സ്വന്തം ലേഖകൻ: കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുടർനടപടികളും നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുണ്ടെന്നും പൊതു ആരോഗ്യ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. അബ്ദുല്ല അൽ ഖുവൈസാനി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ വൈറസ് …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾക്കുകൂടി ഖത്തർ എയർവേസ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. അംഗോള, സാംബിയ എന്നിവയാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക, മൊസാംബീക്, സിംബാബ്‌വെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ശനിയാഴ്ച വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കുള്ള രാജ്യങ്ങളിൽനിന്നും അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തർ എയർവേസ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്‍റെ കൂടുതൽ അപകടകരമായ ഒമിക്രോൺ വകഭേദം യുകെയിലും ഇറ്റലിയിലും ജർമ്മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ട് കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം …
സ്വന്തം ലേഖകൻ: സേവന, വേതന വ്യവസ്ഥകൾ പുതുക്കണം എന്നാവശ്യപ്പെട്ട് സ്വിറ്റ്‌സർലൻഡിൽ നഴ്‌സുമാർ സമരത്തിലേക്ക്. കഴിഞ്ഞ കുറെ വർഷങ്ങളായി ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ മേഖലയിൽ കാര്യമായ വേതന പരിഷ്ക്കാരങ്ങളില്ല. മാത്രമല്ല കോവിഡിന്റെ വരവോടെ നഴ്സുമാരുടെ ആവശ്യങ്ങൾ പിന്തള്ളപ്പെടുകയും ചെയ്തു. ഇതിനു പരിഹാരം ആവശ്യപ്പെട്ടും കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ വേണ്ടിയുള്ള നടപടികൾക്കു വേണ്ടിയുമാണ് നഴ്സുമാർ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് സഞ്ചാരികളെ വിഷമത്തിലാക്കി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ബ്രിട്ടൻ വ്യാഴാഴ്ച തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. പല രാജ്യങ്ങളും പിന്നാലെ വിലക്കുമായെത്തി. ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരെ കർശനമായി നിരീക്ഷിക്കാൻ ഇന്ത്യ …
സ്വന്തം ലേഖകൻ: യുഎഇയില്‍ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം. 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. രാജ്യത്തെ സാമ്പത്തിക, നിക്ഷേപക, വാണിജ്യ സാധ്യതകള്‍ ശക്തിപ്പെടുത്താനും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഉതകുന്ന ബൃഹത്തായ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ നാല് ശനിയാഴ്ച രാത്രി ഒരു മണി മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ …
സ്വന്തം ലേഖകൻ: കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ദക്ഷിണാഫ്രിക്കയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ …
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കി. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായാണ് ഫ്രാൻസ് ചർച്ച നടത്താനിരുന്നത്. ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തത്. മൂന്നു കുട്ടികളും ഒരു …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അന്താരാഷ്ട്ര വിമാന സർവിസുകൾ പഴയപടി പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്നതിനിടയിലാണ് പുതിയ കോറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തത്. വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്രക്ക് വാതിൽ തുറന്നത് ഈയിടെയാണ്. യുകെയിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ …