സ്വന്തം ലേഖകൻ: ഒക്ടോബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കുമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍, എക്‌സ്‌പോയില്‍ പ്രദര്‍ശനം നടത്തുന്നവര്‍, പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക. ഇന്ത്യയും പാകിസ്താനും ഇന്തോനീഷ്യയും ഉള്‍പ്പെടെ നിലവില്‍ …
സ്വന്തം ലേഖകൻ: അധികൃതരിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിച്ചതിനു ശേഷം മാത്രമേ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. യാത്ര മുടങ്ങിയ ഇന്ത്യക്കാർ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള പത്രക്കുറിപ്പിലാണു നിർദേശം. യാത്ര മുടങ്ങിയ ഇന്ത്യക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡേറ്റാ ശേഖരണം …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകും. അതിനാൽ കോവിഡ് ഭേദമായി ഇമ്യൂൺ സ്റ്റാറ്റസിലുള്ളവരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിമറിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ദോഹ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് മാറ്റുന്നു. ദോഹയിലിറങ്ങിയതിനുശേഷം 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം. റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം …
സ്വന്തം ലേഖകൻ: ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. 5000 റിയാൽ കൈവശമോ, തത്തുല്ല്യമായ തുക അക്കൗണ്ടിലോ കരുതണം എന്ന നിബന്ധന പാലിക്കാത്ത യാത്രക്കാരെയാണ് വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് മടക്കി അയച്ചത്. കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ഉച്ചക്ക് മുമ്പായെത്തിയ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ 10 മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ തടഞ്ഞു …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഗ്രീൻ ലെവൽ നിലവിൽ വരുന്നതോടെയാണിത്. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് നാഷണൽ …
സ്വന്തം ലേഖകൻ: കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം. നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർധന ലഭിക്കും. നേരത്തെ കേവലം ഒരു ശതമാനം മാത്രം ശമ്പള വർധന നടപ്പാക്കിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ മൂന്നു ശതമാനം ശമ്പള വർധന …
സ്വന്തം ലേഖകൻ: ലോകം കോവിഡ് ഭീതിയിൽനിന്ന് പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്ടിച്ച വാക്സിൻ പാസ്പോർട്ട് സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി. 50പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് നടപ്പാക്കിയ ‘ആരോഗ്യ പാസ്’ ഇനി റസ്റ്റൊറന്റുകൾ, കഫേകൾ, ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിലും …
സ്വന്തം ലേഖകൻ: 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയിൽ ചൈനയിലെ ഹെനാൻ പ്രവിശ്യ മുങ്ങി. 25 പേർ മരിച്ചു. 7 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകൾ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്സൂവിലാണ് ഏറ്റവും കൂടുതല്‍ …
സ്വന്തം ലേഖകൻ: താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്. …