസത്തിനിടയ്ക്ക് കണ്ട ഏറ്റവും …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലായ ബ്രിട്ടനിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ലിവർപൂളിലെ ഫാസക്കാലയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി ഏബ്രഹാം സ്കറിയ (64) ആണു മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം പിന്നീട് ബ്രിട്ടനിൽ തന്നെ നടത്തും. കൊവിഡിന്റെ രണ്ടാം വരവിൽ ബ്രിട്ടനിൽ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഏബ്രഹാം. …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരു സ്ഥാനാർഥികളും തങ്ങൾക്ക് ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളിലെ വോട്ടുകൾ നേടാനായി അവസാന ശ്രമം തുടരുന്നു. പല പ്രമുഖ തിരഞ്ഞെടുപ്പ് പോളുകളിലും ബൈഡന് മുൻ തൂക്കമുണ്ടെങ്കിലും അവസാന ദിവസങ്ങളിൽ ട്രംപ് വീറും വാശിയും വീണ്ടെടുക്കുന്നതായാണ് സൂചനകൾ. ട്രംപ് ഞായറാഴ്ച അമേരിയ്ക്കയിലെ 5 ബാറ്റിൽ …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ 14 ദിവസത്തെ ക്വാറൈൻറനിൽ കഴിയുന്നവർ ഏഴ് ദിവസം പൂർത്തിയായെങ്കിൽ തിങ്കളാഴ്ച മുതൽ പി.സി.ആർ ടെസ്റ്റിന് വിധേയരാകാം. റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ഹോം െഎസോലേഷൻ അവസാനിപ്പിക്കാൻ തടസങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം ഡിസീസസ് സർവൈലൻസ് ആൻറ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ.സൈഫ് അൽ അബ്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവർ തൊട്ടടുത്തുള്ള …
സ്വന്തം ലേഖകൻ: ഉംറയുടെ പുണ്യം തേടി 8 മാസത്തെ ഇടവേളയ്ക്കു ശേഷം സൗദിയിലെത്തിയ രാജ്യാന്തര തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്. ഇന്തൊനീഷ്യയിൽനിന്നുള്ള തീർഥാടകരാണ് ആദ്യം എത്തിയത്. 3 ദിവസത്തെ ക്വാറന്റീനു ശേഷം ബുധനാഴ്ച ഇവർ ഉംറ നിർവഹിക്കും. കൊവിഡ് മൂലം നിർത്തിവച്ച തീർഥാടനം കഴിഞ്ഞ മാസം 4 നു പുനരാരംഭിച്ചെങ്കിലും ഇന്നലെ മുതലാണു രാജ്യാന്തര …
സ്വന്തം ലേഖകൻ: ന്യൂസിലാൻഡിലെ ജസീന്ത ആർഡൻ സർക്കാറിൽ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണൻ. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക. രണ്ടാം തവണയാണ് പ്രിയങ്ക എം.പിയാകുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നൽകിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയാണ് പ്രിയങ്ക. പ്രിയങ്കയുടെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളിൽ സൗജന്യ നിയമോപദേശത്തിന് ഇന്ത്യൻ എംബസി അഭിഭാഷക പാനൽ രൂപവത്കരിച്ചു. സൗജന്യമായി നിയമോപദേശം നൽകാൻ സന്നദ്ധത അറിയിച്ച അഞ്ച് അഭിഭാഷകരുടെ പേരുവിവരങ്ങൾ എംബസി പ്രസിദ്ധീകരിച്ചു. ബെന്നി തോമസ് (ഫോൺ: 66907769, മെയിൽ: bennynalpathamkalam@hotmail.com), ദീപ അഗസ്റ്റിൻ (ഫോൺ: 69031902, മെയിൽ: deepapraveenv@gmail.com), ഹജീർ നൈനാൻ കോയ (ഫോൺ: 50660640, …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവശ്യ സർവീസുകളെയും മാത്രമാണ് ലോക്ഡൗണിൽനിന്നും ഒഴിവാക്കിയിരിക്കുന്നത്. അത്യാവശ്യമല്ലാത്ത ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സർവീസുകളും പൂർണമായും നിലയ്ക്കും. ഒട്ടേറെ ഗതാഗത നിയന്ത്രണങ്ങളും ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട ലോക്ഡൗൺ. ക്രിസ്മസിനു മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ രണ്ടുവരെ നീളുന്ന …
സ്വന്തം ലേഖകൻ: ഭൂകമ്പം വൻനാശം വിതച്ച തുർക്കിയിലെ തീരനഗരമായ ഇസ്മിറിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഗ്രീക്ക് ദ്വീപായ സാമോസിൽ 2 പേരാണു മരിച്ചത്. ഇസ്മിറിൽ 885 പേർക്കു പരുക്കേറ്റതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. 15 പേരുടെ നില ഗുരുതരമാണ്. 180ൽ അധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി കരുതുന്നു. നൂറു കണക്കിനു തുടർചലനങ്ങൾ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിവിധ അഭിപ്രായസര്‍വ്വേകള്‍ പുറത്തുവന്നു. മിക്കതിന്റെയും ഇതുവരെയുള്ള പ്രവചനങ്ങള്‍ ഏതാണ്ട് തുല്യത പാലിക്കുമ്പോള്‍ അവസാനദിവസത്തെ അത്ഭുതങ്ങള്‍ക്കായാണ് ഇരുപാര്‍ട്ടികളും കണ്ണും കാതും തുറന്നിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ അഭിപ്രായ സര്‍വ്വേയില്‍ ഇപ്പോഴും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ് മുന്നില്‍. എന്നാല്‍ വലിയൊരു ട്വിസ്റ്റ് എന്നത് …