സ്വന്തം ലേഖകൻ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ചായിരുന്നു സ്ത്രീകളും കുട്ടികളും മുതിർന്നവരും പൊതു സ്ഥലങ്ങളിലെത്തിയത്. “അഗൽ, ഗുത്ര, ബിഷ്ത്, ബുർഖ” എന്നിവയുൾപ്പെടെയുള്ള വസ്ത്രങ്ങളായിരുന്നു “വിന്റർ വണ്ടർലാൻഡ്, ബൊളിവാർഡ് റിയാദ് സിറ്റി, നജ്നജ് ഇവന്റ്” എന്നിവിടങ്ങളിൽ എത്തിയപ്പോൾ ധരിച്ചിരുന്നത്. സ്ഥാപക ദിന വസ്ത്രം ധരിച്ച എല്ലാവർക്കും ഫെബ്രുവരി …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഇനി എല്ലാ രാജ്യങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കും പ്രവേശനം തേടാന്‍ അവസരം. രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ ധാരാളം സീറ്റുകള്‍ ലഭ്യമായതിനാലാണ് എല്ലാ രാജ്യങ്ങളിലെയും വിദ്യാര്‍ഥികളെ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഏകദേശം 39,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. …
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികള്‍ രാജ്യത്തെ നിയമങ്ങളെയും സംസ്‌കാരത്തെയും മാനിക്കണമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ഉണര്‍ത്തി. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രവാസികള്‍ക്കായി നടത്തിയ പ്രത്യേക വെബിനാറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓരോ പ്രവാസിയും അവരവരുടെ രാജ്യത്തിന്റെ പ്രതിനിധിയും അംബാസഡറുമാണ്. തന്റെ രാജ്യത്തെ കുറിച്ച് മറ്റുള്ളവര്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കണം. ഖത്തറിലെത്തുന്ന പ്രവാസികള്‍ ഇവിടുത്ത നിയമങ്ങളും സംസ്‌കാരവും പാരമ്പര്യവും മാനിക്കണം. …
സ്വന്തം ലേഖകൻ: ഇറാനിൽ നിന്ന് ഖത്തറിലേക്ക് സമുദ്രത്തിലൂടെ പുതിയ ടണൽ നിർമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അൽജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിയൻ തുറമുഖ നഗരമായ ദയാറിൽ നിന്നാണ് ഖത്തറിലേക്ക് ടണൽ നിർമ്മിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ടണൽ നിർമിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഈ ആഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഇറാനിയൻ റോഡ് വകുപ്പ് മന്ത്രി റോസ്റ്റാം ഖാസ്മിയും …
സ്വന്തം ലേഖകൻ: മലയാളത്തിൻ്റെ സ്വന്തം അഭിനയ വിസ്മയം കെപിഎസി ലളിത അന്തരിച്ചു. തൃപ്പൂണിത്തുറയിൽ മകന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ …
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളെല്ലാം വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചികിൽസയും വാക്സിനേഷനും കൊണ്ട് കോവിഡിനെ ചെറുത്ത്, അതിനൊപ്പം ജീവിക്കുക എന്ന നയമായിരിക്കും ഇനി പിന്തുടരുക. വ്യാഴാഴ്ച മുതൽ കോവിഡ് പോസീറ്റീവാകുന്നവർ നിർബന്ധിത ഐസൊലേനു വിധേയരാകേണ്ടതില്ല. എന്നാൽ സാധ്യമെങ്കിൽ ഐസൊലേഷൻ ആകാമെന്ന നിർദേശമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ …
സ്വന്തം ലേഖകൻ: യുക്രൈനെ പ്രതിസന്ധിയിലാക്കി കൊണ്ട് അവരുടെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി. രാജ്യത്തെ അഭിസംബോധന …
സ്വന്തം ലേഖകൻ: ദുബായിൽ നടപ്പിലാക്കിയ പുതിയ തൊഴിൽ നിയമപ്രകാരം ശമ്പളത്തോട് കൂടിയ ആറുതരം അവധികൾക്ക് ജീവനക്കാർ അർഹരാണെന്ന് നിയമവൃത്തങ്ങൾ. പ്രസവം, രോഗം, വാർഷിക അവധി, വേണ്ടപ്പെട്ടവരുടെ മരണം, പഠനം എന്നിവയാണ് ജീവനക്കാർക്ക് അർഹമായ അവധികൾ. അവധിക്ക് അനുമതിയുണ്ടെങ്കിൽ ഒരിക്കലും ജീവനക്കാരെ പിരിച്ചുവിടാനാവില്ല. തൊഴിൽ നൽക്കുന്നവരുടെ അനുമതിയോടെ ആയിരിക്കണം അവധി എടുക്കേണ്ടത്. അവധി തീരുമ്പോൾ ജോലിയിൽ തിരികെ …
സ്വന്തം ലേഖകൻ: ദുബൈ വിമാനത്താവളത്തിന് പിന്നാലെ ഷാർജയിലേക്കുള്ള യാത്രക്കാർക്കും റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പി.സി.ആറിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഇപ്പോഴും നിർബന്ധമാണ്. ഷാർജയുടെ ഔദ്യോഗിക എയലൈനായ എയർ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ പൊതു അവധി ദിനങ്ങളില്‍ അവധി അനുവദിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. അവധി നല്‍കാന്‍ സാധിക്കാത്ത മേഖലകളിലെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുകയാണെങ്കില്‍ അവധിക്ക് പകരമായി ഓവര്‍ ടൈം വേതനം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. സൗദി സ്ഥാപക ദിനത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച പൊതു അവധിയുമായി ബന്ധപ്പെട്ടാണ് വിശദീകരണം. …