1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് ഗുരുതര രോഗമല്ല, മാസ്ക്കും സാമൂഹ്യ അകലവും വേണ്ട! നിയന്ത്രണങ്ങള്‍ നീക്കി ഡെൻമാർക്ക്
കോവിഡ് ഗുരുതര രോഗമല്ല, മാസ്ക്കും സാമൂഹ്യ അകലവും വേണ്ട! നിയന്ത്രണങ്ങള്‍ നീക്കി ഡെൻമാർക്ക്
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങൾ കോവിഡ് വ്യാപന ഭീഷണിയിൽ കഴിയവെ മാസ്ക് ധരിക്കൽ ഉൾപ്പെടെ എല്ലാ ആഭ്യന്തര കോവിഡ് നിയന്ത്രണങ്ങളും നീക്കി ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്ന രാജ്യത്ത്, രാത്രിയുള്ള മദ്യവിൽപ്പനയും പുനഃരാരംഭിച്ചു. ഇതാദ്യമായാണ് ഒരു യൂറോപ്യൻ രാജ്യം കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരിക്കുന്നത്. വിവിധ ഇടങ്ങളിൽ പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്ന ഡാനിഷ് കൊറോണവൈറസ് ആപ്പിന്റെ ആവശ്യവും ഇനിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. …
ഒമിക്രോണിന് പിന്നാലെ ഭീഷണിയുമായി ഉപവകഭേദം; കൂടുതൽ വ്യാപനശേഷി; മുന്നറിയിപ്പുമായി ഗവേഷകര്‍
ഒമിക്രോണിന് പിന്നാലെ ഭീഷണിയുമായി ഉപവകഭേദം; കൂടുതൽ വ്യാപനശേഷി; മുന്നറിയിപ്പുമായി ഗവേഷകര്‍
സ്വന്തം ലേഖകൻ: കൊവിഡ് 19 ഒമിക്രോൺ വകഭേദത്തിൻ്റെ ഉപവകഭേദം കൂടുതൽ അപകടകാരിയെന്നു റിപ്പോര്‍ട്ട്. ഒമിക്രോണിൻ്റെ ആദ്യപതിപ്പിനെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ പുതിയ ഉപവകഭേദം പരക്കുന്നതായും ഇവ കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയെന്നുമാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആദ്യ പതിപ്പിനെ അപേക്ഷിച്ച് പുതിയ വകഭേദത്തിന് ഒട്ടേറെ ജനിതക വ്യതിയാനങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒമിക്രോണിൻ്റെ ആദ്യ വകഭേദം ബാധിച്ച് ചെറിയ രോഗലക്ഷങ്ങള്‍ …
യുഎഇയില്‍ പുതിയ തൊഴില്‍ നിയമം ഇന്നു മുതൽ; ജീവന ക്കാര്‍ക്ക് ആറ് വര്‍ക്ക് മോഡലു കളിലൊന്ന് തിരഞ്ഞെടുക്കാം
യുഎഇയില്‍ പുതിയ തൊഴില്‍ നിയമം ഇന്നു മുതൽ; ജീവന ക്കാര്‍ക്ക് ആറ് വര്‍ക്ക് മോഡലു കളിലൊന്ന് തിരഞ്ഞെടുക്കാം
സ്വന്തം ലേഖകൻ: യുഎഇ പുതുതായി കൊണ്ടുവന്ന തൊഴില്‍ നിയമങ്ങളിലെ ഭേദഗതി ഇന്നു മുതല്‍ നടപ്പിലാവുകയാണ്. എമിറേറ്റുകളിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആറ് വ്യത്യസ്ത തൊഴില്‍ മോഡലുകളാണ് പുതിയ ഭേദഗതിയിലൂടെ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. അവധിയുടെ കാര്യത്തിലും മറ്റു തൊഴില്‍ ആനുകൂല്യങ്ങളുടെ കാര്യത്തിലുമെല്ലാം കൊണ്ടുവന്ന കാതലായ മാറ്റങ്ങള്‍ക്കു പുറമേയാണ് പുതിയ വര്‍ക്ക് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ഫുള്‍ടൈം സ്‌കീമിന് …
സൗദിയിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്കുള്ള കോവിഡ് ​ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
സൗദിയിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്കുള്ള കോവിഡ് ​ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ കോ​വി​ഡ് ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ക​ര, ക​ട​ൽ, ട്രെ​യി​ൻ, ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​ന​ത്തി​നും ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്ക​ൽ ഇ​തോ​ടെ നി​ർ​ബ​ന്ധ​മാ​യി. 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രും കോ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ എ​ട്ടു​ മാ​സം ക​ഴി​ഞ്ഞ​വ​രു​മാ​യ എ​ല്ലാ​വ​ർ​ക്കും​ ഹോ​ട്ട​ലു​ക​ളി​ലും …
ലോക്ഡൗൺ പാർട്ടി: ബോറിസ് ജോൺസനെതിരെ അന്വേഷണ റിപ്പോർട്ട്; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
