സ്വന്തം ലേഖകൻ: പുതുതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് വകഭേദം അതിര്‍ത്തികള്‍ കടക്കാതിരിക്കാന്‍ മുന്‍കരുതലുമായി രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കുന്നതില്‍ സിംഗപ്പൂര്‍, ഇസ്രയേല്‍ എന്നിവരോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളും. മുന്‍കാലങ്ങളില്‍, പുതിയ വകഭേദങ്ങൾ വന്നപ്പോള്‍ യാത്രാ നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാരുകള്‍ മാസങ്ങള്‍ എടുത്തിരുന്നു. എന്നാല്‍, ഇത്തവണ, ദക്ഷിണാഫ്രിക്കയുടെ മുന്‍കരുതല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ വന്നു. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ …
സ്വന്തം ലേഖകൻ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിവിധ രാജ്യങ്ങൾ യാത്രാ വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കുമുമ്പ് നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന് എമിറേറ്റ്സ് എയർലൈൻ. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. സിംഗപ്പൂർ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടർന്നാണ് എമിറേറ്റ്സ് വെബ്സൈറ്റിൽ നിർദേശം വന്നത്. നിയന്ത്രണങ്ങൾ ബാധകമാകുന്ന യാത്രക്കാർ …
സ്വന്തം ലേഖകൻ: എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇപ്പോള്‍ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും ചേർന്ന് നൽകിയ ഇരട്ട പ്രഹരമേറ്റ് യുകെയിലെ ക്രിസ്മസ് വിപണി. യുകെയിലുടനീളമുള്ള ടൗണ്‍ സ്ക്വയറുകളും നഗര കേന്ദ്രങ്ങളും നിറയ്ക്കുന്ന പരമ്പരാഗത കോണ്ടിനെന്റല്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം ചെറുതും കുറഞ്ഞ തോതിലും ആയിരിക്കും. കോവിഡ് മൂലം ചുരുങ്ങിയത് 10,000 പ്രൊഫഷണല്‍ സ്റ്റാള്‍ ഹോള്‍ഡര്‍മാര്‍ വ്യവസായം ഉപേക്ഷിച്ചു എന്നാണ്. മറുവശത്തു ബ്രക്സിറ്റ് ബ്രിട്ടനിലേക്കുള്ള …
സ്വന്തം ലേഖകൻ: യാത്രക്കായി കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പത് മാസമായി നിശ്ചയിക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. യാത്രക്കായി എല്ലാ മുതിർന്നവർക്കും വാക്‌സിൻ ബൂസ്റ്ററുകൾ പരിഗണിക്കണമെന്ന് യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി) നിർദേശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ ആഭ്യന്തര യൂറോപ്യൻ യൂനിയൻ യാത്രാ മാനദണ്ഡങ്ങൾ തയാറാക്കുമെന്ന് ഇ.യു ജസ്റ്റിസ് കമീഷണർ ദിദിയർ …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഇത് രാജ്യത്ത് രോഗബാധയുടെ എണ്ണത്തില്‍ വര്‍ധനവിന് കാരണമായി. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന അണുബാധകളുടെ എണ്ണം നവംബര്‍ ആരംഭം മുതല്‍ പത്ത് മടങ്ങ് വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്‌സ്വാന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന …
സ്വന്തം ലേഖകൻ: കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവരുടെ റീഎൻട്രി വിസകൾ പുതുക്കാനാകില്ലെന്ന് സൗദിയിലെ അബ്ഷീർ പ്ലാറ്റ് ഫോം അറിയിച്ചു. സൗദിയിലേക്ക് മടങ്ങാനാകാത്ത വിദേശികൾക്ക് സ്‌പോൺസറുടെ സഹായത്തോടെ നാട്ടിലിരുന്ന് വിസാ കാലാവധി ദീർഘിപ്പിക്കാം. ഇഖാമയിൽ കാലാവധി ഉള്ളവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക. നാട്ടിൽ പോകുന്നവർക്ക് മടങ്ങിയെത്തുന്നവത് വരെ അനുവദിക്കുന്നതാണ് എക്‌സിറ്റ് റീഎൻട്രി വിസ. കോവിഡ് അടക്കം …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും സൗദിയിൽ ക്വാറന്റീൻ നിർബന്ധം. ഇന്ത്യ അടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്നു ഡിസംബർ ഒന്നു മുതൽ സൗദിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെങ്കിലും ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ആവശ്യമാണ്. എന്നാൽ സൗദിയിൽ നിന്നു രണ്ടു കോവിഡ് വാക്സിൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ …
സ്വന്തം ലേഖകൻ: സൗദി യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. നിലവിൽ ഇന്ത്യ അടക്കമുള്ള ആറ് രാജ്യങ്ങളിൽ നിന്നാണ് സൗദി വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ആണ് സര്‍വീസ് തുടങ്ങുക. ഇന്ത്യ, ബ്രസീൽ, പാകിസ്ഥാൻ, ഈജിപ്ത്, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് നേരിട്ട് സർവിസ്. ഡിസംബർ ഒന്ന് …
സ്വന്തം ലേഖകൻ: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിദേശികൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യ കോവിഡ് വാക്‌സിൻ നൽകും. സി.ഡി.സി ഇബ്രയിലും, ഗവർണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ എടുക്കാം. ഒന്നാമത്തേയോ രണ്ടാമത്തേയോ ഡോസ് വാക്‌സിൻ ഇവിടെ നിന്ന് എടുക്കാവുന്നതാണെന്ന് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. സമയം രാവിലെ എട്ട് മണിമുതൽ രാത്രി ഒമ്പത് മണിവരെയാണ് …