1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിക്‌സ് ഉച്ചകോടിക്കായി ഒരുങ്ങി ഡൽഹി; പ്രധാനമന്ത്രി മോദി അധ്യക്ഷനാകും; അഫ്ഗാൻ വിഷയം ശ്രദ്ധാകേന്ദ്രം
ബ്രിക്‌സ് ഉച്ചകോടിക്കായി ഒരുങ്ങി ഡൽഹി; പ്രധാനമന്ത്രി മോദി അധ്യക്ഷനാകും; അഫ്ഗാൻ വിഷയം ശ്രദ്ധാകേന്ദ്രം
സ്വന്തം ലേഖകൻ: 13-ാമത് ബ്രിക്സ് ഉച്ചകോടി വ്യഴാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. കൊറോണയുടെ പഞ്ചാത്തലത്തിൽ വെർച്വലായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നു. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബ്രസീലിയൻ പ്രസിഡന്റ് …
അഫ്ഗാനിൽ പാക് വിരുദ്ധ പ്രകടനത്തിന് നേരെ താലിബാ ൻ വെടിവെപ്പ്; രക്ഷാദൗത്യം പുനരാരംഭിക്കാൻ ഇന്ത്യ
അഫ്ഗാനിൽ പാക് വിരുദ്ധ പ്രകടനത്തിന് നേരെ താലിബാ ൻ വെടിവെപ്പ്; രക്ഷാദൗത്യം പുനരാരംഭിക്കാൻ ഇന്ത്യ
സ്വന്തം ലേഖകൻ: കാബൂളിൽ പാകിസ്താനെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു. നൂറുകണക്കിനു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പാകിസ്താനെതിരെ ഇവർ പ്ലക്കാർഡുകളുയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. …
അബുദാബി ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി; പ്രധാന മാറ്റങ്ങൾ ഇവയാണ്
അബുദാബി ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി; പ്രധാന മാറ്റങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബിയില്‍ വീണ്ടും പുതുക്കി. സെപ്‍റ്റംബര്‍ ഒന്നിനാണ് ആദ്യപട്ടിക പുറത്തുവിട്ടിരുന്നത്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അബുദാബി ഇപ്പോള്‍ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. അബുദാബി പുറത്തുവിട്ട പട്ടിക പ്രകാരമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്സിനെടുത്താണ് …
അബുദാബിയിൽ സ്കൂൾ ബസുകളിൽ റഡാർ; മറികടന്നാൽ വൻ തുക പിഴ നൽകേണ്ടി വരും
അബുദാബിയിൽ സ്കൂൾ ബസുകളിൽ റഡാർ; മറികടന്നാൽ വൻ തുക പിഴ നൽകേണ്ടി വരും
സ്വന്തം ലേഖകൻ: സ്കൂ​ൾ ബ​സു​ക​ളി​ലെ സ്​​റ്റോ​പ് സി​​ഗ്​​ന​ലു​ക​ൾ അ​വ​​ഗ​ണി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രെ പി​ടി​ക്കാ​ൻ റ​ഡാ​ർ സം​വി​ധാ​ന​വു​മാ​യി അ​ധി​കൃ​ത​ർ. ഇ​തി​നാ​യി സ്കൂ​ൾ ബ​സു​ക​ളി​ൽ കാ​മ​റ​ക​ൾ സ​ജ്ജീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ബൂ​ദ​ബി പൊ​ലീ​സ്, ഇ​ൻ​റ​​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സെൻറ​ർ, എ​മി​റേ​റ്റ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ അ​ബൂ​ദ​ബി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ൾ ബ​സു​ക​ളി​ലെ മു​ന്ന​റി​യി​പ്പ് സി​​ഗ്​​ന​ലു​ക​ൾ അ​വ​​ഗ​ണി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രെ റ​ഡാ​ർ ക​ണ്ടെ​ത്തു​ക​യാ​ണ് …
സൗദിയിൽ നിതാഖാത്ത് പദ്ധതി വന്‍ വിജയം; പതിനെട്ട് ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചു
സൗദിയിൽ നിതാഖാത്ത് പദ്ധതി വന്‍ വിജയം; പതിനെട്ട് ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചു
