സ്വന്തം ലേഖകൻ: പാക്ക് വംശജനായ ബ്രിട്ടിഷ് അക്രമി യുഎസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയിൽ റാബിയെ അടക്കം ബന്ദിയാക്കിയ സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്ററിലും ബർമിങ്ങാമിലുമായാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. നേരത്തേ അറസ്റ്റ് ചെയ്ത 2 കൗമാരക്കാരെ നിരപരാധികളെന്നു ബോധ്യപ്പെട്ടു വിട്ടു. ജൂതപ്പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ചൂണ്ടി 4 പേരെ ബന്ദികളാക്കി 10 മണിക്കൂർ …
സ്വന്തം ലേഖകൻ: ഹൂതി ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ യുഎഇ വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രിയും അബുദാബി ദേശീയ എണ്ണക്കമ്പനി (അഡ്നോക്) ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബർ സന്ദർശിച്ചു. മുസഫ ഐകാഡ് മൂന്നിലുണ്ടായ സ്ഫോടനത്തിൽ 2 ഇന്ത്യക്കാരടക്കം 3 പേരാണ് കൊല്ലപ്പെട്ടത്. 2 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. മരിച്ചവരുടെ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി. ആറാം തവണയാണ് അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുക്കുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022 ലെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനത്തെത്തിയത്. ഷാര്‍ജയാണ് നാലാം സ്ഥാനത്ത്. ദുബായ് എട്ടാം സ്ഥാനത്താണ്. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, …
സ്വന്തം ലേഖകൻ: സൗദിയില്‍ പ്രവാസികളുടെ താമസരേഖയുടെയും വിസയുടെയും കാലാവധി നീട്ടുന്നതിനുള്ള സമയപരിധി 10 ദിവസത്തിനുള്ളില്‍ അവസാനിക്കും. ജനുവരി 31 വരെയാണ് ഇവ പുതുക്കാനുള്ള സമയമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു. ഡിസംബറില്‍ അവസാനിക്കേണ്ട കാലാവധി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു. സൗദിയിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന രാജ്യങ്ങളിലെ താമസക്കാരുടെ താമസരേഖയുടെയും എക്‌സിറ്റ് റിട്ടേണ്‍ വിസയുടെയും …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സ്വദേശികള്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍. രാജ്യത്ത് പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്കുള്ള അതേ ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയേക്കും. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിലാകും സൗദി സ്വദേശികളുടേതിന് സമാനമായി പ്രവാസികള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുക. സര്‍ക്കാരില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് തുല്യമായ സേവനങ്ങള്‍ ലഭ്യമാകും വിധത്തില്‍ ഇഖാമ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയേക്കും. ഇത് സംബന്ധിച്ച് …
സ്വന്തം ലേഖകൻ: ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, …
സ്വന്തം ലേഖകൻ: യുകെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒമിക്രോണ്‍ തരംഗം ദേശീയതലത്തില്‍ ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം. വലിയ പരിപാടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നതും അവസാനിപ്പിക്കും. രാജ്യത്ത് ഐസൊലേഷന്‍ ചടങ്ങളിലും …
സ്വന്തം ലേഖകൻ: റഷ്യ, കഴിഞ്ഞ വര്‍ഷം അവസാനം 100,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ബെലാറസ് അതിർത്തിക്ക് സമീപത്തേക്ക് വിന്യസിച്ചത് മുതൽ പ്രദേശം യുദ്ധഭീതിയിലാണ്. സാഹചര്യം അത്യന്തം അപകടകരമാണെന്നും മോസ്കോയ്ക്ക് ഏത് സമയത്തും ആക്രമണം നടത്താമെന്നും വൈറ്റ് ഹൗസ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുടെത് യുദ്ധ സന്നാഹമാണെന്ന് യുകെയും മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടന്‍ യുക്രൈന് സ്വയം പ്രതിരോധത്തിനായി …
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ കൂടുതൽ ഡിജിറ്റൽവൽകരണത്തിനൊരുങ്ങി വ്യോമയാന മേഖല. ബയോ മെട്രിക് പരിശോധനകൾ, സ്വയം ബോർഡിങ് സംവിധാനം, ഡിജിറ്റൽ ക്യൂ, ബാഗ് ട്രാക്കിങ് തുടങ്ങി വിവിധ പരിഷ്കാരങ്ങൾ വ്യോമയാന മേഖലയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷത്തോടെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ വിപണന മേഖല 1300 കോടി ഡോളറിന്റേതായി വളരുമെന്നാണ് വിദഗ്ധരുടെ …
സ്വന്തം ലേഖകൻ: 2022ല്‍ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നഗരം ദുബായ് ആയിരിക്കുമെന്ന് വിലയിരുത്തല്‍. ലോകമെമ്പാടുമുള്ള പ്രമുഖ റേറ്റിങ്ങുകളിലും അവലോകനങ്ങളിലും, പതിവുപോലെ ദുബായ് തന്നെയാണ് ഒന്നാമതെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയ നഗരങ്ങളില്‍ പ്രമുഖ യൂറോപ്യന്‍ വിനോദസഞ്ചാര നഗരങ്ങളായ ലണ്ടന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇറ്റലിയിലെ റോം ആറാം സ്ഥാനത്തും പാരിസ് നഗരം ഒമ്പതാം സ്ഥാനത്തുമാണെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും …