വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റിന് വേണ്ടി വരുന്ന ഭീമമായ സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള സാധ്യത പഠിക്കാന്‍ സൗദി സമിതിയെ നിയോഗിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൗദി ചേംബറും തുടക്കമിട്ടു. സൗദിയില്‍ വീട്ടുജോലിക്കാര്‍ക്ക് നിരവധി അവസരങ്ങളുണ്ടെങ്കിലും ഇതിലേക്ക് പര്യാപ്തമായ എണ്ണത്തില്‍ ജോലിക്കാരെ കിട്ടുന്നില്ല.
വീട്ടുജോലിക്കാരെ നല്കുന്നതിനു പ്രതിമാസം 1580 സൗദി റിയാല്‍ (ഏകദേശം 26,070 രൂപ) തൊഴിലുടമകള്‍ സര്‍വീസ് ഏജന്‍സികള്‍ക്കു നല്‍കണമെന്നാണ് രീതി. ചില ഏജന്‍സികള്‍ രണ്ടു വര്‍ഷത്തെ കരാറില്‍ തൊഴിലാളികളെ നല്കുന്നതിനു 46,000 റിയാല്‍ വരെ (ഏകദേശം 7,59,000 രൂപ) വാങ്ങുന്നുണ്ട്. സൗദിയില്‍ നിലനില്‍ക്കുന്ന കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളുമാണ് റിക്രൂട്ട്മെന്റ് ചെലവുകള്‍ വര്‍ദ്ധിക്കാനുള്ള പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്പോണ്‍സറുമായുള്ള കരാര്‍ അവസാനിച്ചശേഷം മറ്റൊരു ജോലി കണ്ടെത്താന്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ സൗദിയില്‍ ഇതു സാധ്യമല്ല. പ്രതിവാര അവധി ദിവസം ജോലിചെയ്യുന്ന വീടിനു പുറത്തു ചെലവഴിക്കാന്‍ സൗദിയില്‍ സാധിക്കില്ല. ഇത്തരത്തില്‍ നിരവധി നിയന്ത്രണങ്ങളാണ് തൊഴിലാളികള്‍ക്ക് രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ നിരവധി ആളുകള്‍ വീട്ടുജോലികള്‍ക്കും മറ്റും പോയിരുന്നെങ്കിലും അറബികളുടെ കൊടും ക്രൂരതയുടെ കഥകള്‍ നാട്ടില്‍ അറിഞ്ഞ് തുടങ്ങിയതോടെ ഇപ്പോള്‍ സൗദിയിലേക്ക് വീട്ടുജോലിക്ക് പോകാന്‍ മലയാളികള്‍ക്കും മടയാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല