1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2021

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഇരു പക്ഷവും ബന്ധങ്ങളെ വീണ്ടും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചയ്ക്കായി മുഖാമുഖം വരുന്നത്. ഇവരുടെയും ആദ്യ കൂടിക്കാഴ്ച, ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

അമേരിക്കയുടെ ആയുധ നിയന്ത്രണവും റഷ്യന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള യുഎസ് ആരോപണങ്ങളും ഉള്‍പ്പെടുത്തി ഇരുവരും ചര്‍ച്ചകള്‍ സജ്ജമാക്കിയിരുന്നു.ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു കൂടിക്കാഴ്ച. വിദേശത്ത് റഷ്യയുടെ മോശം പ്രവര്‍ത്തനം, സ്വദേശത്ത് മനുഷ്യാവകാശം എന്നിവയെക്കുറിച്ച് ഒരു നീണ്ട പട്ടിക ചർച്ചയ്ക്ക് മുമ്പായി യുഎസ് ഉന്നയിച്ചിരുന്നു. ചാരവൃത്തിക്ക് ശിക്ഷിക്കപ്പെട്ട മുന്‍ യുഎസ് നാവികനായ പോള്‍ വീലന്‍ ഉള്‍പ്പെടെ റഷ്യയിലെ യുഎസ് തടവുകാരുടെ ഗതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സാധ്യമായ പുരോഗതിയുടെ സൂചനകളുണ്ട്:

ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​കു​​​​​മെ​​​​​ന്നു പു​​​​​ടി​​​​​ൻ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു. നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​രെ​​​​​യി​​​​​രു​​​​​ന്നു​​​​​ള്ള ച​​​​​ർ​​​​​ച്ച എ​​​​​ല്ലാ​​​​​യ്പ്പോ​​​​​ഴും സ്വാ​​​​​ഗ​​​​​താ​​​​​ർ​​​​​ഹ​​​​​മാ​​​​​ണെ​​​​​ന്നു ജോ ​​​​​ബൈ​​​​​ഡ​​​​​നും പ​​​​​റ​​​​​ഞ്ഞു. ച​​​​​ർ​​​​​ച്ച​​​​​യ്​​​​​ക്കു തൊ​​​​​ട്ടു​​​​​മു​​​​​ന്പ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ ഫോ​​​​​ട്ടോ എ​​​​​ടു​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും പ​​​​​ര​​​​​സ്പ​​​​​രം നോ​​​​​ക്കാ​​​​​ൻ ത​​​​​യ്യാ​​​​​റാ​​​​​യി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ അ​​​​​തേ​​​​​സ​​​​​മ​​​​​യം സ്വി​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഗൈ ​​​​​പാ​​​​​ർ​​​​​മ​​​​​ലി​​​​​നൊ​​​​​പ്പ​​​​​മു​​​​​ള്ള ഫോ​​​​​ട്ടോ​​​​​സെ​​​​​ഷ​​​​​നി​​​​​ൽ ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും ഹ​​​​​സ്ത​​​​​ദാ​​​​​നം ന​​​​​ട​​​​​​​​​​ത്തി. ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ലേ​​​​​ക്ക് ഇ​​​​​രു​​​​​ നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും പാ​​​​​ർ​​​​​മ​​​​​ലി​​​​​ൻ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ക​​​​​യും ചെ​​​​​യ്തു.

യു​​​​​​എ​​​​​​സ് സ്റ്റേ​​​​​​റ്റ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ആ​​​​​​ന്‍റ​​​​​​ണി ബ്ലി​​​​​​ങ്ക​​​​​​ൻ, റ​​​​​​ഷ്യ​​​​​​ൻ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി സെ​​​​​​ർ​​​​​​ജി ലാ​​​​​​വ​​​​​​റോ​​​​​​വ് എ​​​​​​ന്നി​​​​​​വ​​​​​​രും ച​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ൽ പ​​​​​​ങ്കാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​യി. നാ​​​​​​ലു ​​​​​​മ​​​​​​ണി​​​​​​ക്കൂ​​​​​​റോ​​​​​​ള​​​​​​മാ​​​​​​ണ് ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട ച​​​​​​ർ​​​​​​ച്ച നീ​​​​​​ണ്ട​​​​​​ത്. യു​​​​​എ​​​​​സ് ദേ​​​​​​ശീ​​​​​​യ സു​​​​​​ര​​​​​​ക്ഷാ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്‌​​​​​​ടാ​​​​​​വ് ജാ​​​​​​ക് സു​​​​​​ള്ളി​​​​​​വ​​​​​​ൻ, ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര അ​​​​​​ണ്ട​​​​​​ർ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി, റ​​​​​​ഷ്യ​​​​​​യി​​​​​​ലെ യു​​​​​​എ​​​​​​സ് അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​കും.

റ​​​​​ഷ്യ​​​​​ൻ ഭാ​​​​​ഗ​​​​​ത്ത് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്ടാ​​​​​​വ് യൂ​​​​​​റി ഉ​​​​​​ഷ്കോ​​​​​​വ്, റ​​​​​​ഷ്യ​​​​​​ൻ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ സ​​​​​​ഹ​​​​​​മ​​​​​​ന്ത്രി സെ​​​​​​ർ​​​​​​ജി യാ​​​​​​ക്കോ​​​​​​വ്, റ​​​​​​ഷ്യ​​​​​​ൻ സൈ​​​​​​നി​​​​​​ക​​​​​​മേ​​​​​​ധാ​​​​​വി , യു​​​​​​എ​​​​​​സി​​​​​​ലെ റ​​​​​​ഷ്യ​​​​​​ൻ അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​ർ, ഉ​​​​​​ക്രെ​​​​​​യി​​​​​​ൻ, സി​​​​​​റി​​​​​​യ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​തി​​​​​​നി​​​​​​ധി എ​​​​​​ന്നി​​​​​​വ​​​​​രും പു​​​​​​ടി​​​​​​ന്‍റെ വ​​​​​​ക്താ​​​​​വും പ​​​​​ങ്കെ​​​​​ടു​​​​​ക്കും.​​​​

ആ​​​​ണ​​​​വ​​​​നി​​​​ർ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന് ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​യ്യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് വേ​​​​ദി​​​​ക്കു പു​​​​റ​​​​ത്ത് സ​​​​മാ​​​​ധാ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. സ്വി​​​​സ് ആ​​​​ണ​​​​വ​​​​വി​​​​രു​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കാം​​​​പാ​​​​ക്സി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം. ആ​​​​യു​​​​ധ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തെ​​​​ക്കുറി​​​​ച്ച് ബൈ​​​​ഡ​​​​നും പു​​​​ടി​​​​നും ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.