സ്വന്തം ലേഖകൻ: സൗദിയില്‍ നിതാഖാത്ത് പദ്ധതി ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ പതിനെട്ട് ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി മന്ത്രാലയം. നിതാഖാത്ത് വഴി ലക്ഷകണക്കിന് യുവതി യുവാക്കള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പരിഷ്കരിച്ച നിതാഖാത്ത് വഴി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് …
ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂ ൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂ ൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. കെ ജി മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമാണ്. വിദ്യാര്‍ഥികള്‍ റെസിഡൻറ് കാർഡ് എടുത്തതിന്‍റെ കോപ്പി ഈ മാസം ഒമ്പതിനുമുമ്പ് കൈമാറണമെന്ന് ഇന്ത്യൻ സ്കൂൾ അധികൃതരും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ …
അഫ്ഗാൻ പ്രതിസന്ധി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ദോഹയില്‍; അമീറുമായി കൂടിക്കാഴ്ച
അഫ്ഗാൻ പ്രതിസന്ധി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ദോഹയില്‍; അമീറുമായി കൂടിക്കാഴ്ച
സ്വന്തം ലേഖകൻ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പമാണ് ബ്ലിങ്കന്‍റെ ഖത്തര്‍ പര്യടനം. വിമാനത്താവളത്തിലെ ഊഷ്മള സ്വീകരണത്തിന് ശേഷ പേള്‍ പാലസിലെത്തിയ ഇരുവരും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന‍് ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തി. യുഎസ് പൌരന്മാര്‍, ഉദ്യോഗസ്ഥരുള്‍പ്പെടെ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്താന്‍ ഖത്തര്‍ …
ബ്രെക്സിറ്റും കോവിഡും കാരണം ജീവനക്കാരെ കിട്ടാനില്ല! യുകെയിൽ റിക്രൂട്ട്മെൻ്റ് പ്രതിസന്ധി അതിരൂക്ഷം
ബ്രെക്സിറ്റും കോവിഡും കാരണം ജീവനക്കാരെ കിട്ടാനില്ല! യുകെയിൽ റിക്രൂട്ട്മെൻ്റ് പ്രതിസന്ധി അതിരൂക്ഷം
സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും കാരണം ജീവനക്കാരുടെ ക്ഷാമത്തിൽ ഞെരുങ്ങുകയാണ് യുകെയിലെ ബിസിനസുകളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജോലിക്കാരെ കിട്ടാത്തതിനാൽ നികത്താനാകാതെ കിടക്കുന്ന ഒഴിവുകളുടെ എണ്ണം പുതിയ റെക്കോർഡിൽ എത്തിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടയന്തിര ഇടപെടൽ വേണമെന്നാണ് റിക്രൂട്ടമെൻ്റ് മേഖലയിൽ ഉള്ളവരുടെ ആവശ്യം. ദേശീയ തലത്തിൽ പ്രധാന മേഖലകളിലുടനീളം വർദ്ധിച്ചു വരുന്ന തൊഴിലാളി …
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം 22 മുതൽ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം 22 മുതൽ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതൽ 27 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. 2019 സെപ്റ്റംബറിലായിരുന്നു മോദിയുടെ അവസാന അമേരിക്കൻ സന്ദർശനം. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ തുടർ നിലപാടുകൾ എന്താകുമെന്ന് കാത്തിരിപ്പിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. അതേസമയം പ്രധാനമന്ത്രി …
പഞ്ച്ശീർ താഴ്വരയും വീണു; താലിബാൻ വിജയം പാക് സൈന്യത്തിൻ്റെ പിന്തുണയോടെ
പഞ്ച്ശീർ താഴ്വരയും വീണു; താലിബാൻ വിജയം പാക് സൈന്യത്തിൻ്റെ പിന്തുണയോടെ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. പഞ്ച്ശീർ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ അവകാശവാദത്തോട് ഇതുവരെ …