1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ തെരഞ്ഞെടുപ്പ്, പ്രമുഖ ഇന്ത്യന്‍ വംശജെരെല്ലാം ജയിച്ചു കയറി, എംപിമാരുടെ കൂട്ടത്തില്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും
യുകെ തെരഞ്ഞെടുപ്പ്, പ്രമുഖ ഇന്ത്യന്‍ വംശജെരെല്ലാം ജയിച്ചു കയറി, എംപിമാരുടെ കൂട്ടത്തില്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും
സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയം നേടിയതിനൊപ്പം മത്സരിച്ച ഇന്ത്യന്‍ വംശജരെല്ലാം തന്നെ ജയിച്ചു കയറി. കാമറൂണ്‍ മന്ത്രിസഭയിലെ രണ്ടു ഇന്ത്യന്‍ വംശജരായ രണ്ടും മന്ത്രിമാരും ജയിച്ചവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ മന്ത്രിസഭയിലുള്ള പ്രീതി പട്ടേലും ഷൈലേഷ് വാറും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. റെഡ്ഡിങ്ങില്‍ അലോക് ശര്‍മ സീറ്റ് നിലനിര്‍ത്തിയപ്പോര്‍ ഇന്‍ഫോസിഡ് …
ഡേവിഡ് കാമറൂണ്‍ വീണ്ടും പ്രധാനമന്ത്രിയാകും; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി
ഡേവിഡ് കാമറൂണ്‍ വീണ്ടും പ്രധാനമന്ത്രിയാകും; ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി
650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം ലഭിക്കുന്നതിനായി 326 സീറ്റുകളില്‍ വിജയിക്കണം. 300 സീറ്റുകളോളം ഡേവിഡ് കാമറൂണിന്റെ പാര്‍ട്ടി നേടിയിട്ടുണ്ട്.
ഐഎസിനെ നേരിടാന്‍ അമേരിക്ക സിറിയന്‍ റിബല്‍സിന് പരിശീലനം നല്‍കുന്നു
ഐഎസിനെ നേരിടാന്‍ അമേരിക്ക സിറിയന്‍ റിബല്‍സിന് പരിശീലനം നല്‍കുന്നു
സിറിയയില്‍ ദൈനംദിനം ശക്തിപ്രാപിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സിറിയന്‍ റിബല്‍സിന് പരിശീലനം നല്‍കുന്നു. രഹസ്യ കേന്ദ്രത്തിലാണ് അമേരിക്കന്‍ സൈന്യം ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഏകദേശം 90 പേര്‍ക്ക് ഇപ്പോള്‍ സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ആഷ്ടണ്‍ കാര്‍ടര്‍ പറഞ്ഞു.
ചൊവ്വാ ദൗത്യത്തിനായി യുഎഇയും; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
ചൊവ്വാ ദൗത്യത്തിനായി യുഎഇയും; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
ചൊവ്വാ ഗ്രഹത്തില്‍ പര്യവേഷണം നടത്താനുള്ള യുഎഇയുടെ ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് രാജ്യം കരുതുന്നത്. ഇപ്പോഴത്തെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് 2020 ജൂലൈ മാസം ആകുമ്പോഴേക്കും അല്‍ അമീന്‍ എന്ന പേടകം ചൊവ്വയിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് യുഎഇ കരുതുന്നത്.
ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ സന്തോഷത്തില്‍
ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ സന്തോഷത്തില്‍
പ്രവാസികളായ മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സാധാരണ നിലയിലുളളതിനേക്കാള്‍ 75 ശതമാനം അധികം വരെ നാട്ടിലേക്ക് ഇപ്പോള്‍ പ്രവാസികള്‍ പണമയക്കുന്നതായി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ബ്രിട്ടണ്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ട് ചെയ്യാന്‍ എത്തുക 4.5 കോടി ജനങ്ങള്‍
ബ്രിട്ടണ്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ട് ചെയ്യാന്‍ എത്തുക 4.5 കോടി ജനങ്ങള്‍
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടിയേക്കുമെന്നാണു ബ്രിട്ടീഷ് പത്രങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്; വിധി വന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ അഞ്ച് വര്‍ഷം തടവ്; വിധി വന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം
002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന്‍ കോടതിയാണ് സല്‍മാന്‍ ശിക്ഷ വിധിച്ചത്. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി.
മലയാളികള്‍ക്ക് മദ്യം വാങ്ങാന്‍ കൂലിക്ക് ബംഗാളികള്‍ രംഗത്ത്. രോഗികളായ ബംഗാളികള്‍ക്കിത് കേരളത്തില്‍ ചാകരക്കാലം.
മലയാളികള്‍ക്ക് മദ്യം വാങ്ങാന്‍ കൂലിക്ക് ബംഗാളികള്‍ രംഗത്ത്. രോഗികളായ ബംഗാളികള്‍ക്കിത് കേരളത്തില്‍ ചാകരക്കാലം.
  കേരളത്തിലെ ബാറുകള്‍ പൂട്ടിയപ്പോള്‍ ശരിക്കും ‘പെട്ടു’ പോയത് സദാചാര കുടിയന്മാരാണ് എന്നതാണ് സത്യം.ബിവറേജസിനു മുന്‍പില്‍ ക്യൂ നിന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ കഴിയാത്ത ഇവര്‍ ആശ്രയിച്ചിരുന്നത് ബാറുകളിലെ അരണ്ട വെളിച്ചത്തിന്‍ കീഴിലുള്ള ഏതാനും പെഗ്ഗുകളായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ബാറു കള്‍ക്ക് പൂട്ട് വീണതോടെ കുരുക്കിലായ ഇവരുടെ മുന്‍പില്‍ പുതിയ വഴി തുറന്നുകൊണ്ട് ഒരു പറ്റം ബംഗാളികള്‍ കേരളത്തിലേക്ക് …
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തുന്നത് ദുബായ് സര്‍ക്കാര്‍ വിലക്കി
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തുന്നത് ദുബായ് സര്‍ക്കാര്‍ വിലക്കി
സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് ധനശേഖരണം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളാണെന്ന് ഇസ്ലാമിക കാര്യ ജീവകാരുണ്യപ്രവര്‍ത്തന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ആല്‍ ശൈഖ് അഹ്മദ് ആല്‍ ശൈബാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു;കര്‍ശന മാനദണ്ഡങ്ങള്‍ ബാധകം
ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു;കര്‍ശന മാനദണ്ഡങ്ങള്‍ ബാധകം
ന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയില്‍ പരിഷ്‌ക്കരണ പ്രഖ്യാപനങ്ങളുമായി ഫെയ്‌സ്ബുക്ക്. ഈ പദ്ധതി നെറ്റ് ന്യൂട്രാലിറ്റിക്ക് തുരങ്കം വെയ്ക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ പരക്കെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പദ്ധതി രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തിയത്