സ്വന്തം ലേഖകൻ: യുക്രൈയ്‌നിലെ സുമിയിൽ നടന്ന റഷ്യയുടെ ആക്രമണത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. ഏഴ് വയസുകാരി ഉൾപ്പെടെയാണ് മരിച്ചത്. സുമി ഒബ്ലാസ്റ്റിലെ ചെറിയ നഗരമായ ഒഖ്തിർക്കയിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് സാധാരണക്കാർ മരിച്ചത്. ഇക്കാര്യം മേഖലയിലെ ഗവർണർ ദിമിത്രി ഷിവിറ്റ്സ് സ്ഥിരീകരിച്ചുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുക്രൈയ്‌നിന്റെ തലസ്ഥാനമായ കീവിൽ നിന്ന് 345 …
സ്വന്തം ലേഖകൻ: രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായി. റഷ്യയിലെ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. റഷ്യക്കെതിരെ അമേരിക്കയും വിവിധ ലോകരാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതാണ് സ്വിഫ്റ്റിന്‍റെ വിലക്ക്. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ ബാങ്കുകള്‍ …
സ്വന്തം ലേഖകൻ: യുക്രൈയ്നുമായി ചർച്ച നടത്താൻ തയാറെന്ന് അറിയിച്ച് റഷ്യ. യുക്രൈയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലാറൂസിൽവച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ നിലപാട്. ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ട്. എന്നാൽ റഷ്യ നടത്തുന്നത് നരഹത്യയാണെന്നും ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്നും …
സ്വന്തം ലേഖകൻ: ലോകത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കുന്ന നേതാക്കളുടെ പട്ടികയില്‍ വൊളോദിമിര്‍ സെലെന്‍സ്‌കി എന്ന യുക്രൈന്‍ പ്രസിഡന്റിന്റെ പേര് ഇതുവരെ ആരും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോള്‍, രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവുംവലിയ അധിനിവേശത്തിനും കീഴടങ്ങാതെ മുന്നില്‍നിന്ന് നയിക്കുകയാണ് അദ്ദേഹം. യുക്രൈന്‍ ടെലിവിഷനില്‍ ജനസേവകന്‍ എന്ന ആക്ഷേപഹാസ്യപരിപാടി അവതാരകനായി തിളങ്ങിനില്‍ക്കുമ്പോഴാണ് ഭരണനേതൃത്വത്തില്‍ ഒരു കൈനോക്കാനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജൂതപശ്ചാത്തലമുള്ള, റഷ്യന്‍ ഭാഷ …
സ്വന്തം ലേഖകൻ: പഠനത്തോടൊപ്പം സ്വദേശികൾക്കും വിദേശികൾക്കും ഇനി യുഎഇയിൽ ജോലി ചെയ്യാം. ഇതിന് ആവശ്യമായ പന്ത്രണ്ട് വർക്ക് പെർമിറ്റ് വിസകൾ മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കി. 2021ലെ തൊഴിൽ നിയമം പരിഷ്കരിച്ചതിന്റെ ഭാഗമായണ് പുതിയ തീരുമാനവുമായി യുഎഇ എത്തിയിരിക്കുന്നത്. വിദേശത്തുള്ളവരെ തൊഴിൽ വിസയിൽ കൊണ്ടുവാരനുള്ള സാധാരണ വർക്ക് പെർമിറ്റുകളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ തൊഴിൽ മന്ത്രാലയത്തിന്റെ …
സ്വന്തം ലേഖകൻ: യുഎഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകാന്‍ യോഗ്യതയോ ചുമതലയോ ഇല്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയോ ഏതെങ്കിലും തരത്തിലുള്ള നേട്ടം കൈവരിക്കുകയോ ചെയ്യുന്നവര്‍ക്കും ഇതേ ശിക്ഷ ബാധകമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും എതിരെ ഉപരോധം ഏർപ്പെടുത്തിയതായി യുകെ. യുകെയുടെ ഉപരോധ പട്ടിക അനുസരിച്ച്, അവർക്ക് ആസ്തി മരവിപ്പിക്കൽ ഉൾപ്പെടെ നേരിടേണ്ടിവരും. ഇതേ നടപടി തന്നെ യൂറോപ്യൻ യൂണിയനും യുഎസും ചുമത്തുന്നു. അതേസമയം ഇരുവർക്കും യാത്രാ നിരോധനമല്ല. തലസ്ഥാനമായ കൈവിൽ ടാങ്കുകളുമായി റഷ്യസൈന്യം യുക്രൈൻ ആക്രമിച്ചതിന് …
സ്വന്തം ലേഖകൻ: യുക്രൈൻ സൈനികനടപടിക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തതോടെ പാസാക്കാനായിരുന്നില്ല. എന്നാൽ, ബഹുഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ച പ്രമേയത്തെ എന്തുകൊണ്ട് ഇന്ത്യ പിന്തുണച്ചില്ല എന്നതാണ് ഇപ്പോൾ രാജ്യാന്തര രാഷ്ട്രീയ വിദഗ്ധർ ചർച്ച ചെയ്യുന്നത്. വിഷയം ചർച്ച ചെയ്തുമാത്രമേ പരിഹരിക്കാനാകൂവെന്നാണ് വോട്ടെടുപ്പിൽനിന്ന് മാറിനിൽക്കാൻ രാജ്യം നൽകിയ വിശദീകരണമെങ്കിലും കൂടുതൽ രാഷ്ട്രീയമാനങ്ങളുള്ളതാണ് …
സ്വന്തം ലേഖകൻ: യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിലെത്തും. 219 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 19 മലയാളികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. …
സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശം ചെറുക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേരിട്ടുള്ള സഹായം കിട്ടാതെ ഒറ്റപ്പെട്ടെങ്കിലും യുക്രൈയ്ൻ ചെറുത്തുനിൽക്കുന്നു. തലസ്ഥാനമായ കീവിൽ റഷ്യൻസേന കനത്ത പോരാട്ടം തുടരവെ അടിയറവ് പറയില്ലെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ‘ഞാൻ ഇവിടെയുണ്ട്. ഞങ്ങൾ ആയുധങ്ങളൊന്നും താഴെ വയ്ക്കില്ല. ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും’– സെലെൻസ്കിയുടെ പുതിയ വിഡിയോ സന്ദേശത്തിൽ പറയുന്നു. …