സ്വന്തം ലേഖകൻ: ദേശീയ ദിനത്തെ എതിരേൽക്കാൻ ബഹ്റൈൻ ഒരുങ്ങി. നാടെങ്ങും ദീപാലങ്കാര പ്രഭയിൽ മുങ്ങിനിൽക്കുകയാണ്. ചുവപ്പും വെളുപ്പും നിറത്തിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങി.വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ആവേശത്തോടെയാണ് 49ാമത് ദേശീയ ദിനത്തെ വരവേൽക്കുന്നത്. കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് മെല്ലെ കരകയറി വരുന്നതിനിടെയാണ് ദേശീയ ദിനാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 ഹൈവേയില്‍ ബഹ്റൈന്‍ പതാക കൊണ്ട് …
സ്വന്തം ലേഖകൻ: സൌദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങൾ വൈകാതെ പൂർണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. 16ാമത് കുവൈത്ത് പാർലമെൻറിെൻറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്നതും ആരുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്തതുമായ വിദേശനയമാവും കുവൈത്ത് ഭരണകൂടം സ്വീകരിക്കുക. സ്വാതന്ത്ര്യം, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍. നിയമ ലംഘകരായി തുടരുന്നവരെ പിടികൂടി കര്‍ശന നടപടികള്‍ക്ക് ശേഷം നാട് കടത്താനാണ് നീക്കം. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് സുരക്ഷാ അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ 1,71,000 …
സ്വന്തം ലേഖകൻ: കൊവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസില്‍നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതിയതായി കൊവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക പഠന റിപ്പോര്‍ട്ട്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനില്‍ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. …
സ്വന്തം ലേഖകൻ: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇക്കാര്യം ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെന്നും റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ റാബ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യത്തിനു തുടക്കം. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിൻഡ്സെ ആദ്യം വാക്സീൻ സ്വീകരിച്ചു. വെള്ളിയാഴ്ചയാണു ഫൈസർ- ബയോൺടെക് വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റർ ഫോർ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബിരുദമില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ തൊഴില്‍ അനുമതി -വര്‍ക് പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച അന്തിമ നടപടി പുതു വര്‍ഷ ആരംഭത്തില്‍. ഇതു സംബന്ധിച്ച് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി തീരുമാനം അറിയിച്ചിട്ടില്ല എന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യ അസംതുലനം തുടങ്ങി നിരവധി ഘടകങ്ങള്‍ സൂഷ്മമായി പരിശോധിച്ച ശേഷം …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ സൌദിയിൽ തുടങ്ങി. പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എൻടെക് വാക്സിൻ രാജ്യത്തെത്തിക്കും. വിമാനങ്ങളിൽ കൊണ്ടുവരുന്ന വാക്സിനുകൾ സൂക്ഷിക്കാൻ റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ഡോസ് നൽകി 20 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് നൽകേണ്ടി വരും. …
സ്വന്തം ലേഖകൻ: നൈജീരിയയിൽ ആയുധധാരികൾ തട്ടികൊണ്ടു പോയ 300ൽ അധികം വിദ്യാർഥികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഗവർണർ അമിനു ബെല്ലോ മസാരി കുട്ടികളുടെ സ്കൂളിലെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. പ്രത്യേകം സജ്ജരായ സൈനിക സേനയെ മോചന പ്രവർത്തനത്തിനായി ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിൽ വെള്ളിയാഴ്‌ച രാത്രി 9.40ഓടെയായിരുന്നു സംഭവം. മോട്ടോർ …
സ്വന്തം ലേഖകൻ: യുഎഇയിൽ ശൈത്യകാലത്തിന് അടുത്ത ആഴ്ച തുടക്കമാകും. ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന തണുപ്പു സീസണിൽ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസായിരിക്കും. ചില സമയങ്ങളിൽ അഞ്ചു ഡിഗ്രിയിലേക്കു വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രി ഡിസംബർ 21നായിരിക്കും. തണുപ്പുകാലത്തിനു വരവറിയിച്ച് താപനില കുറഞ്ഞുവരികയാണ്. ഇന്നലെ യുഎഇയിൽ അനുഭവപ്പെട്ട കൂടിയ …