സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ആയിരത്തിൽ താഴെയായി. തിങ്കളാഴ്ച 15 കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രോഗവ്യാപനം കുറയുകയും വേനൽ കടുക്കുകയും ലോക് ഡൗൺ നിബന്ധനകൾ ഘട്ടങ്ങളായി പിൻവലിക്കുകയും ചെയ്തതോടെ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങി …
സ്വന്തം ലേഖകൻ: ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ- ചൈന പ്രശ്‌നത്തില്‍ മറ്റൊരു രാജ്യത്തിന്റെ സഹായം കൂടാതെ ഇരുരാജ്യങ്ങളും വിഷയം രമ്യമായി പരിഹരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കെടുക്കുന്നു. ന്യൂയോർക്ക് ഗവർണർ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുന്നത്. ലോക പൊതുപ്രവർത്തക ദിനം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗ മുക്തി നേടിയത് 60 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വന്നത്. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: രാജ്യത്തേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച്-2 ബി, എല്‍ 1, ജെ 1 വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഉത്തരവിലാണ് ട്രംപ് ഇന്ന് ഒപ്പ് വച്ചിരിക്കുന്നത്. ഈ വിസകള്‍ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡ്ഡിങ്ങിൽ ശനിയാഴ്ച രാത്രി മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടത്തിയ ലിബിയൻ യുവാവിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. ഖെയ്റി സാദള്ള എന്ന 25 കാരനാണ് കഠാരയുമായെത്തി ഒൻപതു പേരെ കുത്തിവീഴ്ത്തിയത്. ഇതിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവം നടക്കുമ്പോൾ ടൗൺ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അക്രമിയെ ഒറ്റയ്ക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 43 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 42,647 ആയി. ഞായറാഴ്ച 36 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 305,289 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. എന്നാൽ ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതായി വിദഗ്ദർ പറയുന്നു. ജൂണില്‍ നൂറില്‍ താഴെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചാമത്തെ ദിവസമാണ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈന. കഴിഞ്ഞ 15ന് രാത്രിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് ഒടുവില്‍ ചൈന സമ്മതിച്ചു, എന്നാല്‍, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തു വിടില്ല എന്നാണ് ചൈനയുടെ നിലപാട്. കാരണം, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന പുറത്തു വിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ടാകുമെന്നും …
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. മരിച്ച മലയാളികളുടെ എണ്ണം 255ആയി. അതേസമയം താമസ വീസയുള്ളവര്‍ക്ക് ദുബായിലേക്ക് ഇന്നു മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദ് ഒമാനിലും, എറാണാകുളം കോതമംഗലം സ്വദേശിനി ബിജി ജോസ് ദമാമിലുമാണ് മരിച്ചത്. 25 വര്‍ഷമായി അല്‍ ഹസ്സയില്‍ നഴ്‍സായി …
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. എന്നിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ …