1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക; കോവിഷീല്‍ഡിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇയു
ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക; കോവിഷീല്‍ഡിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇയു
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക. കോവിഡ് കേസുകളിൽ പൊടുന്നനെയുണ്ടായ വർദ്ധന ഫ്രാൻസിൽ നാലാമത്തെ തരംഗമാകാൻ ഇടയാക്കുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ ജീൻ-ഫ്രാങ്കോയിസ് ഡെൽ‌ഫ്രെയ്‌സി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയൻ്റാണ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന് പിന്നിലെന്നും ഡെൽ‌ഫ്രെയ്‌സി കൂട്ടിച്ചേർത്തു. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ഒരു പുതിയ തരംഗം രാജ്യത്ത് …
ഗള്‍ഫ് രാജ്യങ്ങൾക്ക് താത്കാലിക യാത്രാ വിലക്ക് പ്രഖ്യാപിച്ച് ശ്രീലങ്ക
ഗള്‍ഫ് രാജ്യങ്ങൾക്ക് താത്കാലിക യാത്രാ വിലക്ക് പ്രഖ്യാപിച്ച് ശ്രീലങ്ക
സ്വന്തം ലേഖകൻ: ഖത്തർ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾക്ക് ശ്രീലങ്ക താത്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൌദി അറേബ്യ, ഒമാന്‍ ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ശ്രീലങ്ക താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 13 വരെ രണ്ടാഴ്ച്ചത്തേക്കാണ് വിലക്ക്. …
രൂക്ഷമായ ഉഷ്ണതരംഗത്തിൽ പൊരിഞ്ഞ് കാനഡ; സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു
രൂക്ഷമായ ഉഷ്ണതരംഗത്തിൽ പൊരിഞ്ഞ് കാനഡ; സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു
അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുന്ന കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം മാത്രം മരിച്ചത് 200ലേറെ പേര്‍. കാനഡയെ കൂടാതെ വടക്ക്-പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ നാല് ദിവസത്തിനിടെ 233 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുമ്പത്തെ നാല് ദിവസത്തെ കണക്കില്‍ നിന്ന് വളരെ …
സംരംഭകർക്കും യുവാക്കൾക്കും പുതിയ ആശയങ്ങൾക്കും സ്വാഗതവുമായി യുഎഇ
സംരംഭകർക്കും യുവാക്കൾക്കും പുതിയ ആശയങ്ങൾക്കും സ്വാഗതവുമായി യുഎഇ
സ്വന്തം ലേഖകൻ: സംരംഭകർക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങളൊരുക്കി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സംരംഭകർക്ക് പുതിയ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്ന ‘സ്കിൽ അപ് അക്കാദമി’, വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള ‘സ്കെയിൽ അപ് പ്ലാറ്റ്ഫോം’, നിക്ഷേപ അവസരങ്ങളെക്കുറിച്ചും …
സൗദി, ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി; വിമാന സർവീസ് തുടങ്ങാൻ ശ്രമം
സൗദി, ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി; വിമാന സർവീസ് തുടങ്ങാൻ ശ്രമം
സ്വന്തം ലേഖകൻ: സൗദി, ഇന്ത്യൻ വിദേശ കാര്യ മന്ത്രിമാർ ഇറ്റലിയിൽ ചർച്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ചും ചർച്ച നടന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. ജി20 രാജ്യങ്ങളുടെ വിദേശകാര്യ-വികസന മന്ത്രിമാരുടെ സംഗമത്തിൽ എത്തിയ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ …
ഒമാൻ വീണ്ടും ലോക്ക്ഡൗണിലേക്കോ? 18 കഴിഞ്ഞവർക്ക് ഞായറാഴ്ച മുതൽ വാക്സിൻ
ഒമാൻ വീണ്ടും ലോക്ക്ഡൗണിലേക്കോ? 18 കഴിഞ്ഞവർക്ക് ഞായറാഴ്ച മുതൽ വാക്സിൻ
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 2234 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​ർ 2,66,536 ആ​യി ഉ​യ​ർ​ന്നു. 1569 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,33,287 പേ​രാ​ണ്​ രോ​ഗ​മു​ക്​​ത​രാ​യ​ത്. 33,249 പേ​രാ​ണ്​ ഇ​പ്പോ​ൾ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. 87.5 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. ഏ​റെ ഇ​ട​വേ​ള​ക്കു​ ശേ​ഷ​മാ​ണ്​ രോ​ഗ​മു​ക്​​തി …
കുവൈത്തിലേക്ക് 12 രാജ്യങ്ങളിൽ നിന്ന് നാളെ മുതൽ വിമാന സർവീസ്; പട്ടികയിൽ ഇന്ത്യയില്ല
കുവൈത്തിലേക്ക് 12 രാജ്യങ്ങളിൽ നിന്ന് നാളെ മുതൽ വിമാന സർവീസ്; പട്ടികയിൽ ഇന്ത്യയില്ല
സ്വന്തം ലേഖകൻ: 12 രാജ്യങ്ങളിൽനിന്ന് നാളെ മുതൽ കുവൈത്തിലേക്ക് നേരിട്ടു വിമാന സർവീസ് അനുവദിക്കും. ബോസ്നിയ, ബ്രിട്ടൻ, സ്പെയിൻ, യു‌എസ്, നെതർലാൻഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമനി, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നീളുകയാണ്. വാക്സീൻ സ്വീകരിച്ച …
വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ
വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ. വാക്സിനേഷന്‍ ക്യാംപെയ്നുകള്‍ക്ക് വേഗമാര്‍ജിക്കുകയും കോവിഡ് കേസുകള്‍ കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത്. വരാനിരിക്കുന്ന വിനോദസഞ്ചാര സീസൺ പരമാവധി ചൂഷണം ചെയ്ത് മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യം. ഫ്രാന്‍സില്‍ രാജ്യവ്യാപക കര്‍ഫ്യൂ ജൂണ്‍ 20ന് അവസാനിച്ചു. നേരത്തെ …
യുഎസിൽ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് ചീഫായി മലയാളി
യുഎസിൽ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് ചീഫായി മലയാളി
സ്വന്തം ലേഖകൻ: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം.ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക. ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. “ഒരു …
അബുദാബിയിൽ ഓഗസ്​റ്റ്​​ 20 മുതൽ പൊതുയിടങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
അബുദാബിയിൽ ഓഗസ്​റ്റ്​​ 20 മുതൽ പൊതുയിടങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
സ്വന്തം ലേഖകൻ: അബുദാബിയിൽ ഓഗസ്​റ്റ്​​ 20 മുതൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി. അബൂദബി ദുരന്തനിവാരണ സമിതി പൊതുജനാരോഗ്യ സംരക്ഷണത്തി​െൻറ ഭാഗമായാണ് തീരുമാനം​. എമിറേറ്റിൽ വാക്‌സിൻ മുൻഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേർക്കും കുത്തിവെപ്പ്​ നൽകിയ ശേഷമാവും ഇതു പ്രാവർത്തികമാക്കുക. ഷോപ്പിങ്​ സെൻററുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, …