സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് ഏഴു ദിവസം ക്വാറന്റീൻ ഒഴിവാക്കിയ മുംബൈയിലേക്ക് യാത്രക്കാരുടെ എണ്ണത്തിൽ വർധന. കുറച്ച് ദിവസത്തെ ലീവിനായി നാട്ടിലേക്ക് വരുന്നവർ പലരും മുംബൈ വഴിയാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്. ഇതോടെ ടിക്കറ്റ് നിരക്ക് ഉയർന്നു. പ്രവാസികൾക്ക് കേരളം ക്വാറന്റീൻ നിർബന്ധമാക്കിയതിൽ വലിയ തരത്തലുള്ള പ്രതിക്ഷേധങ്ങൾ ആണ് പല കോണുകളിൽ നിന്നും ഉയർന്നുവരുന്നത്. …
സ്വന്തം ലേഖകൻ: പന്ത്രണ്ടു വയസില്‍ കുറവ് പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്‌സിന്‍ എടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. സ്‌കൂള്‍ അസംബ്ലികള്‍ റദ്ദാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടായാല്‍ വിദ്യാര്‍ഥികള്‍ പരിശോധന നടത്തണം. പന്ത്രണ്ടു വയസില്‍ കുറവുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിക്കല്‍ ഒരു വ്യവസ്ഥയല്ലെന്നാണ് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞിരിക്കുന്നത്. രാവിലെ നടക്കുന്ന അസംബ്ലികള്‍ സ്‌കൂളുകള്‍ റദ്ദാക്കണം. …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികളുമായി സൗദി ഭരണകൂടം മുന്നോട്ട്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തിനകം മാര്‍ക്കറ്റിംഗ് ജോലികളില്‍ 5000 സൗദി പൗരന്‍മാരെ സ്വകാര്യ മേഖലയിലെ ജോലികളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടതായി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വക്താവ് സാദ് അല്‍ ഹമ്മാദ് അറിയിച്ചു. …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ എല്ലാ കോവിഡ് വിലക്കുകളും മാര്‍ച്ചില്‍ റദ്ദാക്കാന്‍ നീക്കവുമായി ബോറിസ്. പ്ലാന്‍ ബി വിലക്കുകള്‍ അടുത്ത ആഴ്ച നീക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിലെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാനുള്ള ഒരുക്കങ്ങള്‍ മന്ത്രിമാര്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. രോഗികള്‍ നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷനില്‍ പോകുന്നതിന് പുറമെ, ടെസ്റ്റ് ആൻഡ് ട്രേസില്‍ സഹകരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കിയേക്കാം. എമര്‍ജന്‍സി കോവിഡ് …
സ്വന്തം ലേഖകൻ: ഗ്ലോസ്റ്ററിനു സമീപം ചെല്‍ട്ടന്‍ഹാമില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മരണമടഞ്ഞ ബിന്‍സ് രാജന്‍ (32), അര്‍ച്ചന നിര്‍മല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കാന്‍ യുക്മയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. കൊല്ലം ഉളിയക്കോവില്‍ സ്വദേശിയും പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ പടുതോട് മലയില്‍ നിര്‍മല്‍ രമേശിന്റെ ഭാര്യയുമാണ് അര്‍ച്ചന. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ പാലയ്ക്കാമറ്റത്തില്‍ രാജന്‍ പൗലോസിന്റെ …
സ്വന്തം ലേഖകൻ: ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യക്ക് അവിടെയും വലിയ തിരിച്ചടി. മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യു.കെ കോടതി. ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്ക് യു.ബി.എസുമായുള്ള ദീർഘകാല തർക്കത്തിൽ മല്യക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേ നൽകാൻ ബ്രിട്ടീഷ് കോടതി …
സ്വന്തം ലേഖകൻ: അച്ഛൻ, അമ്മ, മക്കൾ തുടങ്ങി രക്തബന്ധമുള്ളവരുമായുളള ലൈംഗിക ബന്ധം (ഇൻസെസ്റ്റ്) നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. 1971ന് ശേഷം ഇതാദ്യമായാണ് ഇൻസെസ്റ്റ് ക്രിമിനൽ കുറ്റമാക്കാനുള്ള ഫ്രാൻസിന്‍റെ നീക്കം. നിലവിൽ രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗിക ബന്ധം ഫ്രാൻസിൽ നിയമപരമായിരുന്നു. 18 വയസ്സിന് മുകളിലുള്ള ആർക്കും ആരുമായും ഫ്രാൻസിൽ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയുമായിരുന്നു. ഈ നിയമത്തിലാണ് 231 …
സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അബുദാബിയിലേക്കു പ്രവേശനമില്ല. വാക്സീനും ബൂസ്റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ റോഡ് മാർഗം തലസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുമതി ലഭിക്കൂ. രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടവരാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്. 2 ഡോസ് സിനോഫാം എടുത്തവർ ബൂസ്റ്ററായി ഒരു ഡോസ് …
സ്വന്തം ലേഖകൻ: നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും സാങ്കേതിക വിദ്യകളിൽ സഹകരിക്കാനും ഇന്ത്യ-യുഎഇ ധാരണ. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ബൃഹദ് പദ്ധതികളാണു ലക്ഷ്യം. ഫ്രീസോൺ ടെക്നോളജി പാർക്ക് ‘ദുബായ് സിലിക്കൺ ഒയാസിസും’ (ഡിഎസ്ഒ) ഇന്ത്യ ഇന്നവേഷൻ ഹബ്ബും തമ്മിലാണു സഹകരണം. പദ്ധതികളുടെ സാധ്യതകൾ വിലയിരുത്താൻ ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിൽ സന്ദർശനം നടത്തിയ ഇന്ത്യൻ കോൺസൽ ജനറൽ …
സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നു മുതൽ സൗദിയിലെ പൊതുഇടങ്ങളിൽ പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതോടെ, ആപ്ലിക്കേഷനിൽ വാക്സീന് അപ്പോയ്മെന്റ് ലഭിക്കാത്ത നിരവധി പേരുടെ ആശങ്കക്ക് വ്യക്തത വരുത്തി ആരോഗ്യ മന്ത്രാലയം. രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കാതിരുന്നാൽ മാത്രമേ തവക്കൽനയിലെ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രണ്ടാം …