സ്വന്തം ലേഖകൻ: അമേരിക്കയിൽ ശക്തമായ ശീതകൊടുങ്കാറ്റ് ആഞ്ഞുവീശുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായി. രണ്ടടിയോളം ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടാകുന്നത്. കിഴക്കൻ അമേരിക്കയിൽ ശനിയാഴ്ച അനുഭവപ്പെട്ടത് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യ കൊടുങ്കാറ്റാണെന്നാണ് റിപ്പോർട്ട്. ഏകദേശം 70 ദശലക്ഷം ആളുകൾ താമസിക്കുന്ന പ്രദേശത്താണ് അതിശൈത്യവും ശീതകൊടുങ്കാറ്റും ആഞ്ഞുവീശുന്നത്. സ്ഥലത്ത് ഗതാഗത സംവിധാനവും വൈദ്യുത വിതരണവും പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഈലോൺ മസ്‌ക്. ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സി.ഇ.ഒ ആയ മസ്‌കിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7.2 കോടി പേർ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളിൽ പലരും മസ്‌കിന് മെസേജ് അയക്കാറുണ്ടെങ്കിലും ആർക്കും മറുപടി ലഭിക്കാറില്ല. പക്ഷേ, 2021 നവംബർ 30ന് ഒരു ട്വിറ്റർ …
സ്വന്തം ലേഖകൻ: ദുബായ് സന്ദർശിക്കാൻ എത്തിയ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കൂടികാഴ്ച നടത്തിയ ചിത്രങ്ങൾ ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം പേസ്റ്റിലൂടെയാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘ദുബായ് നിങ്ങളെയും സ്നേഹിക്കുന്നു’ എന്ന തലക്കെട്ടും ചിത്രത്തോടൊപ്പം …
സ്വന്തം ലേഖകൻ: 4000 ഫാക്ടറികളെ ഡിജിറ്റല്‍ ഓട്ടോമേഷനിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ട് സൗദി വ്യവസായ മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ സേവനം ആശ്രയിക്കുന്ന 4000 ഫാക്ടറികളാണ് ഡിജിറ്റല്‍ വ്യവസായ ഓട്ടോമേഷനിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നതെന്ന് വ്യവസായ, ധാതു വിഭവ വകുപ്പ് ഉപമന്ത്രി ഒസാമ അല്‍ സാമില്‍ വെള്ളിയാഴ്ച പറഞ്ഞു. അഞ്ചാം റിയാദ് ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ കോവിഡ് മുക്തി നിരക്കിൽ ഒമാൻ ഒന്നാം സ്ഥാനത്ത്. ഗൾഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍റർ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്. 93.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 102 ദശലക്ഷം ഡോസ് പ്രതിരോധ കുത്തിവെപ്പാണ് കോവിഡിനെതിരെ ഗൾഫ് കോഓപറേഷൻ കൗൺസിലിെൻറ രാജ്യങ്ങൾ നൽകിയത്. മേഖലയിലെ രോഗമുക്തി നിരക്ക് 91.7 ശതമാനവുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിന കേസുകൾ …
സ്വന്തം ലേഖകൻ: യുകെയിൽ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെല്‍ത്ത് ടാക്സ്. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനിടെയാണ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നികുതിയുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നത്. ഇതിനു പുറമെ ബിരുദധാരികള്‍ക്ക് ശമ്പള പരിധി മരവിപ്പിച്ചു. സാലറി പരിധി 27,295 പൗണ്ടായി നിലനിര്‍ത്തുമെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. ശമ്പളപരിധി പണപ്പെരുപ്പത്തിനൊപ്പം ഉയരണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പണപ്പെരുപ്പം 30 വര്‍ഷത്തിനിടെ …
സ്വന്തം ലേഖകൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി നിയമിതനായ മലയാളി വൈദികൻ ഫാ. സാജു മുതലാളിയുടെ സ്ഥാനാരോഹണം ചൊവ്വാഴ്ച ലണ്ടനിലെ സെന്റ് പോൾസ് കത്തീഡഡ്രലിൽ നടന്നു. ലെസ്റ്ററിലെ ലഫ്ബറോ രൂപതയുടെ സഫ്രഗൻ ബിഷപ്പായാണ് സാജു മുതലാളിയുടെ നിയമനം. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണു ഫാ. സാജു മുതലാളി. …
സ്വന്തം ലേഖകൻ: യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്നുള്ള ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലിബെൻ (37), മകൾ വിഹാംഗി (11), മകൻ ധാർമിക് (3) എന്നിവരെയാണ് അതിർത്തിയിൽ നിന്ന് 12 മീറ്റർ അകലെ എമേഴ്സണിലെ മാനിടോബയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 12ന് ടൊറന്റോയിലെത്തിയ ഇവർ 18നാണ് എമേഴ്സണിലെത്തിയത്. …
സ്വന്തം ലേഖകൻ: നഗരപാതകളിലൂടെ 5 വർഷത്തിനകം 4000 സ്വയം നിയന്ത്രിത റോബോ ടാക്സികൾ ഓടിത്തുടങ്ങുമെന്ന് ആർടിഎ. 2030 ആകുമ്പോഴേക്കും 25%ത്തിലേറെ വാഹനങ്ങൾ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ സാങ്കേതിക വിദ്യയിലേക്ക് മാറും. ന്യൂജൻ വാഹനങ്ങളുടെ വമ്പൻനിര തന്നെ ഒരുങ്ങുകയാണെന്നും അധികൃതർ വ്യക്തമാക്കി. റോബോ ടാക്സികൾ ഓടിക്കാനുള്ള സുപ്രധാന കരാറിൽ യുഎസ് കമ്പനി ക്രൂസുമായി നേരത്തേ ഒപ്പുവച്ചതായി എക്സ്പോയിൽ …
സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി യുഎഇ. വ്യാജ ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടുക, ഭീഷണിപ്പെടുത്തുക, സർക്കാർ വിവരങ്ങൾ ചോർത്തുക, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയ്ക്കെല്ലാം കനത്ത പിഴയും തടവും ലഭിക്കും. സൈബർ നിയമത്തിലെ ആർട്ടിക്കിൾ 11 ഭേദഗതി ചെയ്തതോടെ നിരീക്ഷണം ശക്തമാക്കി. വ്യാജ അക്കൗണ്ടിലൂടെ ഒരു വ്യക്തിയെ കബളിപ്പിച്ചാൽ രണ്ടു വർഷം വരെ …