1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് ക്യാന്‍സര്‍ രോഗമെന്ന് സ്ഥിരീകരണം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി 90 ാം വയസ്സിലും ലോകപര്യടനം നടത്തുന്ന ജിമ്മി കാര്‍ട്ടറിന്റെ ക്യാന്‍സര്‍ ശരീരമാകെ വ്യാപിച്ചിട്ടുണ്ടെന്നാണ് വൈദ്യ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചത്.

ലിവറിലായിരുന്ന അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ബാധിച്ചതായി ജിമ്മി കാര്‍ട്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്ന മുറയ്ക്ക് എല്ലാവരെയും അറിയിക്കാമെന്നും കാര്‍ട്ടറിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.

ലിവറിലെ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയക്ക് വിധേയനാകുന്നതായി കാര്‍ട്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാര്‍ട്ടറിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ട്വിറ്ററില്‍ ഇത് ചര്‍ച്ചാ വിഷയമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഭാര്യ മിഷേല്‍ ഒബാമ തുടങ്ങിയ നിരവധി പ്രമുഖര്‍ കാര്‍ട്ടറിന് രോഗശാന്തി ആശംസിച്ചു.

അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.