സ്വന്തം ലേഖകൻ: ജർമനിക്ക് പിന്നാലെ ഫ്രാൻസും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആദ്യത്തേതിനേക്കാൾ കൂടുതൽ മാരകമായ’ രണ്ടാമത്തെ തരംഗത്തെ നിയന്ത്രിക്കാൻ രാജ്യം ഒന്നും ചെയ്തില്ലെങ്കിൽ ഏകദേശം നാല് ലക്ഷത്തോളം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്നലെ രാത്രിയാണ് രാജ്യവ്യാപകമായി പുതിയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ദേശീയ നടപടികൾ വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 51 ശതമാനം പേരുടെ പിന്തുണയുമായി െഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനാണ് അഭിപ്രായ സർവേകളിൽ മുന്നിൽ. നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 43 ശതമാനം പേരുടെ പിന്തുണയേ ഇതുവരെ ഉള്ളൂ. ഒരാഴ്ചക്കുള്ളിലെ കണക്കുകൾപ്രകാരം വിവിധ ദേശീയ സർവേകളിൽ ട്രംപിനേക്കാൾ ഏഴു മുതൽ 12 …
സ്വന്തം ലേഖകൻ: ഫ്രാൻസിലെ നീസ് നഗരത്തിൽ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. പള്ളിയിലെ രണ്ടുപേരെയും ഇയാൾ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തു വച്ചോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. അക്രമി പൊലീസ് പിടിയിലായി. നിരവധിപ്പേർക്കു …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്കു വരികയായിരുന്ന ബോട്ടു മുങ്ങി കുട്ടികളടക്കം നാലുപേർ മരിച്ചു. നിരവധി പേരെ കോസ്റ്റ് ഗാർഡും നാവികസേനയും പൊലീസും ചേർന്നു രക്ഷിച്ച് ആശുപത്രിയിലാക്കി. ഫ്രാൻസ് തീരത്തു നിന്നും അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ടാണ് മുങ്ങിയത്. അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികളും രണ്ടു മുതിർന്നവരുമാണു മരിച്ചത്. ഇവർ ഇറാനിൽ നിന്നും …
സ്വന്തം ലേഖകൻ: പൂർണമായും യു.എ.ഇയിൽ തദ്ദേശീയമായി നിർമിച്ച ഖലീഫ എന്ന ഉപഗ്രഹത്തിനുശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാൻ രാജ്യം തയാറെടുക്കുന്നു. എംബി ഇസെഡ്-സാറ്റ് എന്ന് പേരിട്ടിരിക്കുന്ന സമ്പൂർണമായ എമിറാത്തി ഉപഗ്രഹം രാജ്യം നിർമിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ചു. അബൂദബിയിലെ കിരീടാവകാശിയും യു.എ.ഇ സായുധ …
സ്വന്തം ലേഖകൻ: വീട്ടുജോലിക്ക് ആളെ തേടി ബ്രിട്ടീഷ് രാജകുടുംബം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധിച്ച വിശദാംശങ്ങൾ ഇതില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയാവും. ഭക്ഷണവും താമസവും യാത്രചെലവുകളും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടിക പരിഷ്കരിക്കുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്ചകളായി 34 രാജ്യങ്ങൾ തുടരുകയാണ്. പുതിയ പരിഷ്കരണത്തിൽ കൂടുതൽ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ വിലക്കുള്ള …
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. മുൻ ആഴ്ചയിലെ അപേക്ഷിച്ച് 40 ശതമാനം മരണം യൂറോപ്പിൽ വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്സ്, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട് നിറഞ്ഞു. റഷ്യയിൽ …
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും പരസ്യങ്ങളും പ്രചാരണങ്ങളുമായി കരുത്തു കാട്ടുമ്പോള്‍ ബൈഡനൊപ്പം ഓടിയെത്തി ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വിട്ടുവീഴ്ചയില്ലാതെ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ആഴ്ചയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്റെ പ്രചരണം 270 തിരഞ്ഞെടുപ്പ് സീറ്റുകളെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ …
സ്വന്തം ലേഖകൻ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളിലും ഫ്രാന്‍സിനെതിരെയുള്ള നിരോധനാഹ്വാനങ്ങളിലും പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍. ഏതെങ്കിലും അംഗരാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ നടത്തുന്നത് തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അകറ്റുമെന്നാണ് ഇയു വക്താവ് പ്രതികരിച്ചത്. നിലവില്‍ തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ അംഗമല്ല. 1987 ലാണ് യൂറോപ്യന്‍ …