1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലീഷ് ചാനലിൽ വീണ്ടും അഭയാർഥി ബോട്ട് ദുരന്തം; 27 പേർ മുങ്ങിമരിച്ചു; കടലിൽ ഒഴുകി മൃതദേഹങ്ങൾ
ഇംഗ്ലീഷ് ചാനലിൽ വീണ്ടും അഭയാർഥി ബോട്ട് ദുരന്തം; 27 പേർ മുങ്ങിമരിച്ചു; കടലിൽ ഒഴുകി മൃതദേഹങ്ങൾ
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനൽ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 27 പേർ മരിച്ചു. ഫ്രാൻസിന്‍റെ വടക്കാൻ തീരമായ കലൈസക്ക് സമീപം ബുധനാഴ്ചയാണ് അഭയാർഥികൾ സഞ്ചരിച്ച ചെറിയ ഡിങ്കി മുങ്ങിയത്. ഫ്രാൻസിനും യു.കെക്കും ഇടയിലുള്ള കടലിടുക്കിൽ ഇത്രയും അധികം ആളുകൾ മുങ്ങിമരിക്കുന്ന ബോട്ടുദുരന്തം ആദ്യമാണ്. കടൽ സാധാരണയിലും ശാന്തമായതിനാലാണ് ചെറിയ ഡിങ്കി ബോട്ടിൽ …
യുകെ പാർലിമെൻ്റിന് കൈക്കുഞ്ഞുങ്ങൾ അലർജി; വിലക്കിനെതിരെ വ്യാപക പ്രതിഷേധം
യുകെ പാർലിമെൻ്റിന് കൈക്കുഞ്ഞുങ്ങൾ അലർജി; വിലക്കിനെതിരെ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: പാർലമെന്റ് അംഗങ്ങൾ സഭയിൽ കുട്ടികളെ കൊണ്ടുവരുന്നതു വിലക്കുന്ന പുതിയ നിയമത്തിനെതിരെ യുകെയിൽ പ്രതിഷേധം. കുട്ടികളോടൊപ്പം വരുന്ന അംഗങ്ങൾ സഭയിൽ ഇരിക്കരുതെന്ന പുതിയ നിയമം സെപ്റ്റംബറിലാണു പ്രാബല്യത്തിൽ വന്നത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ സഭയിൽ കൊണ്ടുവരരുതെന്നു തന്നോട് നിർദേശിച്ചതായി ലേബർ പാർട്ടിയിലെ ജനസഭാംഗം സ്റ്റെല്ല ക്രീസി ഇന്നലെ പരാതിപ്പെട്ടതോടെയാണ് പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം …
അധികാരത്തിൽ വെറും 12 മണിക്കൂർ മാത്രം; സ്വീഡന്‍റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു!
അധികാരത്തിൽ വെറും 12 മണിക്കൂർ മാത്രം; സ്വീഡന്‍റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു!
സ്വന്തം ലേഖകൻ: ചുമതലയേറ്റ് 12 മണിക്കൂറിനുശേഷം സ്വീഡ​െൻറ ആദ്യ വനിത പ്രധാനമന്ത്രിയായ സോഷ്യൽ ഡെമോക്രാറ്റ്​ നേതാവ്​ മഗ്​ദലീന ആൻഡേഴ്​സൺ രാജിവെച്ചു. സഖ്യ സർക്കാറിൽനിന്ന് ഗ്രീൻ പാർട്ടി പിന്മാറിയതോടെയാണ് രാജിവെച്ചത്. പാർലമെൻറ് സഖ്യത്തിന്‍റെ ബജറ്റ് ബിൽ തള്ളിയതോടെയാണ് ഗ്രീൻ പാർട്ടി സഖ്യം വിടാൻ തീരുമാനിച്ചത്. ഇതോടെ രാജ്യത്ത് ഭരണപ്രതിസന്ധി ഉടലെടുത്തു. ഈ മാസാദ്യമാണ്​ 54കാരിയായ മഗ്​ദലീന സോഷ്യൽ …
20 മാസത്തിന് ശേഷം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണശേഷിയിൽ; ഇനി യാത്ര സുഗമം
20 മാസത്തിന് ശേഷം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണശേഷിയിൽ; ഇനി യാത്ര സുഗമം
സ്വന്തം ലേഖകൻ: 20 മാസങ്ങൾക്കുശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം തുടങ്ങി. ബുധനാഴ്ച ടെർമിനൽ മൂന്നിലെ കോൺകോഴ്‌സ് എ തുറന്നതോടെയാണ് വിമാനത്താവളം 100 ശതമാനം ശേഷിയിലെത്തിയത്. എമിറേറ്റ്‌സ് എയർലൈൻ സേവനം നൽകുന്ന വർഷത്തിൽ 19 മില്യൻ യാത്രക്കാർ കടന്നുപോകുന്ന എ 380 ടെർമിനലാണിത്. മഹാമാരിക്കുശേഷം എമിറേറ്റ്‌സ് എയർലൈൻ 90 ശതമാനവും പ്രവർത്തനശേഷി പുനഃസ്ഥാപിച്ചുകഴിഞ്ഞു. അടുത്തമാസത്തോടെ …
കോവിഡിനെതിരെ സുരക്ഷ: എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം
കോവിഡിനെതിരെ സുരക്ഷ: എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ ബൂസ്റ്റർ ഡോസ് വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. സ്വദേശികളുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. സിനോഫാം വാക്‌സീൻ എടുത്തവർ രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനുശേഷം ബൂസ്റ്റർ ‍‍‍ഡോസ് എടുക്കണമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ …
