സ്വന്തം ലേഖകൻ: വിലക്കയറ്റവും നികുതി വര്‍ദ്ധനയും മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് ബോറിസ് സര്‍ക്കാര്‍ ഒടുവില്‍ തയാറാവുന്നു. എനര്‍ജി ബില്ലുകളില്‍ ഏര്‍പ്പെടുത്തുന്ന 5% വാറ്റ് വെട്ടിച്ചുരുക്കാന്‍ പ്രധാനമന്ത്രി തയാറായേക്കുമെന്ന് ആണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ബോറിസും, സുനാകും ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനം. ട്രഷറിക്ക് 1.7 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെങ്കിലും കുടുംബങ്ങളുടെ …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പതിനായിരക്കണക്കിന് പേർ ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. 50,000ത്തോളം ആളുകൾ ബെൽജിയൻ തലസ്ഥാനത്തിലൂടെ പ്രകടനം നടത്തിയതായി അധികൃതർ അറിയിച്ചു. ഏതാനും മാസങ്ങൾക്കിടെ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഏറ്റവും വലുതാണിത്. യൂറോപ്യൻ യൂനിയന്റെ ആസ്ഥാനത്തിന് സമീപമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. …
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം യൂറോപ്പിൽ കോവിഡ് മഹാമാരിയുടെ അന്ത്യം കുറിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹൻസ് ക്ലജ് അഭിപ്രായപ്പെട്ടു. ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക് കൊണ്ടുപോയെന്നും മഹാമാരിയുടെ ‘എൻഡ് ഗെയിമിലേക്കാണ്’ യൂറോപ്പ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാർച്ചോടെ 60 ശതമാനം യൂറോപ്യന്മാരെയും …
സ്വന്തം ലേഖകൻ: പക്ഷികൾക്ക് പരസ്യമായി ഭക്ഷണം നൽകുന്നത് ദുബായിയുടെ ചില മേഖലകളിൽ നിരോധിച്ചു. സമൂഹത്തിന്റെ ആരോഗ്യം, സുരക്ഷ, നഗരസൗന്ദര്യം എന്നിവ കണക്കിലെടുത്താണ് അധികൃതരുടെ മുന്നറിയിപ്പ്. പൊതുഇടങ്ങളിൽ പ്രാവ്, കാക്ക, തത്തകൾ, മറ്റ് പക്ഷികൾ മുതലായവക്ക് ഭക്ഷണം വാരിവിതറുന്നത് പൊതുസമൂഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാം. നിയമലംഘകർക്ക് 200 ദിർഹം പിഴയിടും. നഖീൽ പ്രോപ്പർട്ടീസിന്റെ അനുബന്ധ സ്ഥാപനമായ നഖീൽ കമ്യൂണിറ്റി …
സ്വന്തം ലേഖകൻ: അബുദാബിക്ക് നേരെ വീണ്ടും ഹൂത്തികളുടെ വ്യോമാക്രമണ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂത്തികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ‘ഏത് ഭീഷണിയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സന്നദ്ധമാണ്. യുഎഇയെ …
സ്വന്തം ലേഖകൻ: സൗദിയിൽ പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിലായി. സ്വദേശികൾക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡൻസി നേടുന്ന വിദേശിക്കും ലഭ്യമാകും. നിബന്ധനകൾക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനും അനുമതിയുണ്ടാകും. സൗദി ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്. ഹൃസ്വ …
സ്വന്തം ലേഖകൻ: കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടാവുമ്പോൾ വാക്സിൻ എടുത്തവർ ആണെങ്കിൽ പരിശോധന വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ ആണെങ്കിൽ നിർബന്ധമായും ക്വാറൻറീനിൽ കഴിയണം. പിന്നീട് അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആണെങ്കിൽ ക്ലിനിക്കുകളിൽ എത്തിയോ വീട്ടിലിരുന്നോ പരിശോധന നടത്തണം. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: എൻഎച്ച്എസ് ജീവനക്കാർക്കുള്ള നിർബന്ധിത വാക്സിനുകൾ ആറു മാസത്തേക്ക് താൽക്കാലികമായി നിർത്തുന്നു. വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെ രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടർന്നാണ് സർക്കാർ നീക്കമെന്നാണ് സൂചന. അതേസമയം നിയമം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ടോറി ബാക്ക്ബെഞ്ചർമാർ ആവശ്യമുന്നയിച്ചിരുന്നു. അപമാനകരമായ മറ്റൊരു ടോറി കലാപം ഒഴിവാക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിയമം നീട്ടിവയ്ക്കുന്നത് പരിഗണിക്കുന്നതായി പറയപ്പെടുന്നു. എൻഎച്ച്എസ് ജീവനക്കാർ അവരുടെ …
സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരിയുടെ തുടക്കകാലത്ത് രോഗവ്യാപനം പിടിച്ചു കെട്ടാനായി ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത മാര്‍ഗങ്ങളായിരുന്നു യൂറോപ്യൻ രാജ്യങ്ങള്‍ സ്വീകരിച്ചത്. ഈ മാര്‍ഗം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഏറ്റെടുത്തു. ഇതോടെ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനും മരണങ്ങള് പിടിച്ചു നിര്‍ത്താനും സാധിച്ചു. എന്നാൽ കൊവിഡ് രണ്ടാം തംരംഗം കൂടി കഴിഞ്ഞതോടെ പല രാജ്യങ്ങള്‍ക്കും …
സ്വന്തം ലേഖകൻ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം കല്യാണം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമാക്കിയതോടെയാണ് പ്രധാനമന്ത്രി ജസീന്ത ആർദേൺ തന്റെ വിവാഹച്ചടങ്ങുകൾ മാറ്റിവെച്ചത്. രാജ്യത്തെ പുതിയ കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ നാളുകളായി പങ്കാളികളായി കഴിയുന്നവരാണ് ജസീന്തയും ക്ലാർക്ക് ഗേയ്ഫോഡും. ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും …