സ്വന്തം ലേഖകൻ: യുക്രൈനില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്തതോടെ സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സുമിയില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. യുദ്ധബാധിത പ്രദേശമായ സുമിയില്‍നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം മലയാളികളാണെന്നാണ് സൂചന. സുമിയില്‍നിന്ന് മധ്യ യുക്രൈന് …
സ്വന്തം ലേഖകൻ: അൽഐൻ -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവിസ് മാർച്ച് 27 മുതൽ ആഴ്ചയിൽ രണ്ട് ദിവസമാക്കുന്നു. വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവിസ് ഉണ്ടാവുക. ഇത് അൽഐനിലുള്ള മലബാറിലെ പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാകും. ഞായറാഴ്ച വാരാന്ത്യ അവധിദിവസമായതിനാൽ അവധിക്ക് പോകുന്നവർക്ക് തിരികെയെത്തി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാനും ഉപകാരപ്പെടും. നേരത്തെ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഉണ്ടായിരുന്ന സർവിസ് …
സ്വന്തം ലേഖകൻ: അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും വാക്‌സിന്‍ എടുത്തവരും അല്ലാത്തവരുമായ യാത്രക്കാര്‍ക്കും ഈ ഇളവ് ലഭിക്കുമെന്നും എയര്‍വെയ്‌സ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം പുറപ്പെടുവിച്ച ഏറ്റവും …
സ്വന്തം ലേഖകൻ: യുഎഇയിൽ ഗ്രേഡ് 12 കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ സർവകലാശാലകളിലും റജിസ്ട്രേഷന് പൊതു നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. 15 പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. സ്വദേശികൾ, സ്വദേശി വനിതകളുടെ വിദേശ പൗരത്വമുള്ള വിദ്യാർഥികൾ, മറ്റു രാജ്യക്കാർ എന്നിങ്ങനെയായിരിക്കും മുൻഗണനാ ക്രമം. റജിസ്ട്രേഷൻ, ഏകീകൃത അപേക്ഷ പൂരിപ്പിക്കൽ, പ്രവേശന പരീക്ഷ, രേഖകളുടെ സമർപ്പണവും മെഡിക്കൽ …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വരാന്‍ ടിക്കറ്റെടുത്തവരില്‍ നിന്ന് അവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജിനുള്ള ഫീസായി വാങ്ങിയ തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കാന്‍ എല്ലാ വിമാന കമ്പനികള്‍ക്കും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടന്ന് കഴിഞ്ഞ ശനിയാഴ്ച സൗദി ഭരണകൂടം തീരുമാനം എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് …
സ്വന്തം ലേഖകൻ: രണ്ടാഴ്ചയോളമായി യുക്രൈനെതിരെ തുടരുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി പാശ്ചാത്യരാജ്യങ്ങള്‍. യുക്രൈൻ ചെറുത്തുനിൽപ്പ് അവസാനിപ്പിക്കാതെ ആക്രമണം നിര്‍ത്തില്ലെന്നാണ് റഷ്യയുടെ നിലപാട്. എന്നാൽ ഇതിനിടെ റഷ്യയെ തോൽപ്പിക്കാൻ ആറിന കര്‍മപദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെ. യുക്രൈനെതിരെ റഷ്യ നടത്തുന്ന സൈനികനീക്കം പരാജയപ്പെടുത്താനാണ് യുകെയുടെ ലക്ഷ്യമെന്നും ഇതിനായുള്ള ആറിന കര്‍മപദ്ധതി ഉടൻ തന്നെ പ്രധാനമന്ത്രി ബോറിസ് …
സ്വന്തം ലേഖകൻ: റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിന് പോളണ്ടുമായി ചില ധാരണകളിലെത്താന്‍ തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. “പോളണ്ട് യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ സജീവമായി ഉറ്റുനോക്കുകയാണ്. റഷ്യന്‍ നിര്‍മിത വിമാനങ്ങള്‍ യുക്രൈന് നല്‍കാന്‍ പോളണ്ട് തീരുമാനിച്ചാല്‍ അവര്‍ക്ക് പകരം വിമാനങ്ങള്‍ …
സ്വന്തം ലേഖകൻ: മനുഷ്യത്വ ഇടനാഴികൾ തുറന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി യുക്രൈയ്നിലെ നാലു നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. തലസ്ഥാന നഗരമായ കീവ്, തുറമുഖ നഗരമായ മരിയുപോൾ, മലയാളി വിദ്യാർഥികളടക്കം കുടുങ്ങി കിടക്കുന്ന ഹർകീവ്,സുമി എന്നിവിടങ്ങളിലാണു താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിർത്തൽ നിലവിൽ വന്നു. സാധാരണക്കാരെ ഒഴിപ്പിക്കാൻ മനുഷ്യത്വ ഇടനാഴികൾ തുറക്കും. ഫ്രഞ്ച് …
സ്വന്തം ലേഖകൻ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയുവതി നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ കോടതി തള്ളി. സനായിലെ അപ്പീല്‍ കോടതിയാണ് കേസ് പരിഗണിച്ചത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്. വധശിക്ഷയ്ക്ക് എതിരെ നിമിഷപ്രിയയുടെ കുടുംബം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീ എന്ന പരിഗണന മുന്‍നിര്‍ത്തിയും പ്രായമായ …
സ്വന്തം ലേഖകൻ: യുക്രൈയ്‌നിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ കരളലിയിപ്പിക്കുന്ന നിരവധി രംഗങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ദശലക്ഷക്കണക്കിന് യുക്രൈയ്ൻ പൗരന്മാരാണ് അഭയാർത്ഥികളായി മറ്റ് നാടുകളിലേക്ക് പോകുന്നത്. ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും യാത്ര പറഞ്ഞ് യുദ്ധത്തിനായി യുക്രൈയ്‌നിൽ തന്നെ തുടരുന്ന യുവാക്കളുടേത് അടക്കം ധാരാളം വാർത്തകൾ നമ്മൾ ദിവസവും കാണാറുണ്ട്. …