ഇന്ത്യയും സൗദിയും ഡിജിറ്റൽ, ഇലക്ട്രോണിക് മേഖലകളിൽ ഒരുമിച്ച് മുന്നോട്ട്; കൂടുതൽ തൊഴിലുകൾ
ഇന്ത്യയും സൗദിയും ഡിജിറ്റൽ, ഇലക്ട്രോണിക് മേഖലകളിൽ ഒരുമിച്ച് മുന്നോട്ട്; കൂടുതൽ തൊഴിലുകൾ
സ്വന്തം ലേഖകൻ: ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും ഇലക്ട്രോണിക്‌സ് രംഗത്തും യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ–സൗദി ധാരണ. ഇതുസംബന്ധിച്ച് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിക്കു സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ …
സൗദിയിൽ വിഷന്‍ 2030 ഫലം കാണുന്നതായി കണക്കുകൾ; എണ്ണയിതര കയറ്റുമതിയില്‍ കുതിച്ചു കയറ്റം
സൗദിയിൽ വിഷന്‍ 2030 ഫലം കാണുന്നതായി കണക്കുകൾ; എണ്ണയിതര കയറ്റുമതിയില്‍ കുതിച്ചു കയറ്റം
സ്വന്തം ലേഖകൻ: ജ്യത്തെ സാമ്പത്തിക മേഖലയുടെ എണ്ണയിന്‍ മേലുള്ള അമിത ആശ്രയത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികള്‍ വിജയം കാണുന്നതായി വിലയിരുത്തല്‍. രാജ്യത്തെ എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 2021 സപ്തംബറില്‍ …
യുകെയിൽ നഴ്സുമാർ ഉൾപ്പെ ടെ അടിയന്തിര സേവന വിഭാഗ ങ്ങളെ കൊല്ലുന്നവർക്ക് ഇനി ആജീവനാന്ത ജയിൽ ശിക്ഷ
യുകെയിൽ നഴ്സുമാർ ഉൾപ്പെ ടെ അടിയന്തിര സേവന വിഭാഗ ങ്ങളെ കൊല്ലുന്നവർക്ക് ഇനി ആജീവനാന്ത ജയിൽ ശിക്ഷ
സ്വന്തം ലേഖകൻ: യുകെയിൽ നഴ്സുമാർ ഉൾപ്പെടെ അടിയന്തിര സേവന വിഭാഗങ്ങളെ കൊല്ലുന്നവർക്ക് ഇനി ആജീവനാന്ത ജയിൽ ശിക്ഷ. ഈ വിഭാഗക്കാരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്ന നിയമമാറ്റം വരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവര്‍ക്ക് ജീവിതാവസാനം വരെ ജയില്‍ ഉറപ്പാക്കും. പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താലും …
യൂറോപ്പില്‍ കോവിഡിൻ്റെ താണ്ഡവം കാണാനിരിക്കുന്നതേ ഉള്ളൂ! മരണം ഏഴു ലക്ഷം വരെയാകാമെന്ന് WHO
യൂറോപ്പില്‍ കോവിഡിൻ്റെ താണ്ഡവം കാണാനിരിക്കുന്നതേ ഉള്ളൂ! മരണം ഏഴു ലക്ഷം വരെയാകാമെന്ന് WHO
സ്വന്തം ലേഖകൻ: യൂറോപ്പിൽ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളംപേർകൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചു. 2022 മാർച്ചുവരെ 53ൽ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തിൽ കനത്തതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാക്സിനേഷൻ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയർത്തുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണം …
സൗദി, ഒമാൻ കരാതിർത്തി വഴി യു.എ.ഇയിൽ എത്തുന്നവർക്ക് പുതിയ കോവിഡ് മാർഗനിർദേശങ്ങൾ
സൗദി, ഒമാൻ കരാതിർത്തി വഴി യു.എ.ഇയിൽ എത്തുന്നവർക്ക് പുതിയ കോവിഡ് മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്ന്‌ യുഎഇയിലേക്ക് കര അതിർത്തിവഴി പ്രവേശിക്കുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി അധികൃതർ. ഈ രാജ്യങ്ങളിലെ താമസക്കാരോ പൗരൻമാരോ യുഎഇയിലേക്ക് കര അതിർത്തിയിലൂടെ പ്രവേശിക്കുന്നതിന് മുൻപ് 14 ദിവസത്തിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ ഫലം ഹാജരാക്കണം. കൂടാതെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരിക്കുകയും വേണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് …