1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിലെ പ്രവാസി തൊഴിലാളികളുടെ കഴിവുകൾ പുതിയ തലമുറക്ക് പാഠമാണെന്ന് തൊഴിൽ മന്ത്രി
ഒമാനിലെ പ്രവാസി തൊഴിലാളികളുടെ കഴിവുകൾ പുതിയ തലമുറക്ക് പാഠമാണെന്ന് തൊഴിൽ മന്ത്രി
സ്വന്തം ലേഖകൻ: 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാനിലെ 20,000-ത്തോളം പ്രവാസികളുടെ ജോലിയിലുള്ള വൈദഗ്ധ്യം പുതിയ തലമുറയുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാമെന്ന് തൊഴിൽ മന്ത്രി ഡോ.മഹദ് ബവോയ്ൻ പറഞ്ഞു. ജോലിയിലുള്ള അവരുടെ അനുഭവങ്ങൾ പുതിയ തലമുറയിലുള്ളവരുടെ തൊഴിൽ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കും. 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് തൊഴിൽ വിസ പുതുക്കാൻ അനുമതി നൽകുന്ന സർക്കുലർ …
യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല; സ്‌കൂളുകളിൽ മാസ്ക് വീണ്ടും
യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല; സ്‌കൂളുകളിൽ മാസ്ക് വീണ്ടും
സ്വന്തം ലേഖകൻ: സര്‍ക്കാരിന്റെ പ്രഖ്യാപിത സമയത്തിനുമുമ്പ് രണ്ടുഡോസ് വാക്സിന്‍ എടുക്കാത്ത ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ചു! 77,000 ജീവനക്കാരെ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പദ്ധതി നടപ്പാക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പിന്‍മാറ്റം. കെയര്‍ മേഖലയിലും ഇത് ബാധകമാകുമെന്നാണ് സൂചന. എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിന് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതിയാണ് ഹെല്‍ത്ത് സെക്രട്ടറി റദ്ദാക്കുന്നത്. എന്‍എച്ച്എസ്, …
യുഎസിൽ എച്ച്​-1ബി വിസാ രജിസ്​​ട്രേഷൻ മാർച്ച്​ ഒന്നിന്​​ തുടങ്ങും; മാർച്ച് 18 വരെ രജിസ്റ്റർ ചെയ്യാം
യുഎസിൽ എച്ച്​-1ബി വിസാ രജിസ്​​ട്രേഷൻ മാർച്ച്​ ഒന്നിന്​​ തുടങ്ങും; മാർച്ച് 18 വരെ രജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: 2023 സാമ്പത്തിക വർഷത്തിലേക്കുള്ള എച്ച്1 ബി വീസകൾക്ക് അപേക്ഷിക്കാനുള്ള റജിസ്ട്രേഷൻ നടപടികൾ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് യുഎസ് ഫെഡറൽ ഇമിഗ്രേഷൻ ഏജൻസി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് 31 നു മുൻപ് ഓൺലൈനായി വിവരമറിയിക്കും. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന എച്ച്1 ബി വീസ ഉപയോഗിച്ച് ഇന്ത്യയും …
റഷ്യ യുക്രൈനെ ആക്രമിച്ചാൽ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോയും യുകെയും; പ്രകോപനം തുടർന്ന് മോസ്കോ
റഷ്യ യുക്രൈനെ ആക്രമിച്ചാൽ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോയും യുകെയും; പ്രകോപനം തുടർന്ന് മോസ്കോ
സ്വന്തം ലേഖകൻ: യുക്രൈ​യ്നു നേ​രെ റ​ഷ്യ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ തി​രി​ച്ച​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ കി​ഴ​ക്ക​ൻ യൂ​റോ​പി​ൽ സൈ​നി​ക വി​ന്യാ​സം ശ​ക്ത​മാ​ക്കി നാ​റ്റോ. സൈ​നി​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​നു പു​റ​മെ കൂ​ടു​ത​ലാ​യി യു​ദ്ധ​വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. ലി​ത്വേ​നി​യ, ബ​ൾ​ഗേ​റി​യ, റു​മേ​നി​യ, പോ​ള​ണ്ട്, എ​സ്തോ​ണി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് നാ​റ്റോ സൈ​നി​ക​ശേ​ഷി കൂ​ട്ടി​യ​ത്. യു.​എ​സ്, ബ്രി​ട്ട​ൻ എ​ന്നി​വ​ക്കു പു​റ​മെ ഡെ​ന്മാ​ർ​ക്, സ്‍പെ​യി​ൻ, നെ​ത​ർ​ല​ൻ​ഡ്സ്, ഫ്രാ​ൻ​സ് …
യുഎഇയിൽ സ്വകാര്യ മേഖലയിൽ തൊഴിൽ നിയമ ഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ സ്വകാര്യ മേഖലയിൽ തൊഴിൽ നിയമ ഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിൽ ഉടമയ്ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്ന തൊഴിൽ നിയമ ഭേദഗതി ബുധനാഴ്ച നിലവിൽ വരും. 1980ലെ എട്ടാം നമ്പർ നിയമത്തിനു പകരം ഫെഡറൽ തൊഴിൽ നിയമം 2021ലെ 33-ാം നിയമം അനുസരിച്ചുള്ള പുതിയ മാനദണ്ഡങ്ങൾ ഉറപ്പാക്കും. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി), അബുദാബി …
അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈല്‍ തകർത്തതായി പ്രതിരോധ മന്ത്രാലയം
അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈല്‍ തകർത്തതായി പ്രതിരോധ മന്ത്രാലയം
സ്വന്തം ലേഖകൻ: അബുദാബിയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗിന്റെ അബുദാബി സന്ദര്‍ശനത്തിനിടെയാണ് ഹൂതികളുടെ ആക്രമണം ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യെമനിലെ ഹൂതികള്‍ യുഎഇയുടെ തലസ്ഥാന എമിറേറ്റിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. പ്രാദേശിക സമയം രാത്രി 12.20 …
സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ബൂസ്​റ്റർ ഡോസ്​ നിർബന്ധം
സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ബൂസ്​റ്റർ ഡോസ്​ നിർബന്ധം
സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നു മുതൽ സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കണം എങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണം എന്ന് സൗദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം എന്നും പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് 8 മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സാധിക്കുക. ടാക്സി,ട്രെയിന്‍, റെന്റ് …
സൗദിയിൽ വാറ്റ് നികുതി ലംഘനങ്ങളിലും പിഴകളിലും മാറ്റം; ചില കുറ്റങ്ങൾക്ക് ആദ്യ തവണ പിഴയില്ല
സൗദിയിൽ വാറ്റ് നികുതി ലംഘനങ്ങളിലും പിഴകളിലും മാറ്റം; ചില കുറ്റങ്ങൾക്ക് ആദ്യ തവണ പിഴയില്ല
സ്വന്തം ലേഖകൻ: മൂല്യവര്‍ധിത നികുതി അഥവാ വാറ്റുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലും ഇവക്കുള്ള പിഴകളിലും സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി മാറ്റം വരുത്തി. ഇന്നലെ ഞായറാഴ്ച മുതല്‍ പുതിയ രീതി നിലവില്‍ വന്നതായും അധികൃതര്‍ അറിയിച്ചു. ആദ്യമായി നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തില്ലെന്നതാണ് മാറ്റങ്ങളില്‍ പ്രധാനം. ഇതുപ്രകാരം വാറ്റ് നിമയ ലംഘനങ്ങളുമായി ബന്ധപ്പെട്ട് …
റഷ്യൻ പട യുക്രെയ്ൻ വളഞ്ഞു; ആക്രമണം ഏതു നിമിഷവും; യുഎസിനൊപ്പം തിരിച്ചടിക്കാൻ യുകെയും
റഷ്യൻ പട യുക്രെയ്ൻ വളഞ്ഞു; ആക്രമണം ഏതു നിമിഷവും; യുഎസിനൊപ്പം തിരിച്ചടിക്കാൻ യുകെയും
സ്വന്തം ലേഖകൻ: റഷ്യ ആക്രമണത്തിനു സജ്ജമായിക്കഴിഞ്ഞെന്നു യുഎസ് നിരീക്ഷണം. യുക്രെയ്നെ ആക്രമിച്ചാൽ അനന്തരഫലം പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് യുഎസ് സേനാമേധാവി മാർക്ക് മില്ലി പറഞ്ഞു. ശീതയുദ്ധത്തിനു ശേഷം ഇതാദ്യമാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പിനൊപ്പം കിഴക്കൻ യൂറോപ്പിലേക്കു സൈനികസന്നാഹവും യുഎസ് ശക്തിപ്പെടുത്തി. സൈനിക സഖ്യമായ നാറ്റോയ്ക്കു കരുത്തേകാൻ ചെറിയൊരു സംഘം സൈനികരെ ഉടൻ അയയ്ക്കുമെന്ന് പ്രസിഡന്റ് …
കാനഡയിൽ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ജനരോഷം; ട്രൂഡോയും കുടുംബവും രഹസ്യകേന്ദ്രത്തിൽ
കാനഡയിൽ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ജനരോഷം; ട്രൂഡോയും കുടുംബവും രഹസ്യകേന്ദ്രത്തിൽ
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോർട്ട്. കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവർമാരാണ് പ്രതിഷേധ രംഗത്തുള്ളത്. യു.എസ്-കാനഡ അതിർത്തി ക​ടന്നെത്തുന്ന ട്രക്കുകളിലെ തൊഴിലാളികൾക്കാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ വാക്സിൻ നിർബന്ധമാക്കിയത്. വാക്സിൻ സ്വീകരിക്കാത്ത കനേഡിയൻ ഡ്രൈവർമാർ അതിർത്തി ക​ടന്നെത്തിയാൽ ഒരാഴ്ച ക്വാറന്റീനിലിരിക്കണമെന്നും …