1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൂക്ലീയര്‍ ഡീല്‍ തീരുമാനമാകുന്നത് വരെ ഇറാനുമായി വ്യാപാര സഹകരണം വേണ്ടെന്ന് അമേരിക്ക
നൂക്ലീയര്‍ ഡീല്‍ തീരുമാനമാകുന്നത് വരെ ഇറാനുമായി വ്യാപാര സഹകരണം വേണ്ടെന്ന് അമേരിക്ക
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇറാനുമായുള്ളത് എണ്ണ വ്യാപാരമാണ്. ഇതിന്റെ തോത്് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഈ രാജ്യങ്ങള്‍. ഈ സാഹചര്യത്തിലാണ് നൂക്ലിയര്‍ ഡീല്‍ ചര്‍ച്ചകള്‍ അന്തിമ തീരുമാനത്തിലെത്തുന്നതിന് മുന്‍പെ വ്യാപാര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കരുതെന്ന് യുഎസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കൊട്ടാരത്തില്‍ അഴിച്ചുപണി; സൗദിക്ക് പുതിയ കിരീടാവകാശി
കൊട്ടാരത്തില്‍ അഴിച്ചുപണി; സൗദിക്ക് പുതിയ കിരീടാവകാശി
സൗദി കിരീടാവകാശിയായി ആഭ്യന്തര മന്ത്രികൂടിയായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെയും ഡെപ്യൂട്ടി കിരീടാവകാശിയായി പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും സല്‍മാന്‍ രാജാവ് നിയമിച്ചു.
ഇ ടൂറിസ്റ്റ് വിസ പദ്ധതി ഇന്ത്യ 31 രാജ്യങ്ങള്‍ക്ക് കൂടി അനുവദിച്ചു
ഇ ടൂറിസ്റ്റ് വിസ പദ്ധതി ഇന്ത്യ 31 രാജ്യങ്ങള്‍ക്ക് കൂടി അനുവദിച്ചു
ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ക്ക് കൂടി ഇ ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രഖ്യാപനം. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനാണ് ഇ-ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുന്നത്.
സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ ഖത്തര്‍ കമ്പനി പുറത്താക്കി
സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ ഖത്തര്‍ കമ്പനി പുറത്താക്കി
ഫെയ്‌സ്ബുക്കില്‍ സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന പോസ്റ്റിട്ടതിന്റെ പേരില്‍ മലയാളിയായ തൊഴിലാളിയെ ഖത്തര്‍ കമ്പനി പുറത്താക്കി. ഖത്തറിലെ സ്വകാര്യ ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയാണിയാള്‍. സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പിരിച്ചുവിട്ടത്.
പി സി വീണ്ടും…ഇക്കുറിയും സംഭവം ഗംഭീരം തന്നെ.
പി സി വീണ്ടും…ഇക്കുറിയും സംഭവം ഗംഭീരം തന്നെ.
പൂഞ്ഞാര്‍ പുലി എന്നറിയപ്പെടുന്ന സാക്ഷാല്‍ പി സി ജോര്‍ജ് എന്നും അങ്ങിനെയാണ്.ആരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നങ്ങ് പറഞ്ഞുകളയും.അത് ആരെക്കുറിച്ചായാലും പുള്ളിക്കാരന് ഒരു പേടിയും ഇല്ല.ഒരല്‍പം ഇഷ്ട്ടക്കെടുള്ള ആളാണെങ്കില്‍ കൊന്നു കൊലവിളിച്ചത് തന്നെ. പക്ഷെ അദ്ദേഹം പറയുന്നതില്‍ എപ്പോഴും ചില കഴമ്പുകള്‍ ഉണ്ട് താനും.അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലും നിയോജക മണ്ഡലത്തിലും അദ്ദേഹം എന്നും ജനകീയനാണ്.ഇപ്പോഴിതാ …
റോബോകോപ്‌സ് ഓഫ് ദുബായ്: രണ്ടു വര്‍ഷത്തിനുള്ളില്‍ യുഎഇ റോബോ പൊലീസിനെ അവതരിപ്പിക്കും
റോബോകോപ്‌സ് ഓഫ് ദുബായ്: രണ്ടു വര്‍ഷത്തിനുള്ളില്‍ യുഎഇ റോബോ പൊലീസിനെ അവതരിപ്പിക്കും
പട്രോളിംഗ് നടത്തുന്നതിനായി റോബോട്ട്‌സിനെ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് യുഎഇ. രണ്ടു വര്‍ഷത്തിനുള്ളില്‍ റോബോ കോപ്‌സ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പുതിയ ലുക്കുമായി ദുബായ് മെട്രോ ട്രെയിനുകള്‍
പുതിയ ലുക്കുമായി ദുബായ് മെട്രോ ട്രെയിനുകള്‍
പുതിയ ലുക്കില്‍ ദുബായ് മെട്രോ ട്രെയിനുകള്‍ ഒരുങ്ങി. പ്രശസ്തരായ മൂന്ന് കലാകാരന്മാരുടെ കലാവിരുതാണ് ഇപ്പോള്‍ ദുബായ് മെട്രോ കാരിയേജിന്റെ ബോഡിയിലുള്ളത്.
കുവൈറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടേത് ആത്മഹത്യയെന്ന് പൊലിസ്
കുവൈറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടേത് ആത്മഹത്യയെന്ന് പൊലിസ്
കുവൈറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റേത് ആത്മഹത്യയാണെന്ന് പൊലീസ്. കോഴിക്കോട് സ്വദേശി റമീസ് അബ്ദുല്‍ സലാം ഇടത് കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
സൗദിയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായത് 136 തീവ്രവാദികള്‍; ഇന്ത്യക്കാരായ പത്ത് പേര്‍ തീവ്രവാദക്കേസില്‍പ്പെട്ട് ജയിലില്‍
സൗദിയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായത് 136 തീവ്രവാദികള്‍; ഇന്ത്യക്കാരായ പത്ത് പേര്‍ തീവ്രവാദക്കേസില്‍പ്പെട്ട് ജയിലില്‍
>സൗദി അറേബ്യയില്‍ നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടെ കഴിഞ്ഞ മാസം മാത്രം പിടിയിലായത് 136 തീവ്രവാദികള്‍. ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കിയാണ് ഇത്രയധികം തീവ്രവാദികള്‍ വലയിലായതായി അറിയിച്ചത്.
150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍
150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍
ആന്റി എയിജിംഗില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനായ ഡോ അലക്‌സ് ഷവോറൊണ്‍കോവ് പറയുന്നത് ഇയാള്‍ക്ക് 150 വയസ്സുവരെ ജീവിച്ചിരിക്കാന്‍ സാധിക്കുമെന്നാണ്.