1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാറ്റോയിൽ കല്ലുകടി; രൂക്ഷ വിമർശനവുമായി സെലൻസ്കി; നയം വ്യക്തമാക്കാൻ കമലയും ബ്ലിങ്കനും യൂറോപ്പിലേക്ക്
നാറ്റോയിൽ കല്ലുകടി; രൂക്ഷ വിമർശനവുമായി സെലൻസ്കി; നയം വ്യക്തമാക്കാൻ കമലയും ബ്ലിങ്കനും യൂറോപ്പിലേക്ക്
സ്വന്തം ലേഖകൻ: യുക്രൈയ്​നിൽ വ്യോമനിരോധന മേഖല അനുവദിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്‍റ്​ ​​​​​വൊളോദിമിർ സെലൻസ്കി. ശനിയാഴ്ച രാത്രി നടത്തിയ അഭിസംബോധനയിൽ വികാരധീനനായാണ്​ സെലൻസ്കി പ്രതികരിച്ചത്​. പാശ്​ചാത്യ സൈന്യമാണ്​ യുക്രൈയ്​നിൽ ഇനിയുണ്ടാവുന്ന നാശങ്ങൾക്കും മരണങ്ങൾക്കും ഉത്തരവാദിയെന്ന്​ സെലൻസ്കി പറഞ്ഞു. യുക്രൈയ്​നിൽ ഇനിയുണ്ടാവുന്ന ഓരോ മരണങ്ങളും നിങ്ങൾ മൂലമായിരിക്കും. നിങ്ങൾ ദുർബലരായതും നാറ്റോ അംഗരാജ്യങ്ങൾക്കിടയിൽ ഐക്യമില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന്​ സെലൻസ്കി …
യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; രക്ഷാപ്രവർത്തനത്തിന് ഇടനാഴി
യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; രക്ഷാപ്രവർത്തനത്തിന് ഇടനാഴി
സ്വന്തം ലേഖകൻ: രക്ഷാപ്രവർത്തനത്തിന് രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലൂടെയാണ് ഒഴിപ്പിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.50 മുതലാണ് വെടിനിർത്തൽ. ആറു മണിക്കൂർ സമയമാണ് വെടിനിർത്തലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി മോസ്കോയും കീവും വെടിനിർത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് മരിയുപോൾ മേയർ അറിയിച്ചു. തുറമുഖ …
പുടിൻ്റെ കണ്ണിലെ കരട്! ഒരാഴ്ചയ്ക്കിടെ സെലെന്‍സ്‌കി വധശ്രമത്തിൻ നിന്ന് രക്ഷപ്പെട്ടത് മൂന്ന് തവണ
പുടിൻ്റെ കണ്ണിലെ കരട്! ഒരാഴ്ചയ്ക്കിടെ സെലെന്‍സ്‌കി വധശ്രമത്തിൻ നിന്ന് രക്ഷപ്പെട്ടത് മൂന്ന് തവണ
സ്വന്തം ലേഖകൻ: റഷ്യന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കു നേരെ മൂന്ന് വധശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റിന് നേരെയുള്ള അക്രമണങ്ങളെക്കുറിച്ച് യുക്രൈന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും പരാജയപ്പെട്ടതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെലെന്‍സ്‌കിയെ കൊലപ്പെടുത്തനായി വാഗ്നര്‍ സംഘം, ചെച്ന്‍ വിമതര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത …
യുഎഇയിൽ റമദാൻ മാസത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ച പ്രവർത്തി ദിനം
യുഎഇയിൽ റമദാൻ മാസത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ച പ്രവർത്തി ദിനം
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും പൂർണമായും …
ഷാർജയിൽ പുതിയ സ്മാർട്ട് ടാക്സി കൺട്രോൾ സെന്റർ തുറന്നു; ഇനി സുരക്ഷിത യാത്ര
ഷാർജയിൽ പുതിയ സ്മാർട്ട് ടാക്സി കൺട്രോൾ സെന്റർ തുറന്നു; ഇനി സുരക്ഷിത യാത്ര
സ്വന്തം ലേഖകൻ: തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും സ്മാർട് സംവിധാനത്തോടു കൂടിയ ടാക്സി കൺട്രോൾ സെന്റർ തുറന്നു. രാജ്യാന്തര വിമാനത്താവളം, പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, ഉല്ലാസമേഖലകൾ എന്നിവിടങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രാപകൽ വാഹനങ്ങൾ ലഭ്യമാക്കും. വാഹനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് നിർദേശങ്ങൾ നൽകാനും കഴിയുന്ന സംവിധാനം യാത്രക്കാരുടെ പൂർണ സുരക്ഷയുറപ്പാക്കുമെന്ന് …
ട്രോജിന! വിനോദസഞ്ചാരികൾ ക്കായി പര്‍വത നിരകള്‍ക്ക് മുകളില്‍ മഞ്ഞ് മൂടിയ ഗ്രാമം നിര്‍മിക്കാന്‍ സൗദി
