1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2015

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ധനശേഖരണം നടത്തുന്നതിന് ദുബായിയില്‍ കര്‍ശന വിലക്ക്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ധനശേഖരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് ധനശേഖരണം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളാണെന്ന് ഇസ്ലാമിക കാര്യ ജീവകാരുണ്യപ്രവര്‍ത്തന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ആല്‍ ശൈഖ് അഹ്മദ് ആല്‍ ശൈബാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇസ്ലാമിക കാര്യ ജീവകാരുണ്യപ്രവര്‍ത്തന വകുപ്പില്‍ അപേക്ഷ നല്‍കണം. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കനല്ല മറിച്ച് സഹായങ്ങള്‍ അര്‍ഹരായവരുടെ കൈയില്‍ എത്തിച്ചേരാനാണ് പുതിയ നിയമമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അനുമതിയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിച്ചാല്‍ പിരിച്ചെടുത്ത പണത്തിന്റെ ഇരട്ടി ശിക്ഷയായി ഈടാക്കും. ഇത്തരം സ്ഥാപനങ്ങള്‍ ഒരു വര്‍ഷം വരെ അടച്ചിടും. ഉത്തരവ് ലംഘനത്തിന് 5000 മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴയും രണ്ട് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും വിധിക്കാം. വിചാരണക്കും കേസന്വേഷണത്തിനുമായി പ്രത്യേക സമിതി രൂപവത്കരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.