മകളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ഷൈനിയെ സ്‌കൂള്‍ അധികൃതര്‍ വീണ്ടും മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
തന്റെ മുറിക്കു സമീപത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യംചെയ്ത് പുറത്തിറങ്ങിയ സന്തോഷ് യാദൃശ്ചികമായി വാക്കേറ്റത്തിനിടയില്‍ പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷിന് നല്ല അഭിഭാഷകന്‍ ഇല്ലാതിരുന്നതിനാല്‍ നിരപരാധിത്വം തെളിയിക്കുവാന്‍ സാധിച്ചില്ലെന്ന് അദ്ദേഹത്തിന്റ കുടുംബാംഗങ്ങള്‍ പറയുന്നു.
നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ അദ്ദേഹം അബു ദാബിയിലെ ഷെയ്ഖ് സയിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. യുഎഇയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയും ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലീം പള്ളിയുമാണിത്.
സേഡര്‍ പോയിന്റിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നഷ്ടപ്പെട്ടു പോയ മൊബൈല്‍ ഫോണ്‍ തിരയുന്നതിനിടെ മധ്യവയസ്‌കന്‍ റോളര്‍ കോസ്റ്റര്‍ ഇടിച്ച് മരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.
ഫിദല്‍ കാസ്‌ട്രോ തന്റെ 89ാം പിറന്നാള്‍ അടയാളപ്പെടുത്തിയത് ഒരു ലേഖനത്തിലൂടെയാണ്. അമേരിക്ക ക്യൂബയ്ക്ക് കടപ്പെട്ടിരിക്കുന്നു എന്ന ചരിത്രപരമായ സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു കാസ്‌ട്രോയുടെ ഈ പ്രസ്താവന.
എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക കണക്കുകള്‍.
കുട്ടിയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡോര്‍സെറ്റ് പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസാണ് വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 24.6 മില്യണ്‍ ഡോളറാണ് സെറീനയുടെ വരുമാനം.
2014ല്‍ ബ്രിട്ടണ്‍ ആകെ 116 റിക്വസ്റ്റുകള്‍ നടത്തിയെങ്കില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ 299 റിക്വസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കിയതിന്റെ തെളിവാണിതെന്ന് സര്‍ക്കാര്‍ അടക്കം പറയുമ്പോള്‍ അമേരിക്കയെ പോലെ തന്നെ ഇന്റര്‍നെറ്റ് ഒളിഞ്ഞു നോട്ടത്തിനാണ് ബ്രിട്ടണും താല്‍പര്യമെന്നാണ് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ലിവറിലായിരുന്ന അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ബാധിച്ചതായി ജിമ്മി കാര്‍ട്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്ന മുറയ്ക്ക് എല്ലാവരെയും അറിയിക്കാമെന്നും കാര്‍ട്ടറിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു