1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2015


സേഡര്‍ പോയിന്റിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നഷ്ടപ്പെട്ടു പോയ മൊബൈല്‍ ഫോണ്‍ തിരയുന്നതിനിടെ മധ്യവയസ്‌കന്‍ റോളര്‍ കോസ്റ്റര്‍ ഇടിച്ച് മരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.

ആളുകള്‍ കയറാതിരിക്കാന്‍ വേലിക്കെട്ടി തിരിച്ചിരിക്കുന്ന നിയന്ത്രിത മേഖലയിലാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ തപ്പി കയറിയത്. സേഡാര്‍ പോയിന്റ് പൊലീസും സാന്‍ഡസ്‌കി പൊലീസും ചേര്‍ന്ന് കേസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

റോളര്‍ കോസ്റ്റര്‍ ക്യാപിറ്റല്‍ ഓഫ് ദ് വേള്‍ഡെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കാണ് സേഡാര്‍ പോയിന്റ്. 17 ഓളം റോളര്‍ കോസ്റ്ററുകളാണ് ഇവിടെയുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.