ട്രോജിന! വിനോദസഞ്ചാരികൾ ക്കായി പര്‍വത നിരകള്‍ക്ക് മുകളില്‍ മഞ്ഞ് മൂടിയ ഗ്രാമം നിര്‍മിക്കാന്‍ സൗദി
സ്വന്തം ലേഖകൻ: പര്‍വത നിരകള്‍ക്ക് മുകളില്‍ മലയിടുക്കുകളില്‍ മഞ്ഞ് മൂടിയ ഗ്രാമം പണിയാനൊരുങ്ങി സൗദി അറേബ്യ. മഞ്ഞ് ഗ്രാമത്തിന് ‘ട്രോജിന’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിയോമിന്റെ മോഡേണ്‍ സിറ്റിയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് മഞ്ഞു ഗ്രാമം നിര്‍മിക്കുന്നത്. അയല്‍രാജ്യങ്ങളായ ജോര്‍ദാനുമായും ഈജിപ്തുമായും ഒന്നിക്കുന്ന ഭൂമിശാസ്ത്രപരമായ ഒരു ത്രികോണാകൃതിയിലുള്ള സ്ഥലത്താണ് സൗദി ഇത് നിര്‍മിക്കുന്നത്. 2026 ഓടെ …
യുകെയിൽ ജിപിമാർക്ക് എൻഎച്ച്എസ് വക അധിക ജോലിസമയം; എതിർപ്പ് ശക്തമാകുന്നു; രാജിഭീഷണി
യുകെയിൽ ജിപിമാർക്ക് എൻഎച്ച്എസ് വക അധിക ജോലിസമയം; എതിർപ്പ് ശക്തമാകുന്നു; രാജിഭീഷണി
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ജനറല്‍ പ്രാക്ടീഷണറുമാര്‍ ഇനി മുതല്‍ ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് ആറര മുതല്‍ എട്ടു വരെയും അധികമായി പ്രവര്‍ത്തിക്കണമെന്ന പുതിയ മാര്‍ഗനിര്‍ദേശം എന്‍എച്ച്എസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒക്ടോബര്‍ മാസം മുതലാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വരുക. പുതിയ എന്‍എച്ച്എസ് നിയമങ്ങളില്‍ കടുത്ത എതിര്‍പ്പുമായി …
റഷ്യന്‍ സേനയുടെ ടാങ്കുകളില്‍ യുക്രൈനികളുടെ ആഹ്ളാദ പ്രകടനം; പിടിച്ചെടുത്താൽ ആദായനികുതി ഇളവ്
റഷ്യന്‍ സേനയുടെ ടാങ്കുകളില്‍ യുക്രൈനികളുടെ ആഹ്ളാദ പ്രകടനം; പിടിച്ചെടുത്താൽ ആദായനികുതി ഇളവ്
സ്വന്തം ലേഖകൻ: റഷ്യന്‍ സേന ഉപേക്ഷിച്ചുപോയ സൈനിക ടാങ്കുകള്‍ക്ക് മുകളില്‍ കയറി ആഹ്ലാദം പ്രകടിപ്പിച്ച് യുക്രൈനിലെ ജനങ്ങള്‍. ഹാര്‍കിവില്‍ റഷ്യന്‍ സേന ഉപേക്ഷിച്ചുപോയ ടാങ്കുകള്‍ മഞ്ഞിനു മുകളിലൂടെ ഓടിച്ച് ആഹ്ലാദ പ്രകടനം നടത്തുന്ന യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘യുക്രൈനിന്റെ മഹത്വം..! ഞങ്ങള്‍ അത് ചെയ്തിരിക്കുന്നു. റഷ്യന്‍ സേനയുടെ സൈനിക ടാങ്കായ T80BVMന്റെ മുകളില്‍ കയറി …
വിജയം കാണാതെ പിന്മാറില്ലെ ന്ന് പുടിൻ; യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യന്‍ ആക്രമണം
വിജയം കാണാതെ പിന്മാറില്ലെ ന്ന് പുടിൻ; യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യന്‍ ആക്രമണം
സ്വന്തം ലേഖകൻ: യുക്രൈയ്‌നിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡേസ ലക്ഷ്യമാക്കി ക്രൈമിയയ്ക്കു സമീപം കരിങ്കടലിൽ റഷ്യയുടെ കപ്പൽവ്യൂഹം പടയൊരുക്കം നടത്തുന്നതായി റിപ്പോർട്ട്. സൈനികരെ ഒഡേസയിൽ ആക്രമണത്തിനെത്തിക്കുന്നതിനായി റഷ്യൻ യുദ്ധക്കപ്പലുകൾ കാത്തുകിടക്കുന്നതായി യുക്രൈയ്ൻ സൈന്യം പറഞ്ഞു. ദക്ഷിണ യുക്രൈയ്നിലെ പ്രധാന നഗരമായ ഖേഴ്സൻ പിടിച്ചതോടെ തലസ്ഥാനനഗരമായ കീവും കരിങ്കടലുമായുള്ള ബന്ധം വിഛേദിച്ച റഷ്യയ്ക്ക് ഒഡേസ പിടിച്ചെടുക്കുക എളുപ്പമായിരിക്കും. …
യുക്രൈനിൽ ഇന്ത്യൻ വിദ്യാർ ഥിക്ക് വെടിയേറ്റു; അപകടം കീവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
യുക്രൈനിൽ ഇന്ത്യൻ വിദ്യാർ ഥിക്ക് വെടിയേറ്റു; അപകടം കീവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
സ്വന്തം ലേഖകൻ: യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്ങാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്. വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോർട്ട്. യുക്രൈനിൽ നിന്ന് ആൾനാശം പരമാവധി കുറച്ച് …