സ്വന്തം ലേഖകൻ: വിപണിയിലെത്തുന്ന മാംസാഹാര സാധനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ). 2019 മുതല്‍ സൗദി ഗവണ്‍മെന്റ് നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഭേദഗതി. ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള മാംസവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജൂലൈ 1 മുതല്‍ നിയമം കര്‍ശനമായി പ്രാബല്യത്തിലാകും. …
സ്വന്തം ലേഖകൻ: ഒമാനിലെ ഈ വർഷത്തെ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. 2021 ഡിസംബറിലെ നിരക്കിൽ നിന്നും രണ്ട് ബൈസാസ് അധികമാണ് നിരക്ക്. വൈദ്യുതി താരിഫ് വിഭാഗത്തെ രണ്ടു തരത്തിൽ തരം തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. രണ്ടിൽ കൂടുതൽ വൈദ്യുതി അക്കൗണ്ട് ഉള്ളവരെ മൂന്നു വിഭാഗമായി തിരിച്ചു. രണ്ടോ അതിൽ കുറവോ അക്കൗണ്ടുകൾ ഉള്ളവരെ മൂന്ന് വിഭാഗമാക്കി …
സ്വന്തം ലേഖകൻ: ലോക്ഡൗൺ പാർട്ടി വിവാദത്തിൽ മുഖം മിനുക്കാൻ ബോറിസ് ജോൺസൺ. ദേശീയ ഇൻഷുറൻസ് പരിഷ്ക്കരണമടക്കം ചില പ്രധാന പദ്ധതികൾ വൈകിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. തന്റെ ജനപിന്തുണ തിരികെ നേടുന്നതിനായി വിവാദ നികുതി വർദ്ധന പിൻവലിക്കാൻ ചില ടോറി എംപിമാരുടെ സമ്മർദ്ദം പ്രധാനമന്ത്രി നേരിടുന്നതായും സൂചനയുണ്ട്. ദേശീയ ഇൻഷുറൻസ് 1.25% വർദ്ധനവ് …
സ്വന്തം ലേഖകൻ: യുകെയിൽ പുതുക്കിയ ഹൈവേ കോഡ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ. ഹൈവേ കോഡിന്റെ ആമുഖത്തില്‍ തന്നെ പുതിയ മൂന്ന് മറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. റോഡ് ഉപയോക്താക്കളുടെ പുതുക്കിയ മുന്‍ഗണനാ ക്രമം സംബന്ധിച്ചുള്ളതാണിത്. ഇതനുസരിച്ച്, ഒരു അപകടമുണ്ടായാല്‍ ഏറ്റവും അധികം പരിക്ക് പറ്റുവാന്‍ ഇടയുള്ള വിഭാഗം റോഡ് ഉപയോക്താക്കള്‍ക്കായിരിക്കും. അവര്‍ക്കാണ് പ്രഥമ പരിഗണന. ഇതു പ്രകാരം എല്ലാ …
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ യാത്രാ നിരക്കില്‍ വിമാന സര്‍വീസ്. ഷാര്‍ജാ ആസ്ഥാനമായുള്ള ലോ- കോസ്റ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യയാണ് കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വീസ് നടത്തുന്നത്. 250 ദിര്‍ഹം മുതലാണ് യാത്രാ നിരക്ക് ആരംഭിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ്, …
സ്വന്തം ലേഖകൻ: അടുത്ത ചൊവ്വാഴ്ച മുതല്‍ അഥവാ ജനുവരി ഒന്നു മുതല്‍ സൗദിയില്‍ തൊഴില്‍ സ്ഥലങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കും. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കെല്ലാം വ്യവസ്ഥ ബാധകമാവും. അതോടെ, റെസ്റ്റൊറന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ബൂസ്റ്റര്‍ …
സ്വന്തം ലേഖകൻ: ആരോഗ്യ രംഗത്തെ വിവിധ ആവശ്യങ്ങൾക്കായി മന്ത്രാലയത്തിനു കീഴിൽ വികസിപ്പിച്ച് ഉപയോഗത്തിലുണ്ടായിരുന്ന മൂന്ന് ആപ്ലിക്കേഷനുകൾ ‘സിഹ്ഹത്തീ’ എന്ന ഒറ്റ ആപ്പിലേക്ക് ലയിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. നേരത്തെ നിലവിലുണ്ടായിരുന്ന ‘സിഹ്ഹ’, ‘തത്മൻ’, ‘മൗഇദ്’ ആപ്ലികേഷനുകളിൽ ലഭ്യമായിരുന്ന സേവനങ്ങളാണ് ഇനി മുതൽ സിഹ്ഹത്തീ എന്ന ആപ്പിൽ ലഭ്യമാകുക. പ്രവാസികൾക്കും സ്വദേശികൾക്കും ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും …
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി തൊഴില്‍ മന്ത്രാലയം. ഓഗസ്റ്റ് 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. ഇതുവഴി സ്വകാര്യ കമ്പനികള്‍ വിദേശി ജീവനക്കാരുടെ കരാര്‍ വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ രേഖപ്പെടുത്താം. ലേബര്‍ ഒമാന്‍ എന്ന …
സ്വന്തം ലേഖകൻ: ജനുവരി 30 ഞായറാഴ്ച മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ പൂര്‍ണ ശേഷിയില്‍ തുറക്കാനുള്ള ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രക്ഷിതാക്കള്‍. ഒരു വിഭാഗം തീരുമാനത്തെ ധീരമെന്ന് വിശേഷിപ്പിച്ചപ്പോള്‍, മറ്റൊരു വിഭാഗം രക്ഷിതാക്കള്‍ പറയുന്നത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ അപകടത്തിലാക്കാന്‍ തങ്ങളില്ലെന്നാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ഒമിക്രോണിനെ നേരിടാനുള്ള പ്ലാന്‍ ബി വിലക്കുകള്‍ ഇന്ന് അവസാനിപ്പിച്ചു. മാസ്‌കും, വാക്‌സിന്‍ രേഖയും ഇനി നിര്‍ബന്ധമില്ല . ഷോപ്പുകളിലും, പൊതു ഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. നൈറ്റ് ക്ലബിലും, വലിയ വേദികളിലും പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ രേഖയോ, നെഗറ്റീവ് ടെസ്റ്റ് ഫലമോ ഹാജരാക്കണമെന്ന നിബന്ധനയും റദ്ദായി. എന്നാല്‍ ലണ്ടനില്‍ …