സ്വന്തം ലേഖകന്‍: കള്ളപ്പണ രേഖകള്‍, പനാമയിലെ മൊസാക് ഫൊന്‍സേക കമ്പനിയുടെ ആസ്ഥാനം പനാമ പോലീസ് അരിച്ചുപെറുക്കുന്നു. ലോകത്തിലെ പ്രമുഖരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന കമ്പനിയില്‍നിന്ന് ചോര്‍ത്തിയ രേഖകളാണ് കള്ളപ്പണം നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്. വിവിധ ലേക മാധ്യമങ്ങളിലൂടെ 1.15 കോടി രേഖകളാണ് പുറത്തുവന്നത്. ലോകമെങ്ങുമുള്ള മാധ്യമ വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് പാനമ …
സ്വന്തം ലേഖകന്‍: മെത്രാപോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ സഭക്ക് തന്നെ കൈമാറണമെന്ന് പാത്രിയര്‍ക്കീസ് ബാവ. ശ്രേഷ്ഠ കതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന് അയച്ച കല്‍പനയിലാണ് യാക്കോബായ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇക്കാര്യം ആവശ്യപ്പെട്ടത്. യാക്കോബായ സഭയുടെ പല സ്വത്തുക്കള്‍, സ്‌കൂളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥാവകാശം മെത്രാപോലീത്തമാരുടെയോ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ കൊലയാളി നഴ്‌സ് മരുന്നു കുത്തിവച്ച് കൊന്നത് 24 ലധികം രോഗികളെ. മാരകമായ മരുന്ന് അമിതമായ അളവില്‍ കുത്തിവച്ച് രണ്ട് രോഗികളെ വധിച്ച സംഭവത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നഴ്‌സാണ് കൂടുതല്‍ പേരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുപത്തിനാലില്‍ അധികം രോഗികളെ ഇവര്‍ ഇത്തരത്തില്‍ വധിച്ചതായാണ് സംശയം. കൊല്ലപ്പെട്ടതായി സംശയിക്കുന്നവരുടെ ശവശരീരം പുറത്തെടുത്ത് …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തല്‍. ബൊക്കോ ഹറാം ഇസ്ലാമിക തീവ്രവാദികള്‍ രണ്ടു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് വ്യക്തമായ സൂചന നല്‍കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. ചിബോക്കില്‍ നിന്നാണ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബൊക്കോ ഹറാം റാഞ്ചിയത്. ഇവരില്‍ 15 ഓളം പേരാണ് ജീവനോടെയുണ്ടെന്ന് …
സ്വന്തം ലേഖകന്‍: ലൈംഗിക തൊഴിലാളിയുമായുള്ള വഴിവിട്ട ബന്ധം, ബ്രിട്ടീഷ് സാംസ്‌ക്കാരിക മന്ത്രി വെട്ടിലായി. ബ്രിട്ടീഷ് സാംസ്‌കാരിക, മാധ്യമ, കായിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ജോണ്‍ വിട്ടിംഗ്‌ഡെയ്ല്‍ ആണ് വിവാദത്തില്‍ കുടുങ്ങിയത്. മന്ത്രിക്ക് അകമ്പടി സംഘത്തിലെ ഒരു യുവതിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ ഒരു ലൈംഗിക തൊഴിലാളിയാണെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. എന്നാല്‍ …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാരിന് ശനിദശ, രണ്ടു സഖ്യ കക്ഷികളും പിന്തുണ പിന്‍വലിച്ചു. പ്രസിഡന്റ് ദില്‍മ റൂസഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സഖ്യകക്ഷികളായ പ്രൊഗ്രസീവ് പാര്‍ട്ടിയും റിപബ്ലിക്കന്‍ പാര്‍ട്ടിയും സര്‍കാരിനെതിരായ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി. 47 അംഗങ്ങളുള്ള പ്രൊഗ്രസീവ് പാര്‍ട്ടി ഇന്നലെ പിന്തുണ പിന്‍വലിച്ചിരുന്നു. 22 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. സര്‍ക്കാര്‍ കണക്കുകള്‍ …
സ്വന്തം ലേഖകന്‍: സിഡ്‌നിയില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കായുള്ള കഫേ ശ്രദ്ധേയമാകുന്നു, മുലയൂട്ടിയാല്‍ ചായ സൗജന്യം. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കഫേയിലേക്ക് മുലയൂട്ടാന്‍ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരുടെ തിരക്കാണിപ്പോള്‍. സിഡനി നഗരത്തിലുള്ള വില്ലോസ് കഫെ ആന്റ് വൈന്‍ ബാറാണ് മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കഫേയുടെ പിന്നില്‍. പൊതുസ്ഥലങ്ങളില്‍ വച്ച് മുലയൂട്ടാന്‍ വിഷമിക്കുന്ന അമ്മമാര്‍ക്ക് …
സ്വന്തം ലേഖകന്‍: കോമഗതമാരേ ദുരന്തം, 100 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കുടിയേറ്റക്കാരോട് കാനഡ സര്‍ക്കാര്‍ മാപ്പു ചോദിക്കും. 1914 ല്‍ 376 ഇന്ത്യക്കാരുള്‍പ്പെടുന്ന കുടിയേറ്റക്കാരുടെ സംഘം സഞ്ചരിച്ച കോമഗതമാരേ എന്ന ജാപ്പനീസ് കപ്പല്‍ കാനഡയില്‍ പ്രവേശിക്കാനനുവദിക്കാതെ തിരിച്ചയച്ച സംഭവവുമായി ബന്ധപ്പെട്ടാണ് മാപ്പ്. അന്ന് 24 പേര്‍ക്കു മാത്രമാണ് കാനഡയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. തുടര്‍ന്ന് കല്‍ക്കത്തയില്‍ …
സ്വന്തം ലേഖകന്‍: അറബ് യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിനോടുള്ള താത്പര്യം കുറയുന്നതായി സര്‍വേ ഫലം. ഖിലാഫത്ത് സ്ഥാപിക്കുന്നതില്‍ ഐ.എസ് വമ്പിച്ച പരാജയമാണെന്ന വിലയിരുത്തലാണ് അറബ് യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് അറബ് യൂത്ത് സര്‍വേ പറയുന്നു. കലാപത്തിന്റെ വഴി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഐ.എസിനെ പിന്തുണക്കുമായിരുന്നുവെന്നാണ് 13 ശതമാനം പേര്‍ പറയുന്നത്. പശ്ചിമേഷ്യ ഇന്ന് നേരിടുന്ന ഏറ്റവും …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോയാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമാകുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്. നിലവിലുള്ള ലോക വ്യാപാരങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചു. ബ്രിട്ടനെ മാത്രമല്ല, യൂറോപ്പിനെ ഒന്നാകെ മാന്ദ്യത്തിലേക്ക് തള്ളിവിയ്യലാവും അനന്തര ഫലം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധന തന്നെ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി. …