സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കെയര്‍ ഹോമുകളില്‍ ജോലി നിരോധിച്ച ‘നോ ജാബ്, നോ ജോബ്’ നിയമം റദ്ദാക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ നിയമം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയമം പ്രാബല്യത്തില്‍ വന്ന നവംബറില്‍ വാക്‌സിനേഷന്‍ എടുക്കാത്ത ഏകദേശം 40,000ത്തോളം കെയര്‍ ഹോം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇവര്‍ക്കൊക്കെ ഇനി ജോലിയില്‍ തിരികെ പ്രവേശിക്കാം. മാത്രമല്ല, …
സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശം ഏഴാം ദിവസവും തുടരുന്ന യുക്രൈയ്നിൽ വിവിധ നഗരങ്ങളിൽ ആക്രമണം ശക്തം. തെക്കൻ യുക്രൈയ്നിയൻ നഗരമായ ഖെർസൻ പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു. നഗരത്തിൽ റഷ്യൻ സേന നിലയുറപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ, റഷ്യ പിടിച്ചടക്കിയ ഏറ്റവും വലിയ നഗരമാകും ഖെർസൻ. തലസ്ഥാനമായ കിയവും രണ്ടാമത്തെ വലിയ നഗരമായ ഖാർകീവും …
സ്വന്തം ലേഖകൻ: യുക്രൈയ്നിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കണമെന്ന കേന്ദ്രസർക്കാറിന്റെ അപേക്ഷ പരിഗണിക്കുകയാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസിഡർ. റഷ്യൻ അംബാസിഡറായ ഡെനിസ് അലിപോവ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാർകീവിലും യുക്രൈയ്നിന്റെ മറ്റ് കിഴക്കൻ പ്രദേശങ്ങളിലും കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനായി ഇന്ത്യൻ അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുകയാണ്. യുക്രൈയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി …
സ്വന്തം ലേഖകൻ: പിസിആർ ടെസ്റ്റ് നിരക്ക് 50 ദിർഹത്തിൽ നിന്ന് 40 ദിർഹമാക്കി കുറച്ച് അബുദാബി ആരോഗ്യ വിഭാഗം. എമിറേറ്റിൽ എല്ലായിടത്തും ഏകീകൃത നിരക്കായിരിക്കും ഈടാക്കുക. കോവിഡിന്റെ തുടക്കത്തിൽ 370 ദിർഹത്തിനായിരുന്നു പരിശോധന നടത്തിയിരുന്നത്. 2020 സെപ്റ്റംബറിൽ 250 ദിർഹമാക്കി കുറച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി 180, 90, 65, 50 ദർഹത്തിലെത്തി. അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കും …
സ്വന്തം ലേഖകൻ: ഇത്തിഹാദ് റെയിലിന്റെ അബുദാബി-ദുബായ് പാത നിർമാണം പൂർത്തിയായി. 13,300 തൊഴിലാളികൾ 27 മാസം കൊണ്ടാണ് 256 കിലോമീറ്റർ ലൈൻ നിർമിച്ചത്. ഈ ട്രാക്കിനോടനുബന്ധിച്ച് 29 പാലങ്ങളും 60 ക്രോസിങുകളും 137 മലിനജല ചാനലുകളുമുണ്ട്. യാത്രാ ട്രെയിൻ ഓടിത്തുടങ്ങിയാൽ 50 മിനിറ്റിനുള്ളിൽ അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താനാകും. ദേശീയ റെയിൽ നിർമാണം പൂർത്തിയായാൽ അബുദാബിയിൽനിന്ന് …
സ്വന്തം ലേഖകൻ: യുഎഇയുടെ ദേശീയ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡിയുടെ ഡിജിറ്റല്‍ പകര്‍പ്പ് യുഎഇ പാസ്, ഇന്ന് രാജ്യത്തെ മിക്കവാറും സര്‍ക്കാര്‍ നടപടികള്‍ക്കും അത്യാവശ്യമാണ്. വിവധ മാളുകളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകള്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുമെല്ലാമാണ് ഇതുവരെ യുഎഇ പാസ് രജിസ്‌ട്രേഷന്‍ നടന്നിരുന്നത്. എന്നാല്‍ ഈയിടെ നിലവില്‍ വന്ന യുഎഇ പാസ് ആപ്പ് വഴി …
സ്വന്തം ലേഖകൻ: സൗദിയിൽ മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസകൾ അബ്ഷീർ ഓൺലൈൻ വഴി പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്. രണ്ട് വർഷങ്ങൾ വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി സന്ദർശക വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് …
സ്വന്തം ലേഖകൻ: യാത്രക്കാരെ വലയ്ക്കാന്‍ രണ്ടു ദിവസം ലണ്ടന്‍ ട്യൂബ് ജീവനക്കാര്‍ പണിമുടക്കും. ഇന്നും വ്യാഴാഴ്ചയും ആണ് ട്യൂബ് ജീവനക്കാര്‍ പണിമുടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കുന്നത്. ട്യൂബിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ വലയും. സമരം ഭൂരിഭാഗം ട്യൂബ് സര്‍വീസുകളെയും ബാധിക്കും. റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയനില്‍പ്പെട്ട 10,000 …
സ്വന്തം ലേഖകൻ: മണിക്കൂറുകളുടെ ഇടവേളയിൽ ഇന്നലെ ബ്രിട്ടനിൽ മരിച്ചത് രണ്ടു മലയാളികൾ. കോട്ടയം ജില്ലയിൽനിന്നുള്ളവരാണ് മരിച്ച രണ്ടുപേരും. ഇരുവരും മരിച്ചത് കാൻസർമൂലവും. ബ്രിട്ടനിലെ പോട്സ്മോത്തിൽ താമസിക്കുന്ന പുത്തൻകളത്തിൽ പി.സി. ജോൺസന്റെ ഭാര്യ മേരി ജോൺസൺ (ജെസി-61) മാഞ്ചസ്റ്ററിനു സമീപം വീഗണിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കനാൽ സനിൽ സൈമൺ (34) എന്നിവരാണ് മരിച്ചത്. ദീർഘകാലം യുകെ നിവാസികളായിരുന്ന …
സ്വന്തം ലേഖകൻ: റഷ്യ- യുക്രൈയ്ന്‍ രണ്ടാംവട്ട സമാധാനചര്‍ച്ച ബുധനാഴ്ച നടക്കും. തിങ്കളാഴ്ച നടന്ന ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും ചർച്ച നടത്തുന്നത്. അതിനിടെ, യുക്രൈയ്ന് അംഗത്വം നല്‍കാന്‍ നടപടി തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് യുക്രൈയ്ന്റെ അപേക്ഷ സ്വീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് …