സ്വന്തം ലേഖകൻ: ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു.അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. 1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സൽമാൻ 50 വർഷമായി തൽസ്ഥാനത്തു തുടരുകയായിരുന്നു. മൃതദേഹം മനാമയിൽ എത്തിച്ചു കബറടക്കും. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം, സാമ്പത്തിക പുനരുജ്ജീവനം തുടങ്ങിയവക്ക് ഊന്നൽ നൽകിയുള്ള ബൈഡന്‍റെ പുതിയ പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്ച. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ 12 അംഗ കർമസമിതിക്ക് ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും രൂപം നൽകുകയും ചെയ്തു. കർണാടകയിലെ മാണ്ഡ്യ മദ്ദൂരിലെ ഹള്ളിഗെരെയിൽ വേരുകളുള്ള …
സ്വന്തം ലേഖകൻ: നഗാർണോ-കരാബക് മേഖലയെ ചൊല്ലി അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷത്തിന് അന്ത്യം കുറിച്ച് ഇരു രാജ്യങ്ങളും ഒത്തുതീർപ്പിലെത്തി. ചൊവ്വാഴ്ച റഷ്യയുടെ കാർമികത്വത്തിൽ നടന്ന സന്ധിയുടെ ഭാഗമായി, മേഖലയിൽ രണ്ടായിരത്തോളം റഷ്യൻ സമാധാന സേനയെ നിയോഗിക്കാനും ധാരണയായി. പ്രധാന നഗരമായ സിഷിയുടെ നിയന്ത്രണം ലഭിച്ചതിലൂടെ കരാറിൽ അസർബൈജാനാണ് നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ശത്രുരാജ്യത്തിനു മുന്നിൽ കീഴടങ്ങിയെന്ന് …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. കമേഴ്സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവീസ് നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ് നിലവിൽ കമേഴ്സ്യൽ വിമാനങ്ങൾ സർവീസ് നടത്താത്തത്. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: ഖത്തറില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പുതിയ സാധ്യതകള്‍. രാജ്യത്ത് ഇനി നിശ്ചിത തുകയുടെ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ താമസവീസ സ്വന്തമാക്കാനാവും. ഫോസില്‍ ഇന്ധനത്തിന്‍ മേലുള്ള ഖത്തര്‍ സാമ്പത്തിക മേഖലയുടെ ആശ്രതത്വം കുറയ്ക്കുന്നതിന്റെയും രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുന്നതിന്റെയും ഭാഗമായാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുവന്നത്. നേരത്തെ ഖത്തറില്‍ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രത്യാഘാതം മറികടക്കാനായി സ്വകാര്യമേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് 20% വാടകയിളവ് നൽകാൻ അബുദാബി സർക്കാർ നിർദേശിച്ചു. ഇതനുസരിച്ച് നഴ്സറി, ഡന്റൽ ക്ലിനിക്, സലൂൺ എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കു കൂടി ഈ ആനുകൂല്യം ലഭിക്കും. നേരത്തേ റസ്റ്ററന്റ്, വിനോദ, ടൂറിസം വിഭാഗങ്ങൾക്ക് ഈ ആനുകൂല്യം നൽകിയിരുന്നു. 2019 ഒക്ടോബർ 1നും 2020 മാർച്ച് 31നും …
സ്വന്തം ലേഖകൻ: വിദേശികള്‍ തൊഴില്‍ മാറിയാല്‍ ലെവി അടക്കമുള്ള ഫീസുകള്‍ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സൌദിയിലെ വ്യവസായികളും സ്വകാര്യ കമ്പനി ഉടമകളും. സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന കരാറുമായി ബന്ധപ്പെട്ടാണ് വ്യവസായികളുടെ ഇത്തരമൊരു നീക്കം. സൌദിയിലെ വിദേശ തൊഴിലാളികളുടെ തൊഴില്‍മാറ്റത്തിന് സ്വാതന്ത്രൃം നല്‍കുന്ന നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ തൊഴില്‍ ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക …
സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് പ്രഖ്യാപനം. നവംബർ 15 മുതൽ ഇത് പ്രാബല്ല്യത്തിൽ വരും. ഡിസംബർ 31 വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവിനുള്ളിൽ നാട്ടിലേക്ക് മടങ്ങുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യുകെയിൽ തൊഴിൽ രംഗത്തുണ്ടാക്കിയ ആഘാതം ദീർഘകാലം നീണ്ടുനിന്നേക്കും. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 314,000 തൊഴിലുകളാണ് രാജ്യത്ത് ഇല്ലാതായത്. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് റെക്കോർഡാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) കണക്കുകൾ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 4.8 ശതമാനമായി ഉയർന്നു, 2016 നവംബറിന് …
സ്വന്തം ലേഖകൻ: കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ വീസമ്മതിക്കുകയാണ്. നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇപ്പോഴും ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ അഭിനന്ദിക്കാനോ തോല്‍വി അംഗീകരിക്കാനോ തയാറാകാത്തത് ട്രംപിന്റെ അഹംഭാവമായി പരക്കെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള മറ്റു തലവന്മാര്‍ വരെ ഇക്കാര്യത്തില്‍ …