1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വദേശിവത്കരണം: യുഎഇ പൗരന്മാർക്കായി 5000 തൊഴിലുകൾ സൃഷ്ടിക്കുമെന്ന് സെൻട്രൽ ബാങ്ക്
സ്വദേശിവത്കരണം: യുഎഇ പൗരന്മാർക്കായി 5000 തൊഴിലുകൾ സൃഷ്ടിക്കുമെന്ന് സെൻട്രൽ ബാങ്ക്
സ്വന്തം ലേഖകൻ: സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി യുഎഇ പൗരൻമാർക്കായി 5000 തൊഴിലവസരങ്ങൾ നൽകാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2026 അവസാനത്തോടെയാണ് ഇത്രയും ഒഴിവുകൾ നികത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് …
ഗോൾഡൻ വിസ; ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് അബുദാബി റസിഡന്റ്‌സ് ഓഫിസ്
ഗോൾഡൻ വിസ; ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് അബുദാബി റസിഡന്റ്‌സ് ഓഫിസ്
സ്വന്തം ലേഖകൻ: ഗോൾഡൻ വിസ ഉടമകൾക്ക് അബുദാബി റസിഡന്റ്‌സ് ഓഫിസ് (എഡിആർഒ) ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഓട്ടമോട്ടീവ്, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ആരോഗ്യ ഇൻഷുറൻസ്, ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് ആനുകൂല്യം. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രമുഖ ബ്രാൻഡുകളുമായും സ്ഥാപനങ്ങളുമായും എഡിആർഒ കരാറിൽ ഒപ്പുവച്ചു. വിലക്കുറവിൽ വാഹനങ്ങൾ വാങ്ങാനും തവണ വ്യവസ്ഥകളുമാണ് ഓട്ടമോട്ടീവിലെ ആനുകൂല്യം. …
യുഎഇയിൽ 18 തികഞ്ഞാൽ മാത്രം തൊഴിൽ വിസ; അല്ലെങ്കിൽ പ്രത്യേക വർക് പെർമിറ്റ്
യുഎഇയിൽ 18 തികഞ്ഞാൽ മാത്രം തൊഴിൽ വിസ; അല്ലെങ്കിൽ പ്രത്യേക വർക് പെർമിറ്റ്
സ്വന്തം ലേഖകൻ: യുഎഇയിൽ വർക് പെർമിറ്റ് ലഭിക്കാൻ ആറു വ്യവസ്ഥകൾ പ്രധാനമെന്ന് അധികൃതർ. 18 വയസ്സ് തികയാത്തവർക്ക് തൊഴിൽ വിസ ലഭിക്കില്ലെന്നും മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ കൗമാരക്കാർക്കും വിദ്യാർഥികൾക്കും തൊഴിൽ പരിശീലനത്തിന് നൽകുന്ന പ്രത്യേക വർക് പെർമിറ്റുകൾക്ക് ഇതു ബാധകമല്ല. പ്രഫഷനൽ തസ്തികകൾക്കുള്ള വർക് പെർമിറ്റിന് ഉയർന്ന യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.ഇവ …
യുകെയിൽ NHS വെയിറ്റിംഗ് ലിസ്റ്റ് റെക്കോർഡ് ഉയരത്തി ലേക്ക്; സ്വകാര്യ ചികിത്സ തേടിയത് 2 മില്യൺ രോഗികൾ
യുകെയിൽ NHS വെയിറ്റിംഗ് ലിസ്റ്റ് റെക്കോർഡ് ഉയരത്തി ലേക്ക്; സ്വകാര്യ ചികിത്സ തേടിയത് 2 മില്യൺ രോഗികൾ
സ്വന്തം ലേഖകൻ: യുകെയിൽ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് റെക്കോർഡ് ഉയരത്തിലേക്ക്. കോവിഡും ജീവനക്കാരുടെ കുറവും മൂലം എന്‍എച്ച്എസ് ഉപേക്ഷിച്ച് സ്വകാര്യ ചികിത്സ തേടിയത് 2 മില്യൺ രോഗികൾ. കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ സൗജന്യ ഹെല്‍ത്ത്‌കെയറിനായി കാത്തിരിക്കാന്‍ തയാറല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് തിങ്ക്ടാങ്ക് തിങ്ക്ടാങ്ക് മുന്നറിയിപ്പു നല്‍കുന്നു. കോവിഡ് മഹാമാരിക്കിടെ ലക്ഷക്കണക്കിന് മുതിര്‍ന്ന …
റഷ്യൻ ടാങ്കുകൾക്ക് അന്തകയായി “വിശുദ്ധ ജാവലിന്‍“; ഹർകീവ് പിടിയ്ക്കാൻ ജീവന്മരണ പോരാട്ടം; കനത്ത ആൾനാശം
റഷ്യൻ ടാങ്കുകൾക്ക് അന്തകയായി “വിശുദ്ധ ജാവലിന്‍“; ഹർകീവ് പിടിയ്ക്കാൻ ജീവന്മരണ പോരാട്ടം; കനത്ത ആൾനാശം
സ്വന്തം ലേഖകൻ: റഷ്യൻ ടാങ്കുകൾക്ക് അന്തകയായി “വിശുദ്ധ ജാവലിന്‍“. ഉയര്‍ന്ന ഇനത്തില്‍പ്പെട്ട ടാങ്ക് പ്രതിരോധ സംവിധാനമാണ് അമേരിക്ക നിര്‍മിക്കുന്ന ‘ജാവലിന്‍’. 60 ലക്ഷം രൂപയാണ് ഒന്നിന്റെ വില. കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക 300 മിസൈലുകളാണ് യുക്രൈന് നല്‍കിയത്. അതേവര്‍ഷം ഒക്ടോബറില്‍ 180 പ്രൊജക്ടൈലുകളും 30 വിക്ഷേപണികളും നല്‍കി. മറ്റുപല നാറ്റോ രാജ്യങ്ങളെക്കാളും ആയുധശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് …
യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്ത് മോദിയും പുടിനും; ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് റഷ്യ
യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്ത് മോദിയും പുടിനും; ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് റഷ്യ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തി. യുക്രൈനിൽ നിന്ന് മടങ്ങുന്ന ഇന്ത്യക്കാർക്ക് റഷ്യൻ സൈന്യം സുരക്ഷ ഒരുക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യൻ അതിർത്തി വഴി വിദ്യാർഥികളെ ഒഴിപ്പിക്കാനാണ് തീരുമാനം. കാർക്കീവിൽ റഷ്യൻ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. യുക്രൈനിൽ നിന്ന് ഇന്ത്യൻ …
ഉപരോധങ്ങൾക്കുള്ള മറുപടി ആണവായുധങ്ങളുമായി മൂന്നാം ലോകമഹായുദ്ധം: മുന്നറിയിപ്പുമായി റഷ്യ
ഉപരോധങ്ങൾക്കുള്ള മറുപടി ആണവായുധങ്ങളുമായി മൂന്നാം ലോകമഹായുദ്ധം: മുന്നറിയിപ്പുമായി റഷ്യ
സ്വന്തം ലേഖകൻ: യുക്രൈനിലെ സൈനിക നടപടിക്കു പിന്നാലെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളിൽ കടുത്ത മുന്നറിയിപ്പുമായി റഷ്യ. തങ്ങൾക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കിനും ഉപരോധങ്ങൾക്കും പരിഹാരം മൂന്നാംലോക യുദ്ധമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് മോസ്‌കോയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അങ്ങനെയൊരു ഘട്ടം വന്നാൽ അത് അതീവ വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്നും ലാവ്‌റോവിന്റെ മുന്നറിയിപ്പുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളാണ് …
ഷാർജ-ഇന്ത്യ ബിസിനസ് ഫോറം: ഇന്ത്യൻ നിക്ഷേപകർക്കായി വാതിൽ തുറന്നിട്ട് ഷാർജ
ഷാർജ-ഇന്ത്യ ബിസിനസ് ഫോറം: ഇന്ത്യൻ നിക്ഷേപകർക്കായി വാതിൽ തുറന്നിട്ട് ഷാർജ
സ്വന്തം ലേഖകൻ: ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ ഇന്ത്യൻ നിക്ഷേപകർക്ക് ഇളവുകളോടെ അവസരമൊരുക്കുമെന്നു ഷാർജ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കും. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും ഷാർജ-ഇന്ത്യ ബിസിനസ് ഫോറത്തിൽ ധാരണയായി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്‌സിസിഐ) ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ …
ദുബായിൽ വിരമിക്കുന്ന പ്രവാസി ജീവനക്കാര്‍ക്ക് ഇനി പിഎഫ് ആനുകൂല്യവും ലഭിക്കും
ദുബായിൽ വിരമിക്കുന്ന പ്രവാസി ജീവനക്കാര്‍ക്ക് ഇനി പിഎഫ് ആനുകൂല്യവും ലഭിക്കും
സ്വന്തം ലേഖകൻ: ജോലിയില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ പ്രവാസി ജീവനക്കാര്‍ക്ക് വലിയ ആശ്വാസകരമാകുന്ന തീരുമാനവുമായി ദുബായ് ഭരണകൂടം. പ്രവാസികള്‍ക്ക് നിലവിലുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രോവിഡന്റ് ഫണ്ട് കൂടി ഏര്‍പ്പെടുത്താന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരായ പ്രവാസികള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുക. അതിനു ശേഷം …
സൗദിയിൽ ബെനാമി കച്ചവടങ്ങൾക്കെതിരെ പരിശോധന ശക്തം; നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടി
സൗദിയിൽ ബെനാമി കച്ചവടങ്ങൾക്കെതിരെ പരിശോധന ശക്തം; നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടി
സ്വന്തം ലേഖകൻ: രാജ്യത്ത് ബെനാമി കച്ചവട സ്ഥാപനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയ സൗദി വാണിജ്യ മന്ത്രാലയം, ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. വസ്ത്ര, ബാർബർഷോപ്പ് മേഖലകളിൽ നടത്തിയ പരിശോധനകളിൽ ബെനാമി സ്ഥാപനങ്ങൾ കണ്ടെത്തി. ഇവ മന്ത്രാലയം പിടിച്ചെടുക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇവ കൈമാറി. സൗദിയിൽ വിവിധ മേഖലയിൽ അതിശക്തമായ പരിശോധനയാണ് …