സ്വന്തം ലേഖകൻ: നഗരത്തിൽ സഞ്ചാരത്തിനായി ദുബായ് ടാക്സി വിളിച്ചുള്ള യാത്രക്കിടയിൽ എന്തെങ്കിലും മറന്നുവെച്ചാലും നഷ്ടപ്പെട്ടുപോയാലും ആശങ്കപ്പെടേണ്ട. ആർ.ടി.എക്ക് കീഴിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം അവ എളുപ്പത്തിൽ തിരികെ കൈയിലെത്തിക്കും.ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ കോൾ സെൻററിലേക്ക് നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാൻ 31,073 റിപ്പോർട്ടുകളാണ് എത്തിയതെന്നും 99.9 ശതമാനം കേസുകളും ലോസ്റ്റ് ആൻഡ് …
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ആദ്യ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് (അൽ അമൽ) ഒടുവിൽ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്. അറബ് ശാസ്ത്രലോകം അക്ഷമരായി കാത്തിരിക്കുന്ന സന്തോഷ സുദിനത്തിന് ഇനി അധികം നാളുകളില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ട്വിറ്റർ ഹാൻഡിൽ കുറിച്ചു. 200ൽപരം സ്വദേശി യുവശാസ്ത്രജ്ഞരുടെ ആറു …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ നേരിട്ട ഏറ്റവും കടുത്ത അഗ്നിപരീക്ഷയാണ് ബ്രെക്സിറ്റ്. ജോൺസൺ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രധാന നേട്ടമായി കാണുന്ന ബ്രെക്സിറ്റ് കരാറിനോടുള്ള എതിർപ്പ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരിക്കലും മറച്ചുവച്ചിട്ടില്ല. അയർലൻഡുമായുള്ള ഗുഡ് ഫ്രൈഡേ കരാറിനെ ആഭ്യന്തര മാർക്കറ്റ് ബിൽ ഭീഷണിയുയർത്തുമെന്ന് നേരത്തെ ബൈഡൻ തുറന്നടിച്ചിരുന്നു. നിലവിൽ …
സ്വന്തം ലേഖകൻ: ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ യുഎസ് പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ ഇന്ത്യക്കാർക്കും സന്തോഷവാർത്ത. അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്കുൾപ്പെടെ യുഎസ് പൗരത്വം ഉറപ്പാക്കുന്ന നടപടികളിലേക്ക് ബൈഡൻ ഭരണകൂടം കടക്കുമെന്നാണറിയുന്നത്. ഏകദേശം 1.1 കോടി കുടിയേറ്റക്കാർ യുഎസ് പൗരത്വം കാത്തിരിപ്പുണ്ട്. അതിൽ അഞ്ചു ലക്ഷത്തോളം പേർ ഇന്ത്യക്കാരാണ്. പ്രതിവർഷം കുറഞ്ഞത് 95,000 കുടിയേറ്റക്കാർക്കെങ്കിലും യുഎസിലേക്കു പ്രവേശനം …
സ്വന്തം ലേഖകൻ: മൂന്നു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമം. യുഎസിന്റെ 46–ാം പ്രസിഡന്റായി ഡമോക്രാറ്റ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും യുഎസ് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും സ്ഥാനമുറപ്പിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് കമല. മാതാപിതാക്കളായ ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര …
സ്വന്തം ലേഖകൻ: ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാകുന്നത് അര നൂറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്പത്തുമായി. 1942 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1972 ല്‍. അതിനുശേഷം ആറു തവണയാണ് അദ്ദേഹം വീണ്ടും സെനറ്റിലെത്തിയത്. യുഎസ് സെനറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് 36 വര്‍ഷം. 1988 ലും …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിട്ടും തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ്. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. “നിരീക്ഷകരെ വോട്ടെണ്ണൽ മുറികളിലേക്ക് അനുവദിച്ചില്ല. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചത്. മുമ്പ് നടക്കാത്ത …
സ്വന്തം ലേഖകൻ: നാട്ടിലേക്കു പോകുന്ന പ്രവാസികൾക്ക് 72 മണിക്കൂറിനുള്ളിൽ ലഭ്യമായ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ ഒഴിവാക്കാമെന്ന് കേന്ദ്രം. ഇതിനായി സത്യവാങ്മൂലം www.newdelhiairport.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. തെറ്റായ സത്യവാങ് മൂലം നൽകുന്നത് ശിക്ഷാർഹമാണ്. ക്വാറന്റീൻ ഒഴിവാക്കാൻ അനുമതി നൽകാനുള്ള അധികാരം മന്ത്രാലയത്തിൽ നിക്ഷിപ്തമായിരിക്കും. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങളിലാണ് ഇതു വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: യുഎസിലെ ഫ്ലോറിഡയിൽ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കു കാർ മറിഞ്ഞ് മലയാളി വനിതാ ഡോക്ടർ മരിച്ചു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുരത്ത് എ.സി.തോമസ്–ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ഡോ.നിത കുന്നുംപുറത്ത് (30) ആണു മരിച്ചത്.അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെ 6.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ആയിരുന്നു അന്ത്യം. തൊട്ടുപിന്നാലെ കാറിലെത്തിയവർ രക്ഷിക്കാൻ കനാലിൽ ഇറങ്ങിയെങ്കിലും …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. 273 ഇലക്ട്രല്‍ വോട്ട് നേടിയാണ് ബൈഡന്‍ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. അമേരിക്കയുടെ 46-ാം പ്രസിഡണ്ടാണ് ബൈഡൻ. ഐക്യത്തിന്റെ …