1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക്ഡൗൺ പാർട്ടി: ബോറിസ് ജോൺസണെ “ചോദ്യം ചെയ്ത്“ അന്വേഷണ ഉദ്യോഗസ്ഥർ
ലോക്ഡൗൺ പാർട്ടി: ബോറിസ് ജോൺസണെ “ചോദ്യം ചെയ്ത്“  അന്വേഷണ ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിരുന്ന് സംഘടിപ്പിച്ചെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മറുപടി നൽകി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ പ്രധാനമന്ത്രി വിരുന്ന് നടത്തിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. പാർട്ടിഗേറ്റ് കുംഭകോണമെന്ന പേരിൽ വിഷയത്തിൽ പൊതു പ്രതിഷേധം തുടരുമ്പോൾ, ബോറിസ് ജോൺസൻ തന്‍റെ …
വിമത മേഖലയിൽ തന്ത്രപരമായി ഇടപെട്ട് റഷ്യ; അടിച്ചാൽ തിരിച്ചടിക്കാൻ തയാറെന്ന് യുക്രെയ്ൻ
വിമത മേഖലയിൽ തന്ത്രപരമായി ഇടപെട്ട് റഷ്യ; അടിച്ചാൽ തിരിച്ചടിക്കാൻ തയാറെന്ന് യുക്രെയ്ൻ
സ്വന്തം ലേഖകൻ: അതിർത്തിയിൽ റഷ്യ നടത്തുന്ന പ്രകോപനങ്ങളോട് തങ്ങൾ പ്രതികരിക്കില്ലെന്നും എന്നാൽ റഷ്യ ആക്രമിച്ചാൽ പ്രത്യാക്രമണത്തിന് തയാറാണെന്നും യുക്രെയ്ൻ. സ്വയം പ്രതിരോധിക്കാനുള്ള അവകാശം യുക്രെയ്നിനുണ്ടെന്ന് പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കി പറഞ്ഞു. അതിനിടെ, റഷ്യൻ പിന്തുണയുള്ള കിഴക്കൻ വിമത മേഖലയിൽ നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു. പ്രകോപനങ്ങളിലൂടെയും വെടിനിർത്തൽ ലംഘനങ്ങളിലൂടെയും മേഖലയിൽ അരക്ഷിതാവസ്ഥ വ്യാജമായി …
യുഎഇയില്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചാല്‍ ഏഴര ലക്ഷം ദിര്‍ഹം പിഴ
യുഎഇയില്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചാല്‍ ഏഴര ലക്ഷം ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: യാത്രാ ആവശ്യങ്ങള്‍ക്കോ പൊതു ഇടങ്ങളിലോ ചടങ്ങുകളിലോ പ്രവേശിക്കുന്നതിനോ വേണ്ടി കോവിഡ് പിസിആര്‍ ടെസ്റ്റിലെ ഫലത്തില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷ. തടവും ഏഴര ലക്ഷം ദിര്‍ഹം പിഴയുമാണ് അവരെ കാത്തിരിക്കുന്നത്. യുഎഇയില്‍ അല്‍ ഹുസ്ന്‍ ആപ്പിലാണ് കോവിഡ് പരിശോധനാ ഫലം തെളിയുക. എന്നാല്‍, ചിലര്‍ ഇടയ്ക്കിടെ ടെസ്റ്റ് നടത്താനുള്ള …
ഇൻഷുറൻസില്ലാതെ യുഎഇയിലെത്തി ദുരിതത്തിലാകുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു
ഇൻഷുറൻസില്ലാതെ യുഎഇയിലെത്തി ദുരിതത്തിലാകുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു
സ്വന്തം ലേഖകൻ: യുഎഇയിലേക്കു യാത്രാ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ എത്തി രോഗബാധിതരായി വൻ കടക്കെണിയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു. മലയാളികൾ അടക്കമുള്ളവർ ഇങ്ങനെ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയാതെ വലയുകയാണ് അധികൃതരും. എക്സ്പോയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയതോടെ ഇങ്ങനെ ആശുപത്രിയിലാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അടുത്ത സമയത്തു വിസിറ്റ് വീസയിലെത്തി ദുബായിലെ ആശുപത്രികളിൽ …
യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള പ്രവാസി രോ​ഗികൾക്ക് മരുന്ന് ലഭ്യമാക്കാൻ ധാരണപത്രം ഒപ്പിട്ടു
യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള പ്രവാസി രോ​ഗികൾക്ക് മരുന്ന് ലഭ്യമാക്കാൻ ധാരണപത്രം ഒപ്പിട്ടു
സ്വന്തം ലേഖകൻ: കുറഞ്ഞ വരുമാനമുള്ള പ്രവാസി രോ​ഗികൾക്ക് താങ്ങാൻ കഴിയുന്ന മരുന്ന് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരോ​ഗ്യമന്ത്രാലയം ‘ഹാൻഡ് ഇൻ ഹാൻഡ്’പദ്ധതിയുടെ പ്രവർത്തനം വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ജോൺസൺ ആൻഡ്​ ജോൺസണിനിലെ ജാൻസൻ ഫാർമസ്യൂട്ടിക്കൽ കമ്പനി, ആ​ഗോള ആരോ​ഗ്യപരിചരണ കൺസൽട്ടിങ് സ്ഥാപനമായ അക്സിയോസ് എന്നിവയുമായി മന്ത്രാലയം ധാരണപത്രത്തിൽ ഒപ്പിട്ടു. ഇൻ‌ഷുറൻസ് കമ്പനികൾ തങ്ങളുടെ സ്കീമിൽ ഉൾപ്പെടുത്താത്ത അസുഖങ്ങൾക്ക്​ …
