1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2021

സ്വന്തം ലേഖകൻ: ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ സിൽവർ വിസക്കാർക്ക് യു.എ.ഇ.യിലേക്ക് തിരിച്ചു വരാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യു.എ.ഇ.യുടെ അഞ്ചുവർഷ കാലാവധിയുള്ള സിൽവർ വിസയുള്ളവർക്ക് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലൂടെ മാത്രമാണ് രാജ്യത്തെത്താൻ സാധിക്കുക. ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ, യു.എ.ഇ. പൗരൻമാർ എന്നിവർക്ക് നിലവിൽ യു.എ.ഇയിലേക്ക് വരാൻ അനുമതിയുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ വിമാനങ്ങൾക്കും യാത്രക്കാർക്കും യു.എ.ഇ. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെത്തുന്ന എല്ലാവരും തിരിച്ചറിയുന്നതിന് പ്രത്യേക ട്രാക്കിങ് ഉപകരണം (റിസ്റ്റ് ബാൻഡ്) 10 ദിവസമെങ്കിലും ധരിച്ചിരിക്കണം. കോവിഡ് വ്യാപനത്തെത്തുടർന്ന് യു.എ.ഇ. പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ, കോംഗോ, ബംഗ്ലാദേശ്, നേപ്പാൾ, നൈജീരിയ, പാകിസ്താൻ, യുഗാൺഡ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യക്കാർക്കാണ് പുതിയ നിബന്ധനകൾ ബാധകം.

നേരത്തെ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് മാത്രമായിരുന്നു റിസ്റ്റ് ബാൻഡ്. കൂടാതെ ചാട്ടേർഡ് വിമാനങ്ങളിൽ എത്തുന്നവർ എത്തിയ ഉടനെയും നാലാംദിവസവും എട്ടാം ദിവസവും ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. വിമാനജീവനക്കാർക്കും ഇത് ബാധകമാണ്. ട്രാൻസിറ്റ് യാത്രക്കാർ താമസിക്കുന്ന ഹോട്ടലിൽനിന്ന് പുറത്തിറങ്ങാൻ പാടില്ല.

ചാർട്ടേഡ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിന് അഞ്ച് ദിവസം മുൻപ് വിവരം നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയെ അറിയിക്കണം. രാജ്യത്തേക്ക് പ്രവേശിക്കാൻ അതോറിറ്റിയുടെ അംഗീകാരം ഉണ്ടായിരിക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.