1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2015

ഫെയ്‌സ്ബുക്കില്‍ സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന പോസ്റ്റിട്ടതിന്റെ പേരില്‍ മലയാളിയായ തൊഴിലാളിയെ ഖത്തര്‍ കമ്പനി പുറത്താക്കി. ഖത്തറിലെ സ്വകാര്യ ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയാണിയാള്‍. സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പിരിച്ചുവിട്ടത്. ഹിന്ദുമുസ്ലിം സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ഹിന്ദുക്കള്‍ വിചാരിച്ചാല്‍ മുസ്ലിംകള്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മുസ്ലിം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുമെന്നുമായിരുന്നു പോസ്റ്റ്.

വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ക്കെതിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ നടന്നിരുന്നു. പ്രതിഷേധങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് നീക്കം ചെയ്യുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അറിവില്ലായ്മ മൂലമാണ് തന്റെ പരാമര്‍ശമെന്നും ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു പോസ്റ്റ്. എന്നാല്‍ ഇതിനകം തന്നെ മലയാളികള്‍ വിഷയം ഖത്തറില്‍ ഇയാള്‍ ജോലിചെയ്യുന്ന കമ്പനി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.