സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഇരു പക്ഷവും ബന്ധങ്ങളെ വീണ്ടും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചയ്ക്കായി മുഖാമുഖം വരുന്നത്. ഇവരുടെയും ആദ്യ കൂടിക്കാഴ്ച, ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയുടെ ആയുധ നിയന്ത്രണവും റഷ്യന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള യുഎസ് ആരോപണങ്ങളും ഉള്‍പ്പെടുത്തി ഇരുവരും …
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്. കോവിഡ് രോഗബാധ കുറയുന്നതും വാക്‌സിനേഷന്‍ വ്യാപകമാകുന്നതുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ജൂണ്‍ 17 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. അതേസമയം ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. ജൂണ്‍ ഇരുപതോടെ കോവിഡ് …
സ്വന്തം ലേഖകൻ: ഹമാസിന്റെ ബലൂൺ ബോംബിനു മറുപടിയായി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ജറൂസലെമിലെ പലസ്തീൻ മേഖലകളിൽ ഇസ്രയേലിൽനിന്നുള്ള തീവ്രദേശീയവാദികൾ മാർച്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹമാസ് ബലൂൺ ബോംബുകൾ പ്രയോഗിച്ചത്. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേൽ ലക്ഷ്യമാക്കിയുള്ള ബലൂണ്‍ ബോംബുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനസ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് …
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വിദേശികളെ നിയമിക്കുന്നതിന് വീസ അനുവദിക്കാൻ കൊറോണ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിതല സമിതി തീരുമാനിച്ചു. ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ, അഡ്മിനിസ്ട്രേറ്റീവ് തസ്തികളിലെ നിയമനത്തിനാകും വീസ നൽകുക. സ്വകാര്യ ആശുപത്രി കമ്പനികളുടെ ഫെഡറേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് മന്ത്രിതല സമിതിയുടെ തീരുമാനം. അത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഇസാം …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ മാറ്റം നിലവിലെ കരാറിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലായ പുതിയ തൊഴിൽ നിയമ പ്രകാരം കരാർ അവധി പൂർത്തിയായാൽ ഉടമയുടെ സമ്മതമില്ലാതെ മറ്റൊരു തൊഴിലിലേക്ക് മാറാമെന്ന ആനുകൂല്യം നിലവിൽ ഇരു കക്ഷികളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ …
സ്വന്തം ലേഖകൻ: രാജ്യാന്തര തലത്തിൽ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ മറികടന്ന് എമിറേറ്റ്സ് എയർലൈൻ കൂടുതൽ കരുത്തോടെ സജ്ജമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ രാജ്യാന്തര സർവീസുകൾ പഴയ നിലയിലാകം. വിനോദസഞ്ചാര മേഖലകളടക്കം കൂടുതൽ സജീവമാകുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും …
സ്വന്തം ലേഖകൻ: ജൂലൈ ഒന്നു മുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ക്കുള്ള കോവിഡ് യാത്രാ വിലക്ക് പിൻവലിച്ച് ജർമ്മനി. വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് പു റത്തുവിട്ട പുതിയ നിബന്ധകൾ പ്രകാരം ഇന്‍സിഡെന്‍സ് റേറ്റ് 200ന് താഴെയുള്ള രാജ്യങ്ങളാണ് സുരക്ഷിതം. യാത്രാ മുന്നറിയിപ്പ് നീക്കുന്നതിന് ഏഴു ദിവസത്തെ ഇൻസിഡൻസ് നിരക്ക് 200 ന് മുകളിലുള്ള രാജ്യങ്ങൾക്കുള്ള വിലക്ക് …
സ്വന്തം ലേഖകൻ: ഇസ്രായേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമായതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് പാര്‍ട്ടികളുടെ സഖ്യം പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് നേടിയതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രി കസേര നഫ്താലി ബെന്നറ്റ് ഉറപ്പാക്കിയത്. എന്നാല്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഴയ പ്രധാനമന്ത്രി നെതന്യാഹുവിന് പാര്‍ലമെന്‍റില്‍ സംഭവിച്ച ഭീമന്‍ അബദ്ധമാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ സിൽവർ വിസക്കാർക്ക് യു.എ.ഇ.യിലേക്ക് തിരിച്ചു വരാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യു.എ.ഇ.യുടെ അഞ്ചുവർഷ കാലാവധിയുള്ള സിൽവർ വിസയുള്ളവർക്ക് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലൂടെ മാത്രമാണ് രാജ്യത്തെത്താൻ സാധിക്കുക. ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ, യു.എ.ഇ. പൗരൻമാർ എന്നിവർക്ക് നിലവിൽ യു.എ.ഇയിലേക്ക് വരാൻ അനുമതിയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിമാനങ്ങൾക്കും …
സ്വന്തം ലേഖകൻ: സൗദിയിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ. പുറം ജോലികൾ ചെയ്യുന്നവർക്ക് ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്ന് വരെ നിർബന്ധ വിശ്രമം ഏർപ്പെടുത്തി. നിയമലംഘനമുണ്ടായാൽ തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതലാണ് സൗദിയിൽ മധ്യാഹ്ന വിശ്രമ ഉത്തരവ് പ്രാബല്യത്തിലായത്. ഉച്ചക്ക് 12 മണിമുതൽ വൈകുന്നേരം 3 മണിവരെ, വെയിലേൽക്കുന്ന ജോലികൾ ചെയ്യിപ്പിക്കരുത്. …