ചൊവ്വാ ഗ്രഹത്തില്‍ പര്യവേഷണം നടത്താനുള്ള യുഎഇയുടെ ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് രാജ്യം കരുതുന്നത്. ഇപ്പോഴത്തെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് 2020 ജൂലൈ മാസം ആകുമ്പോഴേക്കും അല്‍ അമീന്‍ എന്ന പേടകം ചൊവ്വയിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് യുഎഇ കരുതുന്നത്. പ്രതീക്ഷ എന്നാണ് അല്‍ അമീന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഇതാദ്യമായാണ് ഒരു അറബ് രാജ്യം ചൊവ്വാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. നിലവില്‍ യുഎസ്, റഷ്യ, ചൈന, ജപ്പാന്‍ ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വാ ദൗത്യത്തില്‍ വിജയം കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദുബായിലെ എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അറബ് ഐക്യ നാടുകള്‍ രൂപീകൃതമായതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന 2021ല്‍ പേടകം ലക്ഷ്യത്തിലെത്തിക്കാനാണ് പദ്ധതിയെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് രാജ്യങ്ങള്‍ നടത്തുന്ന പഠനത്തിന് സമാനമായ കാര്യങ്ങള്‍ പഠിക്കാന്‍ തന്നെയാണ് യുഎഇയും ചൊവ്വാ ദൗത്യം നടത്തുന്നത്. ചൊവ്വാ വാസയോഗ്യമാണോ എന്നും അവിടെ കാലാവസ്ഥയും ജലത്തിന്റെ സാന്നിദ്ധ്യവുമൊക്കെ യുഎഇയുടെയും പഠനവിഷയമാകും. ചൊവ്വാ ദൗത്യക്ലബില്‍ അംഗങ്ങളായ രാജ്യങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടത്തിവരുന്ന പഠനമാണിത്.
150 സ്വദേശി എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘത്തിനാണ് ചൊവ്വാ ദൗത്യത്തിന്റെ ചുമതല. 2023വരെ ചൊവ്വയെ വലംവെക്കുന്ന തരത്തിലാണ് പേടകം സജ്ജമാക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല