ഗതാഗതനിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കാലാവധികഴിഞ്ഞ ലൈസന്‍സുമായി വാഹനമോടിച്ചവരും ലൈസന്‍സില്ലാതെ വാഹനമോടിച്ചവരുമായ 50 വിദേശികളെ നാടുകടത്തി.
വീട്ടുജോലിക്കാരുടെ റിക്രൂട്‌മെന്റിന് വേണ്ടി വരുന്ന ഭീമമായ സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള സാധ്യത പഠിക്കാന്‍ സൗദി സമിതിയെ നിയോഗിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൗദി ചേംബറും തുടക്കമിട്ടു. സൗദിയില്‍ വീട്ടുജോലിക്കാര്‍ക്ക് നിരവധി അവസരങ്ങളുണ്ടെങ്കിലും ഇതിലേക്ക് പര്യാപ്തമായ എണ്ണത്തില്‍ ജോലിക്കാരെ കിട്ടുന്നില്ല.
മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ എയര്‍ഇന്ത്യാ പൈലറ്റ് ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജയില്‍നിന്ന് കൊച്ചിവഴി ഡല്‍ഹിക്ക് പോകേണ്ട വിമാനത്തിന്റെ പൈലറ്റാണ് അറസ്റ്റിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. 120 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് അറസ്റ്റിലായതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകി. മറ്റൊരു പൈലറ്റ് എത്തിയാണ് വിമാനം പറത്തിയത്.
അല്‍പ്പ വസ്ത്രം ധരിച്ചുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇടുന്നതിനെതിരെ നേഴ്‌സുമാര്‍ക്ക് താക്കീത്. നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്കി സ്മിത്താണ് നേഴ്‌സുമാരുടെ പ്രൊഫഷനെ മോശമാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് ചെയ്തിരിക്കുന്നത്.
'നിങ്ങളുടെ സഹോദരനാണ് ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത്. പിന്നെന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം?' എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥിനി. ഈ ചോദ്യം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷിനെ ആശ്ചര്യപ്പെടുത്തി. വിദ്യാര്‍ത്ഥിനിയായ ഇവി സെഡ്രിച്ചാണ് ഈ ചോദ്യം ചോദിച്ചത്.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അന്‍ജെം ചൗധരിയോട് മഹാത്മാ ഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും ഉപമിച്ച ബിബിസി ഹോം അഫെയ്‌സ് എഡിറ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം.
സ്വന്തം ലേഖകന്‍: ലണ്ടനില്‍ മലയാളി കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ കോലഴി സ്വദേശി പുല്ലറക്കാട്ടില്‍ രതീഷ്, ഭാര്യ ഷിജി, ഇവരുടെ ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. …
പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്മേല്‍ പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയുന്ന പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ഇടവക …
റോഹിങ്ക്യ അഭയാര്‍ഥികളുമായി അന്തമാന്‍ നടുക്കടലിലായിരുന്ന ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുപ്പിച്ചു. തീരത്തടുക്കാന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് ബോട്ടുകള്‍ തീരത്ത് എത്തിയത്.
ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം ചേര്‍ന്ന് ജിഹാദ് നടത്താന്‍ ആഹ്വാനം ചെയ്ത് ഐഎസ് ഭീകരസംഘടനയുടെ തലവന്‍ അല്‍ ബാഗ്ദാദി. ഐഎസില്‍ ചേരാന്‍ അണികളെ ബാഗ്ദാദി ആഹ്വാനം ചെയ്യുന്ന റേഡിയോ സന്ദേശം പുറത്തു വന്നു.