ലോക്ഡൗൺ പാർട്ടി: ബോറിസ് ജോൺസനെതിരെ അന്വേഷണ റിപ്പോർട്ട്; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഔദ്യോഗിക വസതിയിൽ വിരുന്നുകളും ജന്മദിനാഘോഷവും നടത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്‌ഡൗൺ ചട്ടം ലംഘിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ലോക്‌ഡൗൺകാലത്ത് സാമൂഹിക അകലം ഉൾപ്പെടെ നിബന്ധനകൾ കർശനമായി പാലിക്കുന്നതിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് വീഴ്ച വരുത്തിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥ സ്യൂ ഗ്രേ നയിച്ച അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. നിയമം പാലിക്കാൻ ജനങ്ങളോട് ഉത്തരവിടുകയും …
മുഖ്യമന്ത്രിക്ക് ദുബായിൽ ഊഷ്മള സ്വീകരണം; സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്‌ച
മുഖ്യമന്ത്രിക്ക് ദുബായിൽ ഊഷ്മള സ്വീകരണം; സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്‌ച
സ്വന്തം ലേഖകൻ: യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി. ഔദ്യോഗിക സന്ദർശനത്തിനായി യുഎഇലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ദുബായിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യുഎഇ മന്ത്രിയുടെ പരമാർശം. കൊവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണ്. വാണിജ്യ …
യുഎഇയിൽ തൊഴിലാളി സൗഹൃദ നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ; എല്ലാ വിവേചനങ്ങള്‍ക്കും വിലക്ക്
യുഎഇയിൽ തൊഴിലാളി സൗഹൃദ നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ; എല്ലാ വിവേചനങ്ങള്‍ക്കും വിലക്ക്
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്നതാണ് ഭേദഗതി​​. യുഎഇ ​പ്രസിഡൻറ്​​ശൈഖ്​ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ നിയമം പുറപ്പെടുവിച്ചത്​. വിവിധതൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക്​ സംരക്ഷണമൊരുക്കുന്നതും തൊഴിൽമേഖലയെ അയവുള്ള സമീപനത്തിലേക്ക്​ നയിക്കുന്നതുമാണ്​നിയമം. യുഎഇ തൊഴിൽ …
യുഎഇയിൽ കോര്‍പറേറ്റ് നികുതി ജൂൺ 1 മുതൽ; ബിസിനസ് ലാഭത്തിന്റെ 9% ഇനി സർക്കാരിലേക്ക്
യുഎഇയിൽ കോര്‍പറേറ്റ് നികുതി ജൂൺ 1 മുതൽ; ബിസിനസ് ലാഭത്തിന്റെ 9% ഇനി സർക്കാരിലേക്ക്
സ്വന്തം ലേഖകൻ: യുഎഇയിലുള്ള ബിസിനസുകള്‍ നേടുന്ന ലാഭത്തിന് കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി യുഎഇ ലാഭത്തിന്റെ ഒന്‍പത് ശതമാനം ഫെഡറല്‍ കോര്‍പറേറ്റ് നികുതിയായി ഈടാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ പുതിയ നികുതി നിലവില്‍ വരും. എന്നാല്‍ ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് …
സൗദിയിൽ ബിനാമി ഇടപാടുകൾ ഇല്ലാതാക്കാൻ പത്തിന പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം
സൗദിയിൽ ബിനാമി ഇടപാടുകൾ ഇല്ലാതാക്കാൻ പത്തിന പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം
സ്വന്തം ലേഖകൻ: സൗദിയിൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകൾ അംഗീകരിച്ച കച്ചവട നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ബിനാമി വിരുദ്ധ ദേശീയ പദ്ധതി വ്യക്തമാക്കി. സുസ്ഥിരമായ രീതിയിൽ വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പത്ത് മാനദണ്ഡങ്ങൾ അധികൃതർ വിശദീകരിച്ചു. സ്ഥാപനത്തിെൻറ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തുകയും ഇക്കാര്യത്തിൽ പ്രധാന ചട്ടങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് …
സൗദി പഴയ സൗദിയല്ല! അടുമുടി മാറ്റം! ദേശീയ പതാകയും ദേശീയ ഗാനവും എംബ്ലവും പുതുക്കുന്നു
സൗദി പഴയ സൗദിയല്ല! അടുമുടി മാറ്റം! ദേശീയ പതാകയും ദേശീയ ഗാനവും എംബ്ലവും പുതുക്കുന്നു
സ്വന്തം ലേഖകൻ: രാജ്യം കൈവരിച്ച പുതിയ നേട്ടങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ട് രാജ്യത്തിന്റെ ദേശീയ പതാകയും ദേശീയ ഗാനവും എംബ്ലവുമെല്ലാം പരിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട കരട് തീരുമാനത്തിന് തിങ്കളാഴ്ച ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അംഗീകാരം നല്‍കിയതായി സബഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവയെ കാലാനുസൃതമായ പരിഷ്‌ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. …