സ്വന്തം ലേഖകന്‍: പാക്ക് ഹാക്കര്‍മാരും മല്ലു സൈബര്‍ സോല്‍ജ്യേഴ്‌സും തമ്മില്‍ ഇന്റര്‍നെറ്റില്‍ പൊരിഞ്ഞ പോരാട്ടം. നേരത്തെ പാക്ക് ഹാക്കര്‍മാര്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകളാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി നശിപ്പിച്ചത്. തങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് മല്ലു സൈബര്‍ …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ മുങ്ങി മരിച്ചു. വിഥന്‍ഷായില്‍ താമസിക്കുന്ന മലയാളിയായ നഴ്‌സ് ജീന മാത്യുവിന്റെ ഭര്‍ത്താവ് രാജ് വാല്‍വാക്കറാണ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരകളില്‍പ്പെട്ടത്. 54 വയസുകാരനായ രാജ് കുടുംബമായി കടലില്‍ കുളിക്കവേ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു മൂന്നു …
സ്വന്തം ലേഖകന്‍: ചൊവ്വയുടെ രഹസ്യം വെളിപ്പെടുത്താന്‍ ഒരുങ്ങി നാസ, അക്ഷമരായി ലോകം. ചൊവ്വയെക്കുറിച്ചുള്ള ഒരു വലിയ രഹസ്യം വെളിപ്പെടുത്തുമെന്ന് നാസ അറിയിച്ചതോടെ ആകാംക്ഷയിലാണ് ലോകം മുഴുവന്‍. ഒപ്പം സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിനു തൊട്ടുപുറകെ സെപ്റ്റംബര്‍ 28 ആണ് രഹസ്യം പുറത്തുവിടാന്‍ നാസ തെരഞ്ഞെടുത്തത് എന്നുള്ളത് കൂടുതല്‍ കൗതുകകരവുമാണ്. ചൊവ്വയുടെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിങ്കളാഴ്ച ഉത്തരം നല്‍കും, …
സ്വന്തം ലേഖകന്‍: മിനയില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 769 ആയി, എട്ടു പേര്‍ മലയാളികള്‍. വ്യാഴാഴ്ച ദുരന്തത്തില്‍ മരിച്ച ഹജ് തീര്‍ഥാടകരില്‍ ഒന്നര വയസ്സുള്ള കുഞ്ഞടക്കം ആറു മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. ഇതോടെ എട്ടു മലയാളികളടക്കം 29 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ മൊത്തം 934 പേര്‍ക്കാണു പരുക്കേറ്റതെന്നും സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലീഹ് …
സാബു ചുണ്ടങ്കാട്ടിൽ: യുകെയിലെ സിറോ മലബാര്‍ സമൂഹത്തിന് ലഭിച്ച ഇടവക ദേവാലയങ്ങളുടെ സമര്‍പ്പണത്തിനായി സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടുത്ത മാസം മൂന്നാം തിയ്യതി യുകെയില്‍ എത്തിച്ചേരും. അഭിവന്ദ്യ പിതാവിനെ വരവേല്‍ക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പ്രൈന്‍സ്റ്റണില്‍ നടന്നുവരുന്നത്. യുകെയുടെ നാനാഭാഗങ്ങളിനിന്നായി പതിനായിരങ്ങള്‍ ഈ പുണ്യദിനത്തിന് സാക്ഷ്യം വഹിക്കാന്‍ …
സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണത്തിനായി 13 കാരനെ വധിച്ച കൗമാരക്കാര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ 17 വയസ്സുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പിടിയിലായത്. ഒരേ നൃത്തസംഘത്തിലെ അംഗങ്ങളാണ് മൂന്നുപേരും. ജനപ്രിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മുംബൈക്കു പോകാന്‍ ഇതില്‍ രണ്ടുപേര്‍ ആഗ്രഹിച്ചു. ഇതിനായി മൂന്നാമനായ സ്വപ്‌നേഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ തീരുമാനിച്ചുവെന്ന് …
സ്വന്തം ലേഖകന്‍:ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടു, എം എ യൂസഫലി മലയാളികളില്‍ ഒന്നാമത്. പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനമാണ് അദ്ദേഹത്തിന്. മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. നൂറുപേരുടെ പട്ടികയില്‍ രവി പിള്ള മലയാളി സമ്പന്നരില്‍ രണ്ടാമതെത്തി. ദിലീപ് സാങ്‌വി ഇന്ത്യക്കാരായ ധനികരില്‍ രണ്ടാമന്‍. 18.9 ബില്യന്‍ ഡോളര്‍ (ഏകദേശം 125 ലക്ഷം കോടി …
സ്വന്തം ലേഖകന്‍: പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ വധിച്ചത് മൂര്‍ച്ച കുറഞ്ഞ ആയുധം കൊണ്ട് തലക്കടിച്ചാണെന്ന് പ്രതി സതീഷ് ബാബു. പല ക്രിമിനല്‍ സംഘങ്ങളുമായും കാസര്‍ഗോഡ് സ്വദേശിയായ സതീഷിന് ബന്ധമുള്ളതായും പോലീസ് വെളിപ്പെടുത്തി. മോഷണം ലക്ഷ്യം വച്ചല്ല കൊല നടത്തിയതെന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേക മാനസിക വൈകൃതത്തിന് ഉടമയാണു സതീഷെന്നും പൊലീസ് പറയുന്നു. …
സ്വന്തം ലേഖകന്‍: മിനാ ദുരന്തം, 17 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം, 11 മലയാളികളെ കാണാതായി. ബലിപെരുന്നാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടു മലയാളികളടക്കം 17 ഇന്ത്യന്‍ തീര്‍ഥാടകര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നാലു മലയാളികളടക്കം 16 ഇന്ത്യക്കാര്‍ പരുക്കേറ്റു ചികില്‍സയിലാണ്. കാണാതായ 11 മലയാളികള്‍ക്കായി അന്വേഷണം നടക്കുന്നു. വിവിധ രാജ്യക്കാരായ 717 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച അഭയാര്‍ഥി ക്വാട്ടയില്‍ ബ്രിട്ടന് അപ്രിയം. ഓരോ ഇയു അംഗരാജ്യങ്ങളും സ്വീകരിക്കേണ്ട അഭയാര്‍ത്ഥികളുടെ ക്വാട്ട തയ്യാറായെങ്കിലും ബ്രിട്ടന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി വിളിച്ചുകൂട്ടിയ ഇയു അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ഉച്ചകോടിയില്‍ ധാരണയായെങ്കിലും പദ്ധതിയില്‍ പങ്കുചേരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടന്‍ കൂടുതല്‍ അഭയാര്‍ഥികളെ …