സ്വന്തം ലേഖകൻ: റെയിൽ പദ്ധതിക്ക് ഒമാൻ വൈകാതെ തുടക്കമിടുമെന്ന് റിപ്പോർട്ട്. 2,144 കിലോമീറ്റർ പാത യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം ഗൾഫ് രാജ്യങ്ങളെ കൂട്ടിയിണക്കാൻ ഒമാൻ റെയിൽ പദ്ധതി; വൻമാറ്റത്തിനു തുടക്കമാകും തുടക്കമാകും. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ …
സ്വന്തം ലേഖകൻ: വിമാനത്തില്‍ മറ്റു യാത്രക്കാരനോടോ ഏതെങ്കിലും കാബിന്‍ ക്രൂ അംഗത്തിനോ നേരെയുള്ള പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ ശാരീരിക അതിക്രമം, ആക്രമണം, ഉപദ്രവം അല്ലെങ്കില്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത പ്രവൃത്തികള്‍ക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം പ്രവൃത്തികള്‍ കുറ്റവാളിയുടെ അറസ്റ്റിന് കാരണമായേക്കാവുന്ന വലിയ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഊന്നിപ്പറഞ്ഞു. 500,000 റിയാല്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ലേബര്‍ സേഫ്റ്റി ഉദ്യോഗസ്ഥനെ നിയമിക്കാനൊരുങ്ങി യുഎഇ. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും സുരക്ഷ ഒരുക്കാനാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിര്‍ദേശം. നൂറിലധികം തൊഴിലാളികളുള്ള നിര്‍മാണ, വ്യവസായ മേഖലയിലെ കമ്പനികള്‍ ഒരു ലേബര്‍ സേഫ്റ്റി ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കണം. ഇതിന്റെ ഭാഗമായി നൂറ് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇവരുടെ തൊഴില്‍, …
സ്വന്തം ലേഖകൻ: വിദേശ നിക്ഷേപകര്‍ക്ക് യുകെയില്‍ ഫാസ്റ്റ് ട്രാക്ക് റെസിഡന്‍സി വാഗ്ദാനം ചെയ്യുന്ന ഗോള്‍ഡന്‍ വിസ പദ്ധതി ഉപേക്ഷിക്കാന്‍ യുകെ . റഷ്യയുമായുള്ള യുകെ ബന്ധങ്ങളെച്ചൊല്ലിയുള്ള സമ്മര്‍ദ്ദത്തിനിടയിലാണ് ഈ നീക്കം. ടിയര്‍ 1 നിക്ഷേപക വിസകളില്‍ അടുത്തയാഴ്ച ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഒരു സര്‍ക്കാര്‍ ഉറവിടം സ്ഥിരീകരിച്ചു, ഇത് കുറഞ്ഞത് 2 മില്യണ്‍ പൗണ്ട് …
സ്വന്തം ലേഖകൻ: റഷ്യ – യുക്രെയ്ൻ സംഘർഷത്തിൽ നയതന്ത്ര പരിഹാരത്തിനു വഴിയൊരുക്കാൻ അതിർത്തിയിൽ നിന്ന് കൂടുതൽ സേനയെ പിൻവലിക്കുമെന്നു റഷ്യ അറിയിച്ചു. ക്രൈമിയയിൽ നിന്ന് റഷ്യൻ സേനാ ടാങ്കുകളും കവചിതവാഹനങ്ങളും മറ്റും ട്രെയിനുകളിൽ കയറ്റുന്നതിന്റെ വിഡിയോ ഇന്നലെ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. എന്നാൽ, റഷ്യയെ വിശ്വാസത്തിലെടുക്കാൻ യുഎസും നാറ്റോയും തയാറായിട്ടില്ല. പിന്മാറ്റത്തിന്റെ വ്യക്തമായ സൂചനകളില്ലെന്നും …
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങളിൽ ശിശുസൗഹൃദ സേവനങ്ങൾ ആരംഭിച്ചു. ശിശുക്കൾ, 3–8, 9–13 പ്രായമുള്ള കുട്ടികൾ എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ചാണ് സേവനം. ലിറ്റിൽ വിഐപികളായി കുട്ടികളെ പരിഗണിക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും. കുട്ടികൾക്ക് കയറാൻ ചെറിയ പടികൾ, വിമാനത്തിൽ കാർട്ടൂൺ, ഗെയിം, സ്‌കൂബി-ഡൂ, ലൂണി ട്യൂൺസ് ഉൾപ്പെടെ …
സ്വന്തം ലേഖകൻ: യുഎഇയില്‍ ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ സാധ്യത ഉണ്ടെന്ന് സര്‍വേ ഫലം. ഈ വര്‍ഷം പുതിയ ജീവനക്കാരെ നിയമിക്കാന്‍ 76 ശതമാനം തൊഴിലുടമകളും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള തൊഴില്‍ വെബ്‌സൈറ്റായ ബെയ്ത്, മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യുഗവ് എന്നിവ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 2021 ഡിസംബര്‍ എട്ട് മുതല്‍ 2022 …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ഫെബ്രുവരി രണ്ടിന് യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമം. ഒരു തൊഴിലുടമയുടെ കീഴില്‍ മാത്രം ജോലി ചെയ്യുന്ന രീതിയില്‍ നിന്ന് മാറി, ഒരു തൊഴിലാളികള്‍ക്ക് ഒന്നിലേറെ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാന്‍ സൗകര്യം നല്‍കുന്നതോടൊപ്പം വിവിധ രീതിയിലുള്ള പാര്‍ട്ട് ടൈം ജോലികള്‍ക്കും പുതിയ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കാനൊരുങ്ങുന്നു. കൂടുതല്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്ന വിധത്തില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കുമെന്ന് സൗദി തൊഴില്‍ സാമൂഹിക ക്ഷേമമന്ത്രി അഹമ്മദ് അല്‍റാജ്ഹി പറഞ്ഞു. ആഴ്ചയില്‍ നാലര ദിവസം ജോലി സമയമാക്കി ക്രമീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആഴ്ചയില്‍ രണ്ടര ദിവസം അവധി നല്‍കാന്‍ സാധ്യത …
സ്വന്തം ലേഖകൻ: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹ്മ്മദ് അൽറാജിഹിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂരിഭാഗം തൊഴിൽ മേഖലകളും ജോലികളും സ്വദേശിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 32 മേഖലകളിൽ …