1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിലും അബുദാബിയിലും അബുദാബിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്‍റൈന്‍ ചട്ടങ്ങളിൽ മാറ്റം
ദുബായിലും അബുദാബിയിലും അബുദാബിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്‍റൈന്‍ ചട്ടങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: അബുദാബിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്‍റൈന്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തി ആരോഗ്യവിഭാഗം. കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയാണ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും 48 മണിക്കൂര്‍ ഇടവിട്ട് പിസിആര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. ദുബായിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ …
ഹൂതി ആക്രമണം: യുഎഇയിൽ എല്ലാ സ്വകാര്യ ഡ്രോണ്‍ പ്രവര്‍ത്തനങ്ങൾക്കും വിലക്ക്
ഹൂതി ആക്രമണം: യുഎഇയിൽ എല്ലാ സ്വകാര്യ ഡ്രോണ്‍ പ്രവര്‍ത്തനങ്ങൾക്കും വിലക്ക്
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ സ്വകാര്യ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് യുഎഇ. സ്‌പോര്‍ട്‌സ് എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡ്രോണുകളുടെ ഉടമകള്‍, പരിശീലകര്‍ എന്നിവരുടെ എല്ലാവിധ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളും നിലവില്‍ താത്കാലികമായി നിര്‍ത്തുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് നാവിക- വ്യോമ ഡ്രോണ്‍ പറത്തലില്‍ ഉള്‍പ്പെടുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ഏകോപിപ്പിച്ചും ആപേക്ഷിക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് …
സൗദിയിലും അതിശൈത്യം; താപനില മൈനസ് മൂന്ന് ഡിഗ്രി; തീയിട്ട പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
സൗദിയിലും അതിശൈത്യം; താപനില മൈനസ് മൂന്ന് ഡിഗ്രി; തീയിട്ട പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: സൗദിയിൽ അതിശൈത്യം തുടരുന്നു. രാജ്യത്തെ താപനില ഇന്ന് മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞു. നാളെ മുതൽ താപനിലയിൽ ക്രമേണ വർധനവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ തണുപ്പിന് പുറമേ ശീതകാറ്റും മഞ്ഞുവീഴ്ചയും തുടരുകയാണ്. തരീഫിലാണ് രാജ്യത്ത് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് മൂന്ന് …
യുകെയിൽ പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ; സൈക്ലിസ്റ്റുകൾക്ക് മുൻഗണന
യുകെയിൽ പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ; സൈക്ലിസ്റ്റുകൾക്ക് മുൻഗണന
സ്വന്തം ലേഖകൻ: യുകെയിൽ നിർണായക മാറ്റങ്ങളുമായി പുതുക്കിയ ഹൈവേ കോഡ് ജനു. 29 മുതൽ പ്രാബല്യത്തിൽ. സൈക്കിൾ യാത്രക്കാർക്ക് ഡ്രൈവർമാരേക്കാൾ വ്യക്തമായ മുൻഗണന നൽകുന്നത് ഉൾപ്പെടെ സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുമ്പോൾ എത്ര സ്ഥലം അനുവദിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയതാണ് പുതിയ കോഡ്. യുകെയിലെ റോഡുകളിലെ ആളുകൾക്കുള്ള ഉപദേശങ്ങളുടെയും നിയമങ്ങളുടെയും പുതിയ ലിസ്റ്റ് ജനുവരി …
മനുഷ്യക്കടത്ത്: കാനഡ – യുഎസ് അതിർത്തിയിൽ ഇന്ത്യൻ കുടുംബം തണുത്ത് മരവിച്ച് മരിച്ചു
മനുഷ്യക്കടത്ത്: കാനഡ – യുഎസ് അതിർത്തിയിൽ ഇന്ത്യൻ കുടുംബം തണുത്ത് മരവിച്ച് മരിച്ചു
സ്വന്തം ലേഖകൻ: യുഎസ് -കാനഡ അതി‍ര്‍ത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം കടുംശൈത്യത്തിൽപെട്ട് മരിച്ചതായി റിപ്പോര്‍ട്ട്. കൈക്കുഞ്ഞടക്കം നാലു പേർ മരിച്ചെന്നും ഇവര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നതായും മാനിടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർ.സി.എം.പി) അറിയിച്ചു. മനുഷ്യക്കടത്തിനിടെയാണ് മരണം. രണ്ട് മുതിര്‍ന്നവരുടെയും ഒരു കൗമാരക്കാരന്റെയും ഒരു കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കാനഡ അതിര്‍ത്തിയിലെ എമേഴ്സൺ ഭാഗത്ത് ബുധനാഴ്ചയാണ് കണ്ടത്. …
അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റ്! വിമാനത്തെ വെല്ലുന്ന ഇത്തിഹാദ് ട്രെയിനിലെ യാത്ര
അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റ്! വിമാനത്തെ വെല്ലുന്ന ഇത്തിഹാദ് ട്രെയിനിലെ യാത്ര
സ്വന്തം ലേഖകൻ: നിര്‍മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള യാത്രാ ട്രെയിനിന്റെ ആദ്യ ദൃശ്യങ്ങള്‍ ഇത്തിഹാദ് റെയില്‍ അധികൃതര്‍ പുറത്തുവിട്ടു. അത്യാധുനിക സൗകര്യങ്ങളുമായി രാജകീയ യാത്രയാണ് ഇത്തിഹാദ് ട്രെയിനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. ഹൈസ്പീഡ് ട്രെയിനുകളുടെ സവിശേഷതയായ എയറോഡൈനാമിക് ഡിസൈനില്‍ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്ന ട്രെയിനിന്റെ ഇന്റീരിയര്‍ അതിമനോഹരവും സൗകര്യപ്രദവുമാണ്. അത്യാധുനിക രീതിയില്‍ നിര്‍മിച്ചിട്ടുള്ള ട്രെയിനില്‍ വിമാനത്തിന്റേതിന് …
അബുദാബിയില്‍ പ്രവേശിക്കാ നുള്ള നിബന്ധനകളില്‍ മാറ്റം; യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അബുദാബിയില്‍ പ്രവേശിക്കാ നുള്ള നിബന്ധനകളില്‍ മാറ്റം; യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കുള്ള നിബന്ധനകളില്‍ മാറ്റം. സന്ദര്‍ശകര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിബന്ധനയില്ല. അബുദാബി സാംസ്‌കാരിക- ടൂറിസം വകുപ്പാണ് ഇതു സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്. എമിറേറ്റിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ അബുദാബിയില്‍ കോവിഡ് വാക്‌സിന്റെ …
വനിതാ സ്പോൺസർ ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ ആരോപണം; സൗദിയിൽ ഇന്ത്യക്കാരനെ നാടുകടത്തി
വനിതാ സ്പോൺസർ ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ ആരോപണം; സൗദിയിൽ ഇന്ത്യക്കാരനെ നാടുകടത്തി
സ്വന്തം ലേഖകൻ: വനിതാ സ്പോൺസർ ലൈംഗിക പീഡനത്തിനിരയാക്കി എന്നരോപിച്ച് സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനെ തടവിനു ശേഷം സൗദിയിൽ നിന്ന് നാടുകടത്തി.‌ ജുബൈലിൽ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സുരേന്ദ്ര കുമാറിനെയാണു നാലു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാടു കടത്തിയത്. തന്നെ സ്പോൺസർ പീഡനത്തിരയാക്കുന്നതായും ഇവരുടെ അടുത്ത് …
സൗദിയിലെ മുഴുവന്‍ ക്ലാസ്സുകളും ഞായറാഴ്ച മുതൽ ഓഫ്ലൈൻ; രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം
സൗദിയിലെ മുഴുവന്‍ ക്ലാസ്സുകളും ഞായറാഴ്ച മുതൽ ഓഫ്ലൈൻ; രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം
സ്വന്തം ലേഖകൻ: ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്രൈമറി തലം വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ഞായറാഴ്ച പുനഃരാരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിനു മുന്നോടിയായുള്ള പരീക്ഷണ ക്ലാസ്സുകള്‍ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ചിരുന്നു. നീണ്ട അവധി കഴിഞ്ഞ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് കുട്ടികളും …
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മാസ്‌ക് പിൻവലിക്കൽ; സർക്കാരും മാനേജ്മെൻ്റുകളും രണ്ടു തട്ടിൽ
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മാസ്‌ക് പിൻവലിക്കൽ; സർക്കാരും മാനേജ്മെൻ്റുകളും രണ്ടു തട്ടിൽ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാസ്‌ക് വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ഇനി വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിബന്ധന അനുസരിക്കില്ലെന്നും, ക്ലാസ്മുറികളില്‍ കുട്ടികളെ നിര്‍ബന്ധമായി മാസ്‌ക് ധരിപ്പിക്കുമെന്നും സ്‌കൂളുകള്‍ തീരുമാനിച്ചതോടെ ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. പ്ലാന്‍ ബി വിലക്കുകള്‍ റദ്ദാക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന …