1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുറഞ്ഞ നിരക്കില്‍ യുഎഇ യില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര; ത്രീ ഇന്‍ വണ്‍ ഓഫറുമായി എയർ ഇന്ത്യ
കുറഞ്ഞ നിരക്കില്‍ യുഎഇ യില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര; ത്രീ ഇന്‍ വണ്‍ ഓഫറുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുമായി എയര്‍ ഇന്ത്യ. ഇതിനായി ‘ത്രീ ഇന്‍ വണ്‍’ ഓഫറാണ് എയര്‍ ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ 9 സെക്ടറുകളിലേക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 310 ദിര്‍ഹമാണ് (6270 രൂപ) …
യുഎഇയില്‍ നിന്നെത്തുന്ന വരുടെ ക്വാറന്‍റൈന്‍ ഒഴിവാക്കി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
യുഎഇയില്‍ നിന്നെത്തുന്ന വരുടെ ക്വാറന്‍റൈന്‍ ഒഴിവാക്കി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി മുംബൈ. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ നിന്നാണ് യുഎഇയില്‍ നിന്നെത്തുന്നവരെ ഒഴിവാക്കിയത്. പുതിയ നിബന്ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദുബായ് ഉള്‍പ്പെടെയുള്ള യുഎഇ നഗരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്‍റൈനോ ആര്‍ടി പിസിആര്‍ പരിശോധനയോ ആവശ്യമില്ലെന്ന് സര്‍ക്കുലറില്‍ …
സൗദിയിൽ അഞ്ചു മുതല്‍ പതിനൊന്ന് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങി
സൗദിയിൽ അഞ്ചു മുതല്‍ പതിനൊന്ന് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങി
സ്വന്തം ലേഖകൻ: സൗദിയിൽ അഞ്ചു മുതല്‍ 11 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങി. ആദ്യ ഡോസ് വാക്സിൻ വിതരണം തുടങ്ങിയതായി ആരോഗ്യമന്ത്രാലയം ആണ് അറിയിച്ചത്. വൈറസിന്റെ പുതിയ വകഭേദങ്ങൾ വന്നു തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽക്കുന്ന നടപടി വേഗത്തിലാക്കാൻ സൗദി തീരുമാനിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വാക്സിനേഷൻ ഉടൻ ആരംഭിച്ചതെന്ന് അധികൃതർ …
പീഡനക്കേസ്: ആന്‍ഡ്രൂ രാജകുമാരന് സാധാരണ പൗരനായി വിചാരണ; കൈവിട്ട് ചാൾസും വില്യമും
പീഡനക്കേസ്: ആന്‍ഡ്രൂ രാജകുമാരന് സാധാരണ പൗരനായി വിചാരണ; കൈവിട്ട് ചാൾസും വില്യമും
സ്വന്തം ലേഖകൻ: യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി ഹാജരാകണം. ചാള്‍സം വില്യമും തള്ളിപ്പറഞ്ഞതോടെ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ സംരക്ഷണചട്ട എടുത്തുമാറ്റാന്‍ രാജ്ഞിനിര്‍ബന്ധിതമായി. ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ലൈംഗിക പീഡന കേസുമായി മുന്നോട്ട് പോകാന്‍ കോടതി തീരുമാനിച്ചതോടെയാണ് 73-കാരനായ ചാള്‍സും, 39-കാരന്‍ വില്ല്യമും രാജ്ഞിക്ക് മുന്നില്‍ വിഷയം …
തീവ്രവാദിയായ പാക് വനിതയെ വിട്ടയക്കാൻ ആവശ്യപ്പെട്ട് ടെക്സസിൽ ജൂത പള്ളിയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചു
തീവ്രവാദിയായ പാക് വനിതയെ വിട്ടയക്കാൻ ആവശ്യപ്പെട്ട് ടെക്സസിൽ ജൂത പള്ളിയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചു
സ്വന്തം ലേഖകൻ: അമേരിക്കയിലെ ടെക്സസിൽ ജൂതപ്പള്ളിയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച രാത്രിയാണ് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളാക്കപ്പെട്ട എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ട്വീറ്റ് ചെയ്തു. പ്രാർഥനക്കെത്തിയ നാല് പേരെയാണ് ആയുധധാരിയായ ഭീകരൻ ബന്ദികളാക്കിയത്. അമേരിക്കൻ ജയിലിൽ കഴിയുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ള പാകിസ്താൻ ഭീകര വനിത ആഫിയ സിദ്ദീഖിയെ …
ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ദുബായിലെ ബുർജ് അൽ അറബ്
ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ദുബായിലെ ബുർജ് അൽ അറബ്
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ദുബായിലെ ബുർജ് അൽ അറബ് തിരഞ്ഞെടുക്കപ്പെട്ടു. മാലദ്വീപുകളിലെ സോനേവ ജാനി, ലാസ് വെഗാസിലെ ബെല്ലാജിയോ എന്നിവ രണ്ടും മൂന്നൂം സ്ഥാനങ്ങൾ നേടി. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലെ ഹാഷ്ടാഗുകളുടെ എണ്ണം നോക്കി മണി.കോ.യുകെ എന്ന വെബ്സൈറ്റാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഒരുകോടി ഇൻസ്റ്റാഗ്രാം ഹാഷ്ടാഗുകൾ പരിശോധിച്ചാണ് സ്ഥാനം നിർണയിച്ചതെന്ന് വെബ്സൈറ്റ് …
യുഎഇയിൽ വരും ആഴ്ചയില്‍ കനത്ത മഴ; 40 കിമീ വേഗതയില്‍ കാറ്റ്; വാഹന യാത്രക്കാർ ശ്രദ്ധിക്കണം
യുഎഇയിൽ വരും ആഴ്ചയില്‍ കനത്ത മഴ; 40 കിമീ വേഗതയില്‍ കാറ്റ്; വാഹന യാത്രക്കാർ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ കനക്കുന്നു. അബുദാബി, അല്‍ ഐന്‍, ദുബായ് എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ മഴ പെയ്തു. യുഎഇയില്‍ ഉടനീളം ആകാശം മേഘാവൃതമാണ്. വടക്ക്, കിഴക്ക്, ചില പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമാണ്. അബുദാബി, അല്‍ ഐന്‍, ദുബായിലെ ഹട്ട പ്രദേശം എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ മഴ പെയ്തു. മേഘ രൂപീകരണവും മഴയുള്ള …
സൗദിയിൽ പുതുക്കിയ നിയമ ലംഘനങ്ങളുടെ പട്ടിക പുറത്ത്; കുറ്റക്കാർക്ക് 10 ലക്ഷം റിയാൽ വരെ പിഴ
സൗദിയിൽ പുതുക്കിയ നിയമ ലംഘനങ്ങളുടെ പട്ടിക പുറത്ത്; കുറ്റക്കാർക്ക് 10 ലക്ഷം റിയാൽ വരെ പിഴ
സ്വന്തം ലേഖകൻ: സൗദിയിൽ പത്തു ലക്ഷം റിയാൽ വരെ പിഴകൾ ഈടാക്കുന്ന പുതുക്കിയ ബലദിയ നിയമ ലംഘനങ്ങളുടെ പട്ടിക അധികൃതർ പുറത്ത് വിട്ടു. പിഴകൾ ഇന്നലെ (ശനി) മുതൽ പ്രാബല്യത്തിൽ വന്നു. വാണിജ്യ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സജ്ജീകരിച്ചില്ലെങ്കിൽ 25,000 റിയാൽ പിഴ ഈടാക്കും. സ്ത്രീകളുടെ ബ്യുട്ടീ ഷോപ്പുകളിൽ ക്യാമറകൾ സ്ഥാപിച്ചാൽ 20,000 റിയാൽ …
സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കുന്നു; ഓഫ്ലൈൻ ക്ലാസുകൾ ഈ മാസം 23 മുതൽ
സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കുന്നു; ഓഫ്ലൈൻ ക്ലാസുകൾ ഈ മാസം 23 മുതൽ
സ്വന്തം ലേഖകൻ: സൗദിയിലെ സ്‌കൂളുകളിൽ കെ.ജി തലം മുതലുള്ള ക്ലാസുകളിൽ നേരിട്ട് പഠനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ഓഫ് ലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികളെ മാനസികമായി സന്നദ്ധമാക്കുന്നതിന് രക്ഷിതാക്കൾക്കും മന്ത്രി നിർദേശം നൽകി. ഈ മാസം 23 മുതൽ സൗദിയിലെ എല്ലാ …
ഗാർഹിക തൊഴിലാളിയ്ക്ക് ഖത്തർ എയർവേയ്സിൽ സുഖപ്രസവം; കുഞ്ഞിന് പേര് മിറാക്കിൾ ഐഷ
ഗാർഹിക തൊഴിലാളിയ്ക്ക് ഖത്തർ എയർവേയ്സിൽ സുഖപ്രസവം; കുഞ്ഞിന് പേര് മിറാക്കിൾ ഐഷ
ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ ആയിരുന്നു യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് മുകളിലൂടെയുള്ള ആകാശയാത്രക്കിടയിൽ ജനിച്ച അവർക്ക് നൽകിയ പേരാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. മിറാക്ക്ൾ ഐഷ എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണത്തിന് നേതൃത്യം നൽകിയ ടൊറന്‍റോ സർവകലാശാലയിലെ …