1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

ഡോര്‍സെറ്റിലെ വെയ്‌മോത്തില്‍ തല ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരി മരിച്ചു. ഉച്ചയോടെ പെണ്‍കുട്ടിയുടെ തല ലിഫ്റ്റ് ഡോറില്‍ കുടുങ്ങിയെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് അറിയിപ്പ് ലഭിച്ചിരുന്നു. പൊലീസും, ഫയര്‍ഫൈറ്റേഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുട്ടിയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡോര്‍സെറ്റ് പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെയാണ് അപകടം നടന്നത് എന്നത് വ്യക്തമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ മനസ്സിലാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ബൗണ്‍മൗത്തിലുള്ള സിഐഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൈര്‍ ഫൈറ്റേഴ്‌സ് അത്യാധുനിക കട്ടിംഗ് ടൂള്‍ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതില്‍ മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.