സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം പടരുന്നത് തടയാൻ ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ബ്രിട്ടൻ ഒരു വൻ മെഡിക്കൽ ദുരന്തം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എൻഎച്ച്‌എസിന് അമിതഭാരമുണ്ടാകാതിരിക്കാൻ ദേശീയ ലോക്ക്ഡൗണല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് എംപിമാർ ബുധനാഴ്ച കോമൺസിൽ വോട്ട് ചെയ്ത് തീരുമാനമെടുക്കും. എന്നാൽ …
സ്വന്തം ലേഖകൻ: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈഡനെക്കാൾ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സർവേകൾ. എന്നാൽ, ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാൽ ഇലക്ടറൽ വോട്ടിൽ …
സ്വന്തം ലേഖകൻ: മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് …
സ്വന്തം ലേഖകൻ: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ തീവ്രവാദി ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. പൊലീസുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റതായും ആക്രമികളിലൊരാൾ പൊലീസിെൻറ വെടിയേറ്റ് കൊല്ലപ്പെട്ടതായും ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറൻറുകളിലും എത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിർക്കുകയായിരുന്നു. ആറിടത്തായാണ് ആക്രമണങ്ങൾ അരങ്ങേറിയത്. …
സ്വന്തം ലേഖകൻ: വ്യക്തികളുടെ വരുമാനത്തിന് നികുതി ചുമത്താൻ ഒമാൻ ഒരുങ്ങുന്നു. ഉയർന്ന വരുമാനക്കാരിൽ നിന്ന് 2022 ആദ്യം മുതൽ നികുതി ചുമത്താനാണ് പദ്ധതി. എണ്ണവിലയിൽ കുറവും കോവിഡ് മഹാമാരിയും നിമിത്തം വർധിച്ച ബജറ്റ് കമ്മി നികത്തുന്നതിെൻറ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാകുന്നതോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി ഒമാൻ മാറും.വരുമാന നികുതിയടക്കം …
സ്വന്തം ലേഖകൻ: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം 120 വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നു. നവംബർ പകുതിയോടെ ഇവരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ നടത്തും. പിരിച്ചുവിടേണ്ടവരുടെ പട്ടിക അധികൃതർ തയാറാക്കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ മുഴുവൻ വിദേശികളെയും ഒഴിവാക്കാനുള്ള പദ്ധതിയുമായാണ് മുന്നോട്ടപോവുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് പറഞ്ഞു. ഒഴിവ് വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കും. …
സ്വന്തം ലേഖകൻ: വീസ കാലാവധി അവസാനിച്ച ഇടപാടുകാർക്കു ബാങ്കുകൾ സ്മാർട് സേവനം നിർത്തിവയ്ക്കുന്നു. ജോലി നഷ്ടപ്പെട്ടു പുതിയ അവസരങ്ങൾ തേടുന്നവർക്ക് ഇതു തിരിച്ചടിയായി. സേവനം മുടങ്ങാതിരിക്കണമെങ്കിൽ വീസ പതിച്ച പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ നൽകണം. പുതിയ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം വരുമെന്നതും തിരിച്ചറിയൽ കാർഡ് കിട്ടാൻ കൂടുതൽ സമയമെടുക്കുമെന്നതും പലർക്കും വെല്ലുവിളിയാകുന്നു. …
സ്വന്തം ലേഖകൻ: ഒക്ടോബറിൽ സൌദി അറേബ്യയിലെ സ്വകാര്യ എണ്ണ ഇതര മേഖല കൂടുതൽ മെച്ചപ്പെട്ടതായി റിപ്പോട്ട്. എന്നാൽ തൊഴിൽ നിലവാരം കുറഞ്ഞു തന്നെ തുടരുന്നതായി പഠനം പറയുന്നു. സെപ്റ്റംബറിൽ 50.7 ആയിരുന്ന സൌദിയിലെ പർച്ചേസിങ് മാനേജർമാരുടെ സൂചിക ഒക്ടോബറിൽ 51 ആയി ഉയർന്നു. ഐഎച്ച്‌എസ് മാർക്കിറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം എട്ട് മാസത്തിനിടയ്ക്ക് കണ്ട ഏറ്റവും …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലായ ബ്രിട്ടനിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ലിവർപൂളിലെ ഫാസക്കാലയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി ഏബ്രഹാം സ്കറിയ (64) ആണു മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം പിന്നീട് ബ്രിട്ടനിൽ തന്നെ നടത്തും. കൊവിഡിന്റെ രണ്ടാം വരവിൽ ബ്രിട്ടനിൽ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഏബ്രഹാം. …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരു സ്ഥാനാർഥികളും തങ്ങൾക്ക് ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളിലെ വോട്ടുകൾ നേടാനായി അവസാന ശ്രമം തുടരുന്നു. പല പ്രമുഖ തിരഞ്ഞെടുപ്പ് പോളുകളിലും ബൈഡന് മുൻ തൂക്കമുണ്ടെങ്കിലും അവസാന ദിവസങ്ങളിൽ ട്രംപ് വീറും വാശിയും വീണ്ടെടുക്കുന്നതായാണ് സൂചനകൾ. ട്രംപ് ഞായറാഴ്ച അമേരിയ്ക്കയിലെ 5 ബാറ്റിൽ …