ലണ്ടനിലെ 'ബെത്‌നാല്‍ ഗ്രീന്‍ അക്കാദമി' സ്‌കൂളില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സിറിയയിലേക്ക് കടന്നിരുന്നു.
ഫ്രഞ്ച് പോര്‍ട്ടില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ശല്യം കുറയ്ക്കുന്നതിനായി ബ്രിട്ടണും ഫ്രാന്‍സും തമ്മില്‍ കരാര്‍ ഒപ്പിടുന്നു. ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ വ്യാഴാഴ്ച്ച കലെയ്‌സില്‍ ചേരുന്ന യോഗത്തില്‍ വെച്ച് കരാര്‍ ഒപ്പിടും. ബ്രിട്ടന്റെ ഭാഗത്ത്‌നിന്ന് യുകെ ഹോം സെക്രട്ടറി തെരേസ മെയും ഫ്രഞ്ച് ഹോം സെക്രട്ടറിയുമാണ് കരാറില്‍ ഒപ്പിടുന്നത്.
ബ്രിട്ടണിലെ കുട്ടികള്‍ തീര്‍ത്തും സന്തുഷ്ടരല്ല. ചാരിറ്റി സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് സര്‍വെയില്‍ പങ്കെടുത്ത 15 രാജ്യങ്ങളിലെ 13 രാജ്യങ്ങളിലെ കുട്ടികളെക്കാളും ബ്രിട്ടീഷ് കുട്ടികള്‍ അസന്തുഷ്ടരാണെന്നാണ്. ബ്രിട്ടീഷ് കുട്ടികളെക്കാള്‍ ഏറെ അസന്തുഷ്ടിയുള്ളത് സൗത്ത് കൊറിയയിലെ കുട്ടികള്‍ക്ക് മാത്രമാണ്.
ഗൂഗിള്‍ ലോലിപോപ്പിന് ശേഷമുള്ള മാഷ്മാലോ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് എം അല്ലെങ്കില്‍ മാഷ്മാലോ 6.0 എന്നാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുന്നത്. സുന്ദര്‍ പിച്ചായി ഗൂഗിളിന്റെ അമരത്ത് എത്തിയശേഷം ആന്‍ഡ്രോയിഡില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ റിലീസാണ് ആന്‍ഡ്രോയിഡ് എം.
ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍ രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും. 200 ദശലക്ഷം കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2,117 കിലോമീറ്റര്‍ റെയില്‍ ശൃംഖലയാണ് ഗള്‍ഫ് റെയിലിനായി പദ്ധതിയിടുന്നത്.
ആഷസിന് മുന്‍പ് തന്നെ വിരമിക്കുന്നതിനെക്കുറിച്ച് റോജേഴ്‌സ് ആലോചിക്കുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ അടുത്ത പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് മുന്നെയാണ് റോജേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഹിലരി ക്ലിന്റന്റെ തലമുടിയെക്കുറിച്ച് ചോദിച്ച ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ ലേഖികയ്ക്ക് ബെര്‍ണി സാന്‍ഡേഴ്‌സിന്റെ വിമര്‍ശനം
പ്രമേഹ രോഗികള്‍ക്ക് നല്‍കി വരുന്ന പരിചരണത്തില്‍ കാര്യമായ പുരോഗമനമുണ്ടാക്കണമെന്നും പ്രമേഹത്തെ തടയാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഡയബീറ്റ്‌സ് യുകെ എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടു. ഭക്ഷണക്രമം കൊണ്ടും പൊണ്ണത്തടി കൊണ്ടും ഉണ്ടാകുന്ന ടൈപ്പ് രണ്ട് പ്രമേഹമാണ് 90 ശതമാനം ആളുകളിലും ഉണ്ടായിരിക്കുന്നത്.
1993ല്‍ ലാദന്‍ നടത്തിയ ഒരു പ്രസംഗത്തിലാണ് ഇത്തരം ആഹ്വാനങ്ങള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. 2001ല്‍ അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശകാലത്ത് പ്രദേശം ഉപേക്ഷിച്ച ലാദന്റെ സംഘത്തില്‍നിന്നാണ് പ്രസംഗഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓഡിയോ ടേപ്പുകള്‍ കണ്ടെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന വനിത എന്ന ബഹുമതി ഇനി അതിഥി ചൗഹാനാണ്. വെസ്റ്റ്ഹാമിന് വേണ്ടിയാണ് അതിഥി സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്തിറങ്ങി പന്ത് തട്ടിയത്.