ബിനാമി ബിസിനസുകൾക്കായി സൗദിയിൽ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു
ബിനാമി ബിസിനസുകൾക്കായി സൗദിയിൽ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു
സ്വന്തം ലേഖകൻ: ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൗദിയിലുടനീളം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16നാണ് സമയപരിധി അവസാനിച്ചത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയം പരിശോധിച്ച് വരികയാണ്. പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. …
യുകെയിൽ യൂനിസ് കൊടുങ്കാറ്റിൻ്റെ താണ്ഡവം; ജനജീവിതം താറുമാറായി; ജാഗ്രതാ മുന്നറിയിപ്പ്
യുകെയിൽ യൂനിസ് കൊടുങ്കാറ്റിൻ്റെ താണ്ഡവം; ജനജീവിതം താറുമാറായി; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയിൽ യൂനിസ് കൊടുങ്കാറ്റിൻ്റെ താണ്ഡവം. മണിക്കൂറിൽ നൂറുമൈലിനു മേൽ വേഗതയിൽ ഇന്നു രാവിലെ മുതൽ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റിന് വൈകുന്നേരത്തോടെ ശക്തി കുറഞ്ഞെങ്കിലും ഇപ്പോഴും പലസ്ഥലങ്ങളിലും ആറുപതു മൈലിനു മുകളിൽ വേഗത്തിൽ കാറ്റു വീശുന്നുണ്ട്. അയർലൻഡിൽ മരംവീണ് ഒരാൾ മരിച്ചു. റോഡപകടങ്ങളിലും, മരച്ചില്ലകളും പാഴ്വസ്തുക്കളും പറന്നടിച്ചും നിരവധിപേർക്ക് പരുക്കേറ്റു. പാർക്കിംങ് ബേകളിൽ നൂറുകണക്കിന് …
ജനസംഖ്യയുടെ 1% വീതം കുടിയേറ്റക്കാരെ പ്രതിവർഷം സ്വീകരിക്കുമെന്ന് കാനഡ
ജനസംഖ്യയുടെ 1% വീതം കുടിയേറ്റക്കാരെ പ്രതിവർഷം സ്വീകരിക്കുമെന്ന് കാനഡ
സ്വന്തം ലേഖകൻ: ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരിക്കും. കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്നു വർഷം കൊണ്ട് 1.2 ദശലക്ഷം വിദേശീയരെ സ്വീകരിക്കാനാണ് കാനഡ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഈ കുടിയേറ്റ നയപ്രഖ്യാപനം ഇന്ത്യക്കാർക്കു കൂടുതൽ ഗുണകരമാകും. പുതിയ തീരുമാനമനുസരിച്ചു 2022ൽ 4,31,645 സ്ഥിര താമസാനുമതി (പിആർ) …
ഇന്ത്യയിൽ നിന്നു രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് യുഎഇ – ഇന്ത്യ യാത്രയ്ക്ക് ആർടിപിസിആർ വേണ്ട
ഇന്ത്യയിൽ നിന്നു രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് യുഎഇ – ഇന്ത്യ യാത്രയ്ക്ക് ആർടിപിസിആർ വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഡ് -19 വാക്സിനേഷന്റെ രണ്ട് ഡോസുകളും എടുത്ത യാത്രക്കാരെ ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുമ്പുള്ള ആർടി-പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ ഇതുസംബന്ധമായി അറിയിപ്പ് പുറത്തുവിട്ടു. എന്നാൽ യുഎഇ വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. യുഎഇയിൽ …
ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ: ഗൾഫ് വിപണിയിലേക്ക് ഇന്ത്യയുടെ തുറപ്പുചീട്ട്
ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ: ഗൾഫ് വിപണിയിലേക്ക് ഇന്ത്യയുടെ തുറപ്പുചീട്ട്
സ്വന്തം ലേഖകൻ: അഞ്ചു മാസം മുൻപ് തുടങ്ങിവച്ച വ്യാപാര കരാർ ചർച്ചകളാണു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായി ഇന്ത്യയും യുഎഇയും ഒപ്പുവച്ചത്. കരാർ ചില മേഖലകളിലെ ചെറിയ നിയന്ത്രണങ്ങൾ ഒഴിച്ചാൽ സ്വതന്ത്ര്യ വ്യാപാര കരാർ തന്നെയാണ്. ഭാവിയിൽ ഇരു രാജ്യത്തെയും നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യം വയ്ക്കുന്ന വിഷൻ ഡോക്യുമെന്റും ഒപ്പുവച്ചു. ഏറ്റവും എളുപ്പം നടന